Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, June 24
    Breaking:
    • ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    • നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    • ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    • സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    • ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Sports»Football

    യമാൽ-എംബാപ്പെ പോരാട്ടം വീണ്ടും; നാഷൻസ് ലീഗ് സെമി തീപാറും

    ബാലൻ ഡോർ സാധ്യതാ പട്ടികയിൽ മുന്നിലുള്ള ഡെംബലെയും യമാലും തമ്മിലുള്ള പോരാട്ടം കൂടിയാണിന്ന്
    Sports DeskBy Sports Desk05/06/2025 Football Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യമാൽ-എംബാപ്പെ പോരാട്ടം എന്നതിനൊപ്പം ബാലൻ ഡോറിനായി മത്സരിക്കുന്ന യമാലും ഡെംബലെയും തമ്മിലുള്ള അങ്കം കൂടിയാണിത്
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്റ്റുട്ഗാർട്ട്: യുവേഫ നാഷൻസ് ലീഗ് രണ്ടാം സെമി ഫൈനലിൽ സ്‌പെയിനും ഫ്രാൻസും ഏറ്റുമുട്ടുമ്പോൾ ആരാധകർ കാത്തിരിക്കുന്നത് മറ്റൊരു യമാൽ-എംബാപ്പെ പോരാട്ടം കാണാൻ. ലാലിഗയിൽ ബാഴ്‌സലോണയുടെയും റയൽ മാഡ്രിഡിന്റെയും സൂപ്പർ താരങ്ങളായ ഇരുവരും തമ്മിൽ ഇതുവരെ ഏറ്റുമുട്ടിയപ്പോഴെല്ലാം അവസാന ചിരി യമാലിന്റേതായിരുന്നു. എന്നാൽ, ആ ചരിത്രം തിരുത്താനും കഴിഞ്ഞ വർഷം യൂറോ കപ്പ് സെമിയിലേറ്റ പരാജയത്തിന് പ്രതികാരം ചെയ്യാനുമാണ് ദേശീയ ടീമിനെ നയിച്ച് എംബാപ്പെ ഇന്ന് ജർമനിയിലെ സ്റ്റുട്ഗാട്ട് എംഎച്ച്പി അറീനയിൽ ഇറങ്ങുന്നത്.

    സൗദി സമയം രാത്രി 10 മണിക്ക് (യുഎഇയിൽ രാത്രി 11 മണി, ഇന്ത്യൻ സമയം പുലർച്ചെ 12.30) ആണ് കിക്കോഫ്. ജർമനിയെ തോൽപ്പിച്ച് മുന്നേറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ ഇന്നലെ ഫൈനലിൽ ഇടമുറപ്പിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യമാൽ-എംബാപ്പെ പോരാട്ടം

    2020-21 സീസൺ നാഷൻസ് ലീഗ് ഫൈനലിൽ സ്‌പെയിനിനെതിരെ ഫ്രാൻസിന്റെ വിജയമുറപ്പിച്ച കിലിയൻ എംബാപ്പെയുടെ വിവാദ ‘ഓഫ്‌സൈഡ്’ ഗോൾ ആണ് ഓഫ്‌സൈഡ് നിയമങ്ങൾ പരിഷ്‌കരിക്കാൻ ഫിഫയെ നിർബന്ധിച്ചത്. 2024-ൽ പക്ഷേ, മധുര പ്രതികാരം ചെയ്യാൻ സ്‌പെയിനിനു കഴിഞ്ഞു. യൂറോ കപ്പ് സെമിയിൽ എംബാപ്പെയുടെ അസിസ്റ്റിൽ കോളോ മുവാനി ഫ്രാൻസിനെ മുന്നിലെത്തിച്ചെങ്കിലും ലമീൻ യമാൽ, ഡാനി ഓൽമോ എന്നിവരിലൂടെ സ്‌പെയിൻ ജയം പിടിച്ചെടുക്കുകയായിരുന്നു. ഫൈനലിൽ ക്രൊയേഷ്യയെ കീഴടക്കി അർമാഡ ചാമ്പ്യന്മാരാവുകയും ചെയ്തു.

    അതിനു ശേഷം യമാലും എംബാപ്പെയും നേർക്കു നേർ വന്നത് ക്ലബ്ബ് തലത്തിലാണ്. സ്പാനിഷ് സൂപ്പർ കപ്പിലും കോപ ദെൽ റേ ഫൈനലിലും ലാലിഗ ഇരുപാദങ്ങളിലും ഇരുതാരങ്ങളും ഏറ്റുമുട്ടിയപ്പോൾ എല്ലാ തവണയും ജയം യമാലിനൊപ്പം നിന്നു.

    നേരിയ മുൻതൂക്കം സ്പെയിനിന്

    യമാൽ – എംബാപ്പെ മത്സരത്തിനപ്പുറം രണ്ട് വ്യത്യസ്ത ശൈലികൾ തമ്മിലുള്ള പോരാട്ടം കൂടിയാവും ഇന്ന് ജർമൻ മണ്ണിൽ അരങ്ങേറുക. 2018-ൽ ഫ്രാൻസിനെ ലോകചാമ്പ്യന്മാരാക്കുകയും 2022-ൽ ഫൈനലിലെത്തിക്കുകയും ചെയ്ത ദിദിയർ ദെഷാംപ്‌സിന്റെ പ്രായോഗിക ഫുട്‌ബോളും ലൂയിസ് ദെ ലാ ഫുവന്തെയുടെ ബോൾ പൊസഷൻ അറ്റാക്കിംഗ് ഗെയിമും തമ്മിലുള്ള പോരിൽ നേരിയ മുൻതൂക്കം സ്‌പെയിനിനുണ്ട്.

    യമാൽ, പൗ കുബാർസി, പെഡ്രി, ഓൽമോ, നിക്കോ വില്ല്യംസ്, ഹുയ്‌സൻ തുടങ്ങിയ യുവതാരങ്ങളടങ്ങുന്ന സ്‌പെയിൻ ഭയലേശമില്ലാതെയാണ് കളിക്കുന്നത്. അതേസമയം, യുവരക്തവും പരിചയ സമ്പത്തും സമാസമം ചേരുന്ന ഫ്രാൻസിന് എംബാപ്പെയുടെയും ഉസ്മാൻ ഡെംബലെയുടെയും മിന്നുന്ന ഫോമിലാണ് പ്രതീക്ഷ. പിഎസ്ജിയെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്കു നയിച്ച ഡെംബലെ കരിയറിലെ ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ, ബാഴ്‌സയുടെ സർവാധിപത്യത്തിനിടയിലും ലാലിഗ ടോപ് സ്‌കോററായ എംബാപ്പെ ഫ്രാൻസിന്റെ ആക്രമണത്തിന് അധിക കരുത്ത് നൽകുന്നുണ്ട്. ബാലൻ ഡോർ സാധ്യതാ പട്ടികയിലുള്ള ഡെംബലെക്കും ലമീൻ യമാലിനും ഈ ടൂർണമെന്റിലെ വിജയം വ്യക്തമായ മേൽക്കൈ നൽകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Spain vs France Uefa Nations League യമാൽ-എംബാപ്പെ പോരാട്ടം
    Latest News
    ജയിലില്‍ നിന്നിറങ്ങി 3 മാസം പിന്നിടവെ വീടുകള്‍ കുത്തിത്തുറന്ന് വീണ്ടും മോഷണങ്ങള്‍; കുപ്രസിദ്ധ കുറ്റവാളി എരുമാട് ജോസ് കോഴിക്കോട് അറസ്റ്റില്‍
    24/06/2025
    നിലമ്പൂരിൽ ഒരേ സമയം ഹിന്ദുത്വ താലിബാനും ഇസ്ലാമിക സംഘപരിവാരവും കൈകോർത്തു; എം. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്
    24/06/2025
    ​നിലമ്പൂരിൽ ഗുണം ചെയ്തത് സിപിഎമ്മിന്റെ ആർഎസ്എസ് ബന്ധം, അൻവറിനെ ചെറുതായി കാണുന്നില്ല- എം.കെ മുനീർ
    24/06/2025
    സൗദിയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ ഒരാള്‍ മരിച്ചു
    24/06/2025
    ഫലസ്തീന്‍ മന്ത്രിസഭയില്‍ അഴിച്ചുപണി
    24/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version