മുംബൈ– അടുത്ത വർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ദക്ഷിണാഫ്രിക്കെതിരെ നടന്ന ടി20 പരമ്പരയിലെ ശുഭ്മാൻ ഗിൽ ടീമിൽ ഇടം നേടിയില്ല. എന്നാൽ മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസൺ ടീമിലിടം നേടിയിട്ടുണ്ട്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ച വെച്ച ഇഷാൻ കിഷനും ടീമിൽ ഇടം നേടി.
സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിൽ അക്‌സർ പട്ടേലാണ് വൈസ് ക്യാപ്റ്റൻ. ഗില്ലിനെ കൂടാതെ ജിതേഷ് ശർമ്മയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഗില്ലിനെ കൂടാതെ ജിതേഷ് ശർമ്മയെയും ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. 2026 ഫെബ്രുവരി ഏഴു മുതൽ മാർച്ച് എട്ടു വരെയാണ് കുട്ടി ക്രിക്കറ്റ് ലോകകപ്പ് അരങ്ങേറുന്നത്. 20 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ യൂറോപ്പിൽ നിന്ന് ആദ്യമായി ലോകകപ്പ് കളിക്കാൻ എത്തുന്ന ഇറ്റലിയുമുണ്ട്.
ഇന്ത്യൻ ടീം– സൂര്യകുമാർ യദാവ് ( ക്യാപ്റ്റൻ ), അഭിഷേക് ശർമ, സഞ്ജു സാംസൺ, തിലക് വർമ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ ( വൈസ് ക്യാപ്റ്റൻ ), റിങ്കു സിങ്, ജസ്പ്രിത് ബുമ്ര, ഹർഷീത് റാണ, അർഷ്ദീപ് സിങ്, കുൽദീപ് യദാവ്, വരുൺ ചക്രവർത്തി, വാഷിംഗ്ടൺ സുന്ദർ, ഇഷാൻ കിഷൻ



