ഡൽഹി – വെസ്റ്റ് ഇൻഡീസിനെതിരെ രണ്ടാം ടെസ്റ്റിലും വിജയം സ്വന്തമാക്കി ഇന്ത്യ. ഏഴു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ തൂത്തുവാരി (2-0). ശുഭ്മാൻ ഗിൽ ക്യാപ്റ്റൻ ചുമതലയേറ്റ ശേഷം വിജയം നേടുന്ന ആദ്യ ടെസ്റ്റ് പരമ്പരയാണ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര 2-2ന് സമനിലയിൽ കലാശിച്ചിരുന്നു.
അഞ്ചാം ദിനം ഒമ്പത് വിക്കറ്റുകൾ ബാക്കിനിൽക്കെ 58 റൺസ് കൂടി വിജയിക്കാൻ ആവശ്യമുണ്ടായിരുന്നു. 30 റൺസുമായി സായ് സുദർശനും 25 റൺസെടുത്ത കെഎൽ രാഹുലുമായിരുന്നു ക്രീസിൽ. ഇവർ തന്നെ വിജയത്തിലേക്ക് നയിക്കും എന്ന് കരുതിയെങ്കിലും സുദർശൻ 39 റൺസെടുത്ത് മടങ്ങി. പിന്നാലെ ക്രീസിലെത്തിയ ഗില്ലിന്റെ വിക്കറ്റും ഇന്ത്യക്ക് നഷ്ടമായി. 13 റൺസാണ് താരം നേടിയത്. എന്നാൽ ദ്രുവ് ജൂരേലുമായി കൂടി ചേർന്ന് രാഹുൽ വിജയം പൂർത്തിയാക്കി. ഇതിനിടയിൽ രാഹുൽ അർദ്ധ സെഞ്ച്വറിയും ( 108 പന്തിൽ 58റൺസ്) നേടിയിരുന്നു. ജൂരേൽ ആറു റൺസാണ് പുറത്താകാതെ നേടിയത്.
ഇന്നിങ്സ് – 1
ഇന്ത്യ – 518/ 5 ഡിക്ലയർ
( ജയ്സ്വാൾ – 175 / ഗിൽ 129*) ( ജോമേൽ 98-3)
വെസ്റ്റ് ഇൻഡിസ് – 248/ 10
( അലിക് അതിനസേ – 41/ ഷായ് ഹോപ് – 36) ( കുൽദീപ് യാദവ് – 82-5)
ഇന്നിങ്സ് – 2
വെസ്റ്റ് ഇൻഡിസ് – ഫോളോ ഓൺ
390 ന് ഓൾ ഔട്ട് ( ജോൺ കാംബെൽ – 113/ ഷായ് ഹോപ് – 103) ( ബുമ്ര – 44-3)
ഇന്ത്യ – 124/3 ( രാഹുൽ – 58* / സുദർശൻ – 39) ( റോസ്റ്റൺ ചേസ് 36-2)
അഹമ്മദാബാദിൽ നടന്ന ആദ്യ ടെസ്റ്റിൽ
ഇന്ത്യ ഇന്നിങ്സിനും 140 റൺസിനും വിജയം നേടിയിരുന്നു. രണ്ടാം ടെസ്റ്റിലും ഇന്ത്യ ഇന്നിങ്സ് വിജയത്തിലേക്ക് പോകുമെന്ന് തോന്നിപ്പിച്ചെങ്കിലും ജോൺ കാംബെൽ, ഷായ് ഹോപ് എന്നിവരുടെ കരുത്താണ് വെസ്റ്റ് ഇൻഡീസിന്റെ തോൽവിഭാരം കുറച്ചത്.
രണ്ട് ഇന്നിംഗ്സുകളിൽ ആയി എട്ടു വിക്കറ്റ് നേടിയ കുൽദീപ് യാദവിനെ കളിയിലെ താരമായ ഓൾ റൗണ്ടർ പ്രകടനം കാഴ്ചവെച്ച രവീന്ദ്ര ജഡേജയെ പരമ്പരയിലെ താരമായും തെരഞ്ഞെടുത്തു