റിയാദ്– ദിറാബിലെ ദുറത് മൽഅബ് സ്റ്റേഡിയത്തിൽ നടക്കുന്ന റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഗ്രാന്റ്-റയാൻ സൂപ്പർ കപ്പിൻ്റെ നാലാംവാരത്തിൽ അസീസിയ സോക്കറിനും ബ്ലാക്ക് ആൻഡ് വൈറ്റ് റെയിൻബോ എഫ്‌സിക്കും വിജയം. ഗ്രൂപ്പ് എ യിലെ ആദ്യ രണ്ടു സ്ഥാനക്കാരായ അസീസിയ സോക്കറും റിയൽ കേരള എഫ്‌സിയും തമ്മിൽ ഏറ്റുമുട്ടിയ ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് അസീസിയ സോക്കറിന്റെ വിജയം. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിച്ചെങ്കിലും രണ്ടാം പകുതിയിൽ അസീസിയ സോക്കറിന്റെ ആധിപത്യമായിരുന്നു ഗ്രൗണ്ടിൽ കണ്ടത് . അസീസിയക്ക് വേണ്ടി നിയാസ് രണ്ട് ഗോളുകൾ നേടി കളിയിലെ താരമായി. മുഹമ്മദാണ് ടീമിനുവേണ്ടി മൂന്നാമത്തെ ഗോൾ നേടിയത്. നജീബ് റിയൽ കേരളക്ക് വേണ്ടി ആശ്വാസ ഗോൾ നേടി. ഇതോടെ ഗ്രൂപ്പിൽ ആറ് പോയിന്റുമായി അസീസിയ സോക്കർ സെമി ഉറപ്പിച്ചു. കളിയിലെ താരമായ നിയാസിന് തർഫിൻ ബഷീർ പാരഗൺ അവാർഡ് കൈമാറി
ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ നസീഫ് നേടിയ ഒരൊറ്റ ഗോളിൽ റെയിൻബോ എഫ്‌സി ലാന്റേൺ എഫ്‌സിയെ പരാജയപ്പെടുത്തി. ഇതോടെ ഗ്രൂപ്പ് ബിയിൽ നാല് പോയിന്റുമായി റെയിൻബോ എഫ്‌സി സെമി സാധ്യത നിലനിർത്തി. എന്നാൽ ഒരു പോയിന്റ് മാത്രമുള്ള ലാന്റേൺ എഫ്സിക്ക് സെമിയിലേക്ക് കടക്കണമെങ്കിൽ അടുത്ത മത്സരത്തിൽ മികച്ച വിജയം നേടുകയും മറ്റു മത്സരങ്ങളുടെ ഫലത്തെ ആശ്രയിക്കുകയും വേണം . കളിയിലെ താരമായ റെയിൻബോ എഫ്‌സിയുടെ അർഷാദിന് ഷർഗാവി ലോജസ്റ്റിക് സിഇഒ മുഹമ്മദ് മസ്‌ഹൂദ് അവാർഡ് കൈമാറി.
ഷംനാദ് കരുനാഗപ്പളളി, ഇബ്രാഹീം സുബഹാൻ, ജലീൽ തിരൂർ, സിദ്ദീഖ് കല്ലുപറമ്പൻ, യഹ്‌യ (സഫമക്ക പോളിക്ലിനിക്) യു പി മുസ്തഫ, വി ജെ നസ്റുദ്ദീൻ, അബൂബക്കർ ദാരിമി പൂക്കോട്ടൂർ, മുഹമ്മദ് കുട്ടി മുളളൂർക്കര, മുഹമ്മദ് മണ്ണേരി, നജുമുദ്ദീൻ അരീക്കൻ വേങ്ങര, സാബിത്ത് വേങ്ങാട്ട്, യൂനുസ് കട്ടികുന്നൻ, ബഷീർ മണ്ണാർക്കാട്, ഷംസു വടപുറം, ഇർഷാദ് വാഫി എർണാകുളം, ഷരീഫ് കാളികാവ് റിഫ, ഇഖ്ബാൽ കാവന്നൂർ, നാസർ മൂച്ചിക്കാടൻ, TAB അഷ്‌റഫ് പടന്ന, ഹമീദ് ക്ലാരി, അലി അക്ബർ ചെറൂപ്പ, അലി അഹ്‌മ്മദ് തിരുവമ്പാടി, സക്കീർ കൊടുവളളി, ബഷീർ ഷോർണ്ണൂർ, സയ്യിദ് ജിഫ്രി കാപ്പാട്, ബുശൈർ പെരിന്തൽമണ്ണ, കെ ടി അബൂബക്കർ മങ്കട, ഫൈസൽ ബാബു ബേപ്പൂർ, മുബാറക്ക് അരീക്കോട്, സത്താർ മേലാറ്റൂർ എന്നിവർ മത്സരങ്ങൾ കാണാൻ എത്തിയിരുന്നു
ആഗസ്റ്റ് പതിനഞ്ചിനു നടക്കുന്ന കളിയിൽ സുലൈ എഫ്‌സി അസീസിയ സോക്കറിനെയും, റെയിൻബോ എഫ്‌സി പ്രവാസി സോക്കർ സ്പോർട്ടിങ്ങിനെയും നേരിടും.