Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, October 8
    Breaking:
    • തമിഴ്‌നാട്ടിൽ സിപിഎമ്മിൻ്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി; കഫിയ ധരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
    • അലവിൽ നോർത്ത് എൽ.പി സ്കൂളിന് എം.പി ഫണ്ടിന്റെ വാഹനം – കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു
    • ഇഫ്‍ളു ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കുനേരെ എ.ബി.വി.പി ആക്രമണം; വിദ്യാർഥി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
    • കാലിഫോർണിയയിൽ ദീപാവലി ഇനി പൊതു അവധി
    • ഗ്രാമിന് 450.25 ദിർഹം! ദുബൈയിൽ സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വില പിന്നിട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports

    ഇന്ത്യക്ക് വേണ്ടി ഏത് റോൾ ചെയ്യാനും തയ്യാർ; സഞ്ജു സാംസൺ

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്08/10/2025 Sports Cricket Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ– ടി20 ഫോർമാറ്റിൽ ഇന്ത്യൻ ടീമിന്റെ പ്രമുഖ താരങ്ങളിൽ ഒരാളാണ് സഞ്ജു സാംസൺ. ഒരു കലണ്ടർ വർഷത്തിൽ മൂന്ന് ടി20 സെഞ്ചുറികൾ നേടിയ ഓപ്പണറായ സഞ്ജുവിനെ ടീം മാനേജ്മെന്റ് അർഹമായ രീതിയിൽ പരിഗണിക്കുന്നുണ്ടോ എന്നത് എക്കാലത്തും ഉയരുന്ന ചോദ്യങ്ങളാണ്.

    ഓപ്പണറായി മികച്ച പ്രകടനം കാഴ്ചവച്ചിരുന്ന സഞ്ജുവിനെ ശുഭ്മാൻ ഗിൽ ടീമിലെത്തിയതോടെ മധ്യനിരയിലേക്ക് മാറ്റി. ഗിൽ വൈസ് ക്യാപ്റ്റനായി. കഴിഞ്ഞ ഏഷ്യാ കപ്പിൽ ഒരു ഘട്ടത്തിൽ സഞ്ജുവിനെ ആദ്യ ഏഴ് സ്ഥാനങ്ങളിൽ പോലും ഇറക്കിയില്ല. എന്നിട്ടും, ഈ തീരുമാനങ്ങളിൽ തനിക്ക് പരാതിയില്ലെന്നും രാജ്യത്തിനായി പന്തെറിയാൻ പോലും തയ്യാറാണെന്നും പറയുകയാണ് സഞ്ജു . 2025-ലെ സിയറ്റ് ക്രിക്കറ്റ് റേറ്റിങ് അവാർഡ്‌സ് വേദിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “ഇന്ത്യൻ ജേഴ്‌സി ധരിച്ചാൽ ‘ഇല്ല’ എന്ന് പറയാൻ കഴിയില്ല. ആ ജേഴ്‌സിയും ഡ്രസ്സിങ് റൂമും നേടിയെടുക്കാൻ ഞാൻ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനായി എന്റെ ജോലി ചെയ്യുന്നതിൽ ഞാൻ അഭിമാനിക്കുന്നു. ഒമ്പതാം നമ്പറിൽ ബാറ്റ് ചെയ്യാനോ ഇടംകൈ സ്പിൻ എറിയാനോ ആവശ്യപ്പെട്ടാലും, രാജ്യത്തിനുവേണ്ടി ഏത് റോളും ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്,” വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളെക്കുറിച്ചുള്ള ചോദ്യത്തിന് സഞ്ജു മറുപടി നൽകി.

    “അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞാൻ 10 വർഷം പൂർത്തിയാക്കി, പക്ഷേ ആ കാലയളവിൽ 40 മത്സരങ്ങൾ മാത്രമാണ് കളിച്ചത്. കണക്കുകൾ പൂർണമായ കഥ പറയുന്നില്ല. എന്നിട്ടും, ഇന്നത്തെ ഞാൻ ആരാണെന്നതിൽ എനിക്ക് അഭിമാനമുണ്ട്. ഞാൻ നേരിട്ട വെല്ലുവിളികളിൽ അഭിമാനിക്കുന്നു. പുറത്തെ ശബ്ദങ്ങളെ അവഗണിച്ച് എന്റെ ഉള്ളിലെ ശബ്ദത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ശീലിച്ചു,” സഞ്ജു കൂട്ടിച്ചേർത്തു.

    The way Sanju Samson saying he can bat at even number 9 for his country, bowl left arm spin too but the pain behind this smile is clearly visible Gautam Gambhir please give Sanju his opening position back 🥺 pic.twitter.com/UeSizBaxPX

    — Aditya Soni (@imAdsoni) October 7, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    India indian cricket Indian Cricket Team Sanju Samson t20
    Latest News
    തമിഴ്‌നാട്ടിൽ സിപിഎമ്മിൻ്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലി; കഫിയ ധരിച്ച് മുഖ്യമന്ത്രി സ്റ്റാലിൻ
    08/10/2025
    അലവിൽ നോർത്ത് എൽ.പി സ്കൂളിന് എം.പി ഫണ്ടിന്റെ വാഹനം – കെ. സുധാകരൻ എം.പി ഉദ്ഘാടനം ചെയ്തു
    08/10/2025
    ഇഫ്‍ളു ഫലസ്തീൻ ഐക്യദാർഢ്യ റാലിക്കുനേരെ എ.ബി.വി.പി ആക്രമണം; വിദ്യാർഥി നേതാക്കൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്
    08/10/2025
    കാലിഫോർണിയയിൽ ദീപാവലി ഇനി പൊതു അവധി
    08/10/2025
    ഗ്രാമിന് 450.25 ദിർഹം! ദുബൈയിൽ സ്വർണം ചരിത്രത്തിലെ ഏറ്റവും വലിയ വില പിന്നിട്ടു
    08/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.