കളിയുടെ നാലാം ദിനമായ ശനിയാഴ്ച രവിന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ബാറ്റ് ചെയ്യുന്നതിനിടെയാണ് ഇന്നിങ്സ് ഡിക്ലയർ ചെയ്യാൻ ഇന്ത്യ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി നായകനായ ഗിൽ പവലിയനിൽ നിന്ന് താരങ്ങളെ തിരിച്ചുവിളിച്ചു.
ഒന്നാം ഇന്നിങ്സിൽ ഇരട്ട സെഞ്ച്വറിയും രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും നേടിയ ശുഭ്മാൻ ഗിൽ ആണ് കളിയിലെ കേമൻ. രണ്ട് ഇന്നിങ്സിലായി പത്തു വിക്കറ്റ് വീഴ്ത്തിയ ആകാശ് ദീപിന്റെ ബൗളിങ് മികവും ഇന്ത്യക്ക് കരുത്തായി.