Browsing: Abbas Araqchi

ഇറാനുമായി അമേരിക്ക അതീവ രഹസ്യ സ്വഭാവമുള്ള ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്ന സമയത്ത്, ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഖര്‍ ഖാലിബാഫ് എന്നിവരുള്‍പ്പെടെയുള്ള രാജ്യത്തെ മുതിര്‍ന്ന നയതന്ത്രജ്ഞരെ വധിക്കാന്‍ ഇസ്രായില്‍ പദ്ധതിയിട്ടിരുന്നതായി യു.എസ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുല്ലക്കെതിരായ സൈനിക പ്രവര്‍ത്തനങ്ങള്‍ ഇസ്രായില്‍ ശക്തമാക്കുന്നതിനിടെ, ലെബനോന്‍ തലസ്ഥാനമായ ബെയ്റൂത്തിനെതിരായ ഏതൊരു ആക്രമണവും മിഡില്‍ ഈസ്റ്റില്‍ വലിയ തോതിലുള്ള പുതിയ യുദ്ധത്തിലേക്ക് നയിക്കുമെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി മുന്നറിയിപ്പ് നല്‍കി.

പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാനും സുസ്ഥിരമായ സമാധാനം ഉറപ്പാക്കാനുമുള്ള നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഖ്ചിയും മസ്‌കറ്റിൽ കൂടിക്കാഴ്ച നടത്തി