Browsing: AI

മനുഷ്യ ജീവിതത്തെ അടിമുടി മാറ്റുന്ന നിര്‍മിതബുദ്ധി സാങ്കേതികവിദ്യ അതിവേഗം വ്യാപിച്ചുകൊണ്ടിരിക്കുന്ന ലോകയാഥാര്‍ഥ്യം ഉള്‍ക്കൊണ്ട് അതിനനുസരിച്ച് സ്വദേശികളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന പ്രോഗ്രാം ബന്ധപ്പെട്ട വകുപ്പുകള്‍ നടപ്പാക്കുന്നു. സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവും വിദ്യാഭ്യാസ മന്ത്രാലയവും സഹകരിച്ച് പത്തു ലക്ഷം സൗദികള്‍ക്ക് നിര്‍മിതബുദ്ധി സാങ്കേതികവിദ്യയില്‍ പരിശീലനം നല്‍കുന്ന പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചു.

കോഴ്സിൽ ചേരുന്നവർക്ക് പ്രത്യേക പ്രോഗ്രാമിലൂടെ കൃത്രിമബുദ്ധി സാങ്കേതികവിദ്യ പഠിപ്പിക്കും.

ദുബൈ- യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ ഭരണകൂടത്തിന്റെ പ്രകടനങ്ങള്‍ വിലയിരുത്തുന്നതിനും സര്‍ക്കാര്‍ ഇടപാടുകള്‍ മെച്ചപ്പെടുത്തുന്നതിനും മറ്റു പ്രശ്‌ന പരിഹാരങ്ങള്‍ക്കും നിര്‍മ്മിത ബുദ്ധി (ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പുതിയ സംവിധാനം…

യൂഎഇയിലെ ഗോള്‍ഡന്‍ വിസ പ്രോഗ്രാം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. വിദേശ നിക്ഷേപവും പുതിയ സംരഭകരേയു രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ കൂടി പദ്ധതിയിട്ടാണ് ഈ നീക്കം

വീടുകളിൽനിന്ന് പുറത്തുപോകാതെ വസ്ത്രങ്ങൾ വെർച്വലായി പരീക്ഷിക്കാൻ അനുവദിക്കുന്ന ‘ഡോപ്പിൾ’ എന്ന പുതിയ ആപ്പ് ഗൂഗിൾ പുറത്തിറക്കി. കൃത്രിമബുദ്ധി (എ.ഐ.) ഉപയോഗിച്ച് ഉപയോക്താക്കളുടെ ശരീരരൂപവും ചലനവും അനുകരിക്കുന്ന ഡിജിറ്റൽ മോഡലിലൂടെ വസ്ത്രങ്ങൾ എങ്ങനെ കാണപ്പെടുമെന്ന് ഡോപ്പിൾ കൃത്യമായി ദൃശ്യവൽക്കരിക്കുന്നു. സ്റ്റിൽ ചിത്രങ്ങളെ യാഥാർഥ്യസമാനമായ വീഡിയോകളാക്കി മാറ്റാനും ഈ ആപ്പിന് കഴിയും. വാങ്ങുന്നതിന് മുമ്പ് ഫീഡ്ബാക്കിനായി ഈ വീഡിയോകൾ മറ്റുള്ളവരുമായി പങ്കിടാനും ഉപയോക്താക്കൾക്ക് സാധിക്കും.

ടെക്‌ഡെസ്‌ക്-ദ മലയാളം ന്യൂസ്‌- കോഡിംഗില്‍ ഉള്‍പ്പെടെ നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്)യുടെ പ്രാധാന്യം വര്‍ധിച്ചുവെങ്കിലും യുക്തിസഹമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വ്യവസ്ഥാപിതമായ പരിഹാരങ്ങള്‍ രൂപകല്‍പ്പനചെയ്യാനുമുള്ള മനുഷ്യരുടെ ബുദ്ധിപരമായ കഴിവ്…

എ ഐ എഞ്ചിനീയർമാരെ കൂടുതൽ ഉത്പാദനക്ഷമരാക്കുന്നു, അല്ലാതെ ആവശ്യമില്ലാത്തവരാക്കുന്നില്ല

ഇന്ത്യൻ എ.ഐ സ്റ്റാർട്ടപ്പായ ‘സർവ്വം’ പുതിയ എഐ മോഡൽ പുറത്തിറക്കി. പുതിയ ഫ്ളാ​ഗ്ഷിപ്പ് ലാർജ് ലാം​ഗ്വേജ് മോഡലായ (എൽ.എൽ.എം) എ.ഐ ക്ക് ‘സർവ്വം-എം’ എന്നാണ് പേര് നൽകിയിരിക്കുന്നത്. ഇന്ത്യൻ ഭാഷകൾ തിരിച്ചറിയാനുള്ള കഴിവുകൾ മെച്ചപ്പെടുത്തിക്കൊണ്ട് എത്തിയ സർവം-എം; 2400 കോടി പാരാമീറ്റർ ഓപ്പൺ വെയ്റ്റ്‌സ് ഹൈബ്രിഡ് ലാംഗ്വേജ് മോഡലാണ്.