Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, May 26
    Breaking:
    • സന്ദർശന വിസയിലെത്തിയ വളാഞ്ചേരി സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    • മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    • മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    • നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    • ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Sports»Football

    മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി

    അടുത്ത സീസണിലെ യൂറോപ്യൻ പോരാട്ടങ്ങൾക്ക് ഒമ്പത് പ്രീമിയർ ലീഗ് ടീമുകൾ യോഗ്യത നേടി; ആറ് ടീമുകൾ ചാമ്പ്യൻസ് ലീഗിലുണ്ടാകും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/05/2025 Football Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ: പുരസ്‌കാരങ്ങളിൽ ഹാട്രിക് നേട്ടവുമായി ലിവർപൂൾ താരം മുഹമ്മദ് സലാഹിന്റെ തിളക്കത്തോടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് 2024-25 സീസണിന് അന്ത്യമായി. 38-ാം റൗണ്ട് മത്സരങ്ങളിൽ ആർസനൽ, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി ടീമുകൾ ജയിച്ചപ്പോൾ ചാമ്പ്യന്മാരായ ലിവർപൂളിന് സ്വന്തം ഗ്രൗണ്ടിൽ സമനിലകൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

    ആദ്യ അഞ്ച് സ്ഥാനങ്ങളിൽ യഥാക്രമം ഫിനിഷ് ചെയ്ത ലിവർപൂൾ, ആർസനൽ, മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ന്യൂകാസിൽ ക്ലബ്ബുകളും യൂറോപ്പ ലീഗ് ചാമ്പ്യന്മാരായ ടോട്ടനം ഹോട്‌സ്പറും അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് കളിക്കും. നിർണായക മത്സരത്തിൽ മാഞ്ചസ്റ്റർ യുനൈറ്റഡിനോട് തോറ്റ ആസ്റ്റൻ വില്ലയ്ക്ക് യൂറോപ്പ ലീഗ് യോഗ്യത കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. എഫ്.എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസും യൂറോപ്പ കളിക്കും. ഇംഗ്ലീഷ് ലീഗ് കപ്പ് ജേതാക്കളായ നോട്ടിങ്ങാം ഫോറസ്റ്റ് യുവേഫ കോൺഫറൻസ് ലീഗ് കളിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    Mo Salah… the Premier League Golden Boot winner with 29 goals this season ⚽️🏆 pic.twitter.com/iQtpaep8U1

    — Liverpool FC (@LFC) May 25, 2025

    സലാഹിന്റെ സീസൺ
    കൂടുതൽ ഗോൾ നേട്ടത്തിനുള്ള ഗോൾഡൻ ബൂട്ട്, പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ, പ്ലേമേക്കർ പുരസ്‌കാരങ്ങൾ സ്വന്തമാക്കിയ മുഹമ്മദ് സലാഹ്, ഒരേ സീസണിൽ ഈ മൂന്ന് നേട്ടവും കൈവരിക്കുന്ന ആദ്യതാരമായി. ലിവർപൂളിനെ 20-ാം ലീഗ് കിരീടത്തിലേക്ക് നയിച്ച സലാഹ് ഈ സീസണിൽ 29 ഗോളുകളും 18 അസിസ്റ്റുകളുമാണ് നേടിയത്. 38 മത്സരങ്ങളിൽ 47 ഗോൾ ഇൻവോൾവ്‌മെന്റുകളുമായി സലാഹ് പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഗോൾ-അസിസ്റ്റ് റെക്കോർഡിൽ അലൻ ഷിയററിന്റെയും ആൻഡ്രൂ കോളിന്റെയും ഒപ്പമെത്തി.

    രണ്ടാം തവണയാണ് സലാഹ് പ്രീമിയർ ലീഗ് പ്ലെയർ ഓഫ് ദി സീസൺ പുരസ്‌കാരം നേടുന്നത്. 2017-18 സീസണിലായിരുന്നു ആദ്യത്തേത്. ആരാധകരുടെ വോട്ടുകളും ഫുട്‌ബോൾ വിദഗ്ധരടങ്ങുന്ന പാനലിന്റെ വോട്ടുകളും ചേർത്താണ് ഈ പുരസ്‌കാരം നിർണയിച്ചത്. വിർജിൽ വാൻ ഡൈക്ക്, റയാൻ ഗ്രാവൻബെർച്ച്, മോർഗൻ ഗിബ്‌സ്-വൈറ്റ്, അലക്സാണ്ട ഇസാക്ക്, ബ്രയാൻ എംബ്യൂമോ, ഡെക്ലാൻ റൈസ്, ക്രിസ് വുഡ് എന്നിവരെ പിന്തള്ളിയാണ് ഈജിപ്ത് താരം ഈ അവാർഡ് സ്വന്തമാക്കിയത്.

    Mo Salah is the first player in the competition’s history to win the PL Player of the Season, the PL Golden Boot and the PL Playmaker award in the same season.

    He's also equalled the record the most goal involvements ever recorded in a Premier League campaign.

    ◎ 47 – Andy Cole… pic.twitter.com/Sv6HjbiBYy

    — Squawka (@Squawka) May 25, 2025

    സീസണിൽ 29 ഗോളുകളുമായി നാലാം തവണ പ്രീമിയർ ലീഗ് ഗോൾഡൻ ബൂട്ട് നേടിയ സലാഹ് ഈ നേട്ടത്തിൽ ആർസനൽ ഇതിഹാസം തിയറി ഹെന്റിയുടെ റെക്കോർഡിനൊപ്പമെത്തി. ഈ സീസണിലെ ഫുട്‌ബോൾ റൈറ്റേഴ്‌സ് അസോസിയേഷൻ (എണഅ) ഫുട്‌ബോളർ ഓഫ് ദി ഇയർ പുരസ്‌കാരവും സലാഹിനായിരുന്നു. 918 അംഗങ്ങളിൽ 90 ശതമാനം വോട്ടുകൾ നേടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിജയ മാർജിനോടെയായിരുന്നു താരത്തിന്റെ വിജയം. തിയറി ഹെന്റിയുടെ മൂന്ന് എണഅ പുരസ്്കാരങ്ങളുടെ റെക്കോർഡിനൊപ്പമെത്തിയ സലാഹ്, ലിവർപൂളിന്റെ ചരിത്രത്തിൽ ഈ പുരസ്‌കാരം ഏറ്റവും കൂടുതൽ തവണ നേടിയ താരവുമായി.

    നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിൽ 2024 ഡിസംബറിൽ ലിവർപൂളുമായുള്ള കരാർ പുതിക്കിയ സലാഹ് 2027 വരെ ക്ലബ്ബിനൊപ്പമുണ്ടാകും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    EPL liverpool Mo Salah
    Latest News
    സന്ദർശന വിസയിലെത്തിയ വളാഞ്ചേരി സ്വദേശിയായ യുവാവ് അബുദാബിയിൽ നിര്യാതനായി
    26/05/2025
    മാസ്സായി ക്ലാസന്‍; സണ്‍റൈസേഴ്‌സ് റണ്‍മലയ്ക്കു മുന്നില്‍ തളര്‍ന്നുവീണ് കൊല്‍ക്കത്ത
    25/05/2025
    മിന്നും നേട്ടങ്ങളുമായി മുഹമ്മദ് സലാഹ്; പ്രീമിയർ ലീഗ് കൊടിയിറങ്ങി
    25/05/2025
    നെതന്യാഹുവിനെതിരെ ഇസ്രായിൽ പ്രസിഡന്റ്; ‘കോടതിവിധി അവഗണിക്കാമെന്ന് കരുതേണ്ട…’
    25/05/2025
    ഹജ് തീർത്ഥാടകർക്കും സന്നദ്ധ പ്രവർത്തകർക്കും വഴികാട്ടിയായി തനിമ മൊബൈൽ ആപ്പ് പുറത്തിറക്കി
    25/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.