ഐചി നഗോയ- ഏഷ്യൻ ഗെയിംസിൽ ബോക്സിംഗ് റിംഗിൽ വീണ്ടും സ്വർണം കൊയ്ത് ഇന്ത്യ. വനിതകളുടെ 65 കിലോഗ്രാം വിഭാഗത്തിൽ പർവീൻ ഹൂഡ സ്വർണ്ണ മെഡൽ നേടി. അതിശക്തമായ പോരാട്ടത്തിനൊടുവിൽ ചൈനീസ് തായ്പേയിയുടെ മുൻ ലോക ചാമ്പ്യനും ഒളിമ്പിക് വെങ്കല മെഡൽ ജേതാവുമായ ചെൻ നിയെൻ ചിന്നിനെ 3-2 നാണ് പർവീൻ ഫൈനലിൽ പരാജയപ്പെടുത്തിയത്.
എം.സി മേരി കോമിനും ലവ്ലീന ബോർഗോഹെയ്നും ശേഷം ഏഷ്യൻ ഗെയിംസ് ബോക്സിങ്ങിൽ സ്വർണ്ണം നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ താരമായി പർവീൻ മാറി.
നേരത്തെ നേരിടേണ്ടി വന്ന വിലക്കുകൾക്ക് ശേഷമുള്ള പർവീന്റെ കരിയറിലെ ഏറ്റവും മികച്ച തിരിച്ചുവരവാണ് ഈ സ്വർണ്ണ മെഡൽ നേട്ടം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







