Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ഗൾഫ് ഇന്നലെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്, വ്യോമപാത ഇങ്ങിനെ അടക്കുന്നത് അപൂർവ്വം
    • ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Technology

    എ ഐ ഒരിക്കലും മനുഷ്യർക്ക് പകരമാവില്ല; ജീവനക്കാരുടെ എണ്ണം കൂട്ടാൻ ഒരുങ്ങി ​ഗൂ​ഗിൾ

    എ ഐ എഞ്ചിനീയർമാരെ കൂടുതൽ ഉത്പാദനക്ഷമരാക്കുന്നു, അല്ലാതെ ആവശ്യമില്ലാത്തവരാക്കുന്നില്ല
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്05/06/2025 Technology 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സുന്ദർ പിചൈ (ഫയൽ ഫോട്ടോ)
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ഗൂ​ഗിൾ എഞ്ചിനീയറിങ് വിഭാ​ഗത്തിൽ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുന്നത് 2026 വരെ തുടരുമെന്ന് അറിയിച്ച് ​ഗൂ​ഗിളിന്റെ മാതൃ സ്ഥാപനമായ ആൽഫബെറ്റിന്റെ സിഇഒ സുന്ദർ പിച്ചൈ. നിർമ്മിതബുദ്ധിയായ എ ഐ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തുമെന്ന ആശങ്കകൾ വൻതോതിൽ ഉയരുന്ന സാഹചര്യത്തിലാണ് ​ഗൂ​ഗിൾ ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നത്. നിർമിതബുദ്ധി മനുഷ്യന്റെ കഴിവുകൾക്ക് പകരമാകില്ല മറിച്ച അവയെ ത്വരിതപ്പെടുത്തുകയാണ് ചെയ്യുന്നത്. അത് സാങ്കേതികവിദ്യാ മേഖലകളിലെ വലിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ കമ്പനിയെ പ്രാപ്തമാക്കുമെന്നും ബ്ലൂംബെർഗ് ടെക് കോൺഫറൻസിൽ അദ്ദേഹം പറഞ്ഞു.

    നിലവിലുള്ള ​ഗൂ​ഗിളിന്റെ എഞ്ചിനീയറിങ് വിഭാ​ഗം ഇനിയും വളരുമെന്നാണ് കരുതപ്പെടുന്നത്. അങ്ങനെ സംഭവിച്ചാൽ കൂടുതൽ തൊഴിലവസരങ്ങൾ ഈ മേഖലയിൽ സൃഷ്ടിക്കപ്പെടും. ടെക് ബീമന്മാരായ ആമസോൺ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികൾ എല്ലാം എ ഐ യിൽ കൂടുതൽ നേട്ടം കൈവരിക്കുന്നതിനായി ജീവനക്കാരുടെ എണ്ണം വെട്ടിക്കുറക്കുകയും, അതിൽ നിന്ന ഉണ്ടാകുന്ന ലാഭം എ ഐ മേഖലയിൽ നിക്ഷേപിക്കുകയുമാണ്. ഇതിൽ നിന്ന് വ്യത്യസ്തമായ മനോഭാവം ആണ് ​ഗൂ​ഗിളിന്. ഇനിയും തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കാൻ ടെക് ഭീമനന്മാർ പദ്ധതിയിടുന്നുണ്ട്. ഇത് തൊഴിൽ മേഖലയിൽ കടുത്ത ആശങ്കയ്ക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മറ്റു കമ്പനികളെ പോലെ എ ഐ യെ ചിലവ് ചുരുക്കാനുള്ള ഉപാധിയായിട്ട് മാത്രമല്ല ​ഗൂ​ഗിൾ കാണുന്നത്. ചെറിയ ജോലികൾ എ ഐ യെ ഉപയോ​ഗപ്പെടുത്തി ചെയ്യുന്നത് വഴി എഞ്ചിനീയർമാരുടെ ഉൽപ്പാദനക്ഷമത വർധിപ്പിക്കാൻ ആകും എന്ന് സുന്ദർ പിച്ചൈ പറയുന്നു എ ഐ എഞ്ചിനീയർമാരെ കൂടുതൽ ഉത്പാദനക്ഷമരാക്കുന്നു, അല്ലാതെ ആവശ്യമില്ലാത്തവരാക്കുന്നില്ല എന്നും പിച്ചൈ കൂട്ടിചേർത്തു. മനുഷ്യന്റെ കഴിവുകളെ നൂതന ആശയങ്ങൾക്കുവേണ്ടി ഉപയോഗിക്കാൻ സഹായിക്കുന്നു. എഐ വികസനത്തിനായി കമ്പനി കോടിക്കണക്കിന് ഡോളർ നിക്ഷേപിക്കുമ്പോഴും ഗൂഗിളിന്റെ തുടർച്ചയായ നിയമന തന്ത്രത്തിന് പിന്നിലെ തത്വശാസ്ത്രം ഇതാണ് എന്ന് അദ്ദേഹം വെളിപ്പെടുത്തി.

    വെയ്മോ പോലെയുള്ള ഓട്ടോണമസ് വാഹനങ്ങൾ, ക്വാണ്ടം കമ്പ്യൂട്ടിംഗ് സംരംഭങ്ങൾ, യൂട്യൂബിന്റെ വലിയ ആഗോള വളർച്ച എന്നിവ മനുഷ്യന്റെ വൈദഗ്ധ്യം ആവശ്യമുള്ള മേഖലകൾക്ക് ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ യൂട്യൂബിന്റെ വ്യാപ്തി അദ്ദേഹം എടുത്തുപറഞ്ഞു. അവിടെ ഇപ്പോൾ യൂട്യൂബ് 100 ദശലക്ഷം ചാനലുകൾക്ക് ആതിഥേയത്വം വഹിക്കുന്നു, അതിൽ 15,000 ചാനലുകൾക്ക് ഒരു പത്തുലക്ഷത്തിലധികം വരിക്കാരുണ്ട്. ഇത്തരം വളർച്ചയെ പിന്തുണയ്ക്കാൻ എഞ്ചിനീയറിംഗ് കഴിവുകൾക്ക് തുടർച്ച ആവശ്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AI Google sundar pichai
    Latest News
    ഗൾഫ് ഇന്നലെ സാക്ഷ്യം വഹിച്ചത് അസാധാരണ സംഭവങ്ങൾക്ക്, വ്യോമപാത ഇങ്ങിനെ അടക്കുന്നത് അപൂർവ്വം
    24/06/2025
    ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    24/06/2025
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version