ബാഴ്സലോണ– ഫുട്ബോൾ ആരാധകർ ഏറെ കാത്തിരിക്കുന്ന ലാ ലിഗ സീസണിലെ അവസാന എൽക്ലാസിക്കോ പോരാട്ടം ഇന്ന് രാത്രി. ഇന്ത്യൻ സമയം അർദ്ധരാത്രി 12:30-ന് ബാഴ്സലോണ തട്ടകമായ സ്പോട്ടിഫൈ ക്യാമ്പ് നൗ ലാണ് മത്സരം. ലീഗിൽ നിലവിൽ 11 പോയിന്റുകളുടെ വ്യക്തമായ ലീഡുള്ള ഇന്ന് സ്വന്തം കാണികൾക്ക് മുന്നിൽ ജയം നേടിയാലോ സമനില പിടിച്ചാലോ കാറ്റിലോണിയൺ ക്ലബ്ബിന് തുടർച്ചയായി രണ്ടാംതവണയും ലാലിഗ കിരീടം ഉറപ്പിക്കാം.
റയൽ മാഡ്രിഡിനെ സംബന്ധിച്ചിടത്തോളം മത്സരത്തിന് മുൻപ് കനത്ത തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പരിക്കിനെത്തുടർന്ന് അവരുടെ സൂപ്പർ താരം കിലിയൻ എംബാപ്പെ ഇന്നത്തെ സ്ക്വാഡിൽ ഉൾപ്പെട്ടിട്ടില്ല. കൂടാതെ ഡ്രസ്സിംഗ് റൂമിലെയും പരിശീലന ക്യാമ്പുകളിലെയും താരങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളും വാക്ക് തർക്കങ്ങളും ഏറെ ചർച്ചയായിരുന്നു. ഇതും ടീമിന് തലവേദന ആകും എന്നാണ് കരുതുന്നത്. എംബാപ്പെയുടെ അഭാവത്തിൽ വിനീഷ്യസ് ജൂനിയർ, ബ്രാഹിം ഡയസ് എന്നിവരിലാകും റയലിന്റെ പ്രതീക്ഷകൾ. മറുവശത്ത്, ഹാൻസി ഫ്ലിക്കിന്റെ കീഴിൽ തകർപ്പൻ ഫോമിലുള്ള ബാഴ്സലോണ ഇന്ന് ലാമിൻ യമാൽ ഇല്ലെങ്കിലും റാഫിൻഹ, ഫെർമിൻ ലോപ്പസ്, പെഡ്രി, ഗാവി തുടങ്ങിയ യുവതാരങ്ങളുടെ കരുത്തിലാണ് ബാഴ്സലോണ ഇന്നിറങ്ങുന്നത്.
ഈ സീസണിൽ രണ്ടുതവണ ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഇരു ടീമിനും ഓരോ വിജയം നേടാനായി.



