ബാർസലോണ – ലാ ലീഗയിലെ ആവേശകരമായ മത്സരത്തിൽ ലെവന്റെയെ തോൽപ്പിച്ചു ജയം സ്വന്തമാക്കി ബാർസലോണ. രണ്ടിന് എതിരെ മൂന്നു ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരുടെ ജയം. ആദ്യ പകുതിയിൽ രണ്ടു ഗോളിന് പിറകിലായിരുന്ന ബാർസ രണ്ടാം പകുതിയിൽ ശക്തമായി തിരിച്ചു വരുകയായിരിന്നു. ബാർസക്ക് വേണ്ടി പെഡ്രി, ഫെറാൻ ടോറസ് എന്നിവർ ഗോളുകൾ നേടിയപ്പോൾ മറ്റൊരു ഗോൾ പിറന്നത് സെൽഫിലൂടെയായിരുന്നു.
ലെവന്റെക്ക് വേണ്ടി ഇവാൻ റൊമേറോ,ലൂയിസ് മൊറേൽസ് എന്നിവരാണ് ഗോൾ നേടിയത്.
15 മിനുറ്റിൽ കൗണ്ടർ അറ്റാക്കിലൂടെ ഇവാൻ റൊമേറോ ഗോൾ നേടി.തിരിച്ചു അടിക്കാനായി ബാർസ പല തവണ ശ്രമിച്ചുവെങ്കിലും ഉറച്ച ലെവന്റെ പ്രതിരോധനിര സമ്മതിച്ചില്ല. ഇതിനിടയിൽ ടോറസിന്റെ ഗോൾ എന്നുറപ്പിച്ച ഷോട്ട് ബാറിൽ തട്ടി മടങ്ങി. ഒന്നാം പകുതിയുടെ ബാർസക്ക് ലഭിച്ച ഫ്രീകിക്ക് തട്ടിയകറ്റിയ ആതിഥേർ കൗണ്ടർ അറ്റാക്കിലൂടെ പെനാൽറ്റി നേടി. പെനാൽറ്റി കൃത്യമായി വലയിൽ എത്തിച്ചു മൊറേൽസ് ലീഡ് ഉയർത്തി.
രണ്ടാം പകുതിയിൽ ഓൽമോ, ഗാവി എന്നിവരെ കളത്തിൽ ഇറക്കി ആക്രമിച്ചു കളിച്ച ബാർസ 49 മിനുറ്റിൽ പെഡ്രി ഒരു ഉഗ്രൻ ഷോട്ടിലൂടെ മത്സരത്തിലെ ആദ്യ ഗോൾ നേടി. മൂന്നു മിനിറ്റുകൾക്ക് ശേഷം ലഭിച്ച കോർണറിലൂടെ ടോറസ് ബാർസയെ ഒപ്പമെത്തിച്ചു. പിന്നീട് ഇരു ടീമുകളും വിജയ ഗോളിനായി ആക്രമിച്ചു കളിച്ചെങ്കിലും ഗോളുകൾ പിറന്നില്ല. ഇഞ്ചുറി സമയത്തേക്ക് കടന്ന മത്സരത്തിൽ ലാമിൻ യമാൽ നൽകിയ ക്രോസ് ലെവന്റെ ഡിഫൻഡർ ഉനൈ എൽഗെസബാലിന്റെ തലയിൽ തട്ടി പന്ത് വലയിൽ എത്തിയതോടെ കാറ്റിലോണിയൻ ക്ലബ് വിജയം ഉറപ്പിച്ചു.
ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ എൽഷെ അത്‌ലറ്റികോ മാഡ്രിഡിനെ സമനിലയിൽ കുരുക്കി. രണ്ട് ടീമുകളും ഓരോ ഗോളടിച്ചു തുല്യത പാലിച്ച മത്സരത്തിൽ അത്‌ലറ്റികോക്ക് വേണ്ടി അലക്സാണ്ടർ സോർലോത്ത് എട്ടാം മിനിറ്റിലും സന്ദർശകർക്ക് വേണ്ടി പതിനഞ്ചാം മിനിറ്റിൽ റാഫ മിറുമാണ് ഗോൾ നേടിയത്.
മറ്റു മത്സരം
മയ്യോർക്ക – 1 (മാറ്റു മോറി -87)
സെൽറ്റ ഡി വിഗോ – 1 ( ജാവി റുവേഡ – 38)
ഇന്നത്തെ മത്സരങ്ങൾ
ഒസാസുന – വലൻസിയ
(ഇന്ത്യ – 8:30 PM) ( സൗദി – 6:00 PM)
റയൽ സോസിഡഡ് – എസ്പ്യനോൾ
(ഇന്ത്യ – 11:00 PM) ( സൗദി – 8:30 PM)
വിയ്യ റയൽ – ജിറോണ
(ഇന്ത്യ – 11:00 PM) ( സൗദി – 8:30 PM)
റയൽ ഒവിഡോ – റയൽ മാഡ്രിഡ്
(ഇന്ത്യ – 1:00 AM) ( സൗദി – 10:30 PM)