Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, August 21
    Breaking:
    • കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം, വനിതാ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയത് സല്‍മാന്‍ രാജാവിന്റെ പത്‌നി
    • കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്
    • കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    • ഷിഫ മലയാളി സമാജം പെന്‍ഷന്‍ പദ്ധതി; സഹായം നല്‍കി
    • സാമ്പത്തിക യുദ്ധം അമേരിക്കക്ക് കൂടുതൽ പരാജയം വരുത്തിവെക്കും: ഇറാൻ വിദേശകാര്യ മന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം, വനിതാ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയത് സല്‍മാന്‍ രാജാവിന്റെ പത്‌നി

    50 വിജയികള്‍ക്ക് ആകെ ഒരു കോടിയിലേറെ റിയാല്‍ ക്യാഷ് പ്രൈസ്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/08/2026 Saudi Arabia Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക: ചരിത്രത്തിലാദ്യമായി വനിതാ പങ്കാളിത്തത്തോടെ സംഘടിപ്പിച്ച നാല്‍പ്പത്തിയാറാമത് കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരത്തിന് വിശുദ്ധ ഹറമില്‍ തിരശ്ശീല വീണു. വിജയികൾക്കുള്ള ക്യാഷ് പ്രൈസും ട്രോഫികളും ചടങ്ങിൽ വിതരണം ചെയ്തു.

    ബോയ്‌സ് വിഭാഗത്തിലെ വിജയികള്‍ക്ക് സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരൻ അവാർഡുകൾ കൈമാറി. ഗേള്‍സ് വിഭാഗം വിജയികൾക്ക് സല്‍മാന്‍ രാജാവിന്റെ പത്‌നി ഫഹ്ദ ബിന്‍ത് ഫലാഹ് ആലുഹഥ്‌ലൈനാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. ബോയ്‌സ് വിഭാഗം ചടങ്ങ് വിശുദ്ധ ഹറമിലും, ഗേള്‍സ് വിഭാഗം ചടങ്ങ് സമീപത്തെ ഹില്‍ട്ടൻ ഹോട്ടലിലുമാണ് നടന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    46 വർഷത്തെ മത്സര ചരിത്രത്തിൽ ആദ്യമായാണ് വനിതകൾക്ക് അവസരം ലഭിക്കുന്നത്. ഇത്തവണ 133 രാജ്യങ്ങളില്‍ നിന്നുള്ള 334 മത്സരാർഥികൾ മാറ്റുരച്ചു. 50 വിജയികള്‍ക്കായി ആകെ 1,02,60,000 റിയാലാണ് ക്യാഷ് പ്രൈസായി നൽകിയത്. ചടങ്ങിൽ ജഡ്ജിംഗ് പാനൽ അംഗങ്ങളെയും ആദരിച്ചു.

    സൗദി ഇസ്ലാമികകാര്യ മന്ത്രിയും മത്സര സൂപ്പർവൈസർ ജനറലുമായ ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ്, ഹറം മതകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അല്‍സുദൈസ്, മാലിദ്വീപ് ഇസ്ലാമികകാര്യ മന്ത്രി ഡോ. മുഹമ്മദ് ഷഹീം അലി സഈദ്, ഉസ്‌ബെക്കിസ്ഥാന്‍ മതകാര്യ സമിതി ഫസ്റ്റ് ഡെപ്യൂട്ടി മക്സുദോവ് ദവ്റോന്‍ബെക്ക്, ഹറം ഇമാമുമാർ എന്നിവർ പങ്കെടുത്തു.

    കഴിഞ്ഞ എട്ടുവർഷമായി മത്സരത്തിന്റെ നിലവാരം ഉയർത്താൻ മന്ത്രാലയം നിരന്തരം പ്രവർത്തിക്കുകയാണെന്ന് ഇസ്ലാമികകാര്യ മന്ത്രി പറഞ്ഞു. വിജയികളുടെ എണ്ണം 12-ൽ നിന്ന് 50 ആയും സമ്മാനത്തുക 11.45 ലക്ഷം റിയാലിൽ നിന്ന് 1,02,60,000 റിയാലായും ഉയർത്തിയത് ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

    വിജയികൾ ഒറ്റനോട്ടത്തിൽ

    ബോയ്‌സ് വിഭാഗം

    • വിഭാഗം 1 (ഏഴ് പാരായണ ശൈലികളോടെ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയവർ):
      1. അബ്ദുറഹ്മാൻ ബിൻ മുഖ്താർ (സൗദി അറേബ്യ) – 5,00,000 റിയാൽ
      2. അബ്ദുൽ കരീം റജബ് ആഗ (സിറിയ) – 4,50,000 റിയാൽ
      3. ഖാസിയേവ് റസൂൽ (കിർഗിസ്ഥാൻ) – 4,00,000 റിയാൽ
      4. അബ്ദുല്ല ബിൻ അഹ്മദ് അൽമുതവ്വ (സൗദി) – 3,50,000 റിയാൽ
      5. ഉമർ ഫാറൂഖ് (കാമറൂൺ) – 3,25,000 റിയാൽ
    • വിഭാഗം 2 (വ്യാഖ്യാനത്തോടെ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയവർ):
      1. ഉമർ ബിൻ അബ്ദുല്ല അൽസുബൈഹ് (സൗദി അറേബ്യ) – 3,00,000 റിയാൽ
      2. ഫതാൽ സക്കരിയ (അൾജീരിയ) – 2,75,000 റിയാൽ
      3. ബദർ സാഇദ് യൂസുഫ് മിശ്അൽ (ബഹ്റൈൻ) – 2,50,000 റിയാൽ
      4. അഹ്മദ് ബിൻ ഹാമിദ് അൽസഹ്ലി (സൗദി) – 2,35,000 റിയാൽ
      5. മുഹമ്മദ് മറാഫ അബ്ദുല്ല (നൈജീരിയ) – 2,20,000 റിയാൽ
    • വിഭാഗം 3 (ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയവർ):
      1. നാജി അതിയ നാജി (ലിബിയ) – 2,00,000 റിയാൽ
      2. മുഹമ്മദ് അൽഹാദി അൽഗർബി (തുനീഷ്യ) – 1,90,000 റിയാൽ
      3. ശൈഖ് മുഹമ്മദ് മഹ്മൂദ് അൽഹസ്സൻ (ബംഗ്ലാദേശ്) – 1,80,000 റിയാൽ
      4. ഉബൈദ് ഹുസൈൻ (യുകെ) – 1,70,000 റിയാൽ
      5. മുഹമ്മദ് ഹസ്ബി അൽസിദ്ദീഖ് (ഇന്തോനേഷ്യ) – 1,60,000 റിയാൽ
    • വിഭാഗം 4 (തുടർച്ചയായ 15 ജുസ്ഉകൾ):
      1. മുഹമ്മദ് സക്കരിയ (ബംഗ്ലാദേശ്) – 1,50,000 റിയാൽ
      2. ഹമ്മാം മുസ്തഫ (ലിബിയ) – 1,40,000 റിയാൽ
      3. മിർബെക്കോവ് മൂസ (കിർഗിസ്ഥാൻ) – 1,30,000 റിയാൽ
      4. അബ്ദുൽഹാദി ശൈഖ് ദിയ (സിറിയ) – 1,20,000 റിയാൽ
      5. ഷെയ്ൻ ഹ്‌ടെറ്റ് (മ്യാന്മർ) – 1,10,000 റിയാൽ
    • വിഭാഗം 5 (തുടർച്ചയായ 5 ജുസ്ഉകൾ):
      1. തുരിയ നൗങ് (മ്യാന്മർ) – 65,000 റിയാൽ
      2. ശാക്കിർ ശൈഖ് ഫാസുബ് (തായ്‌ലൻഡ്) – 60,000 റിയാൽ
      3. മുഹമ്മദ് ഇംദാദ് അയാസ് (ശ്രീലങ്ക) – 55,000 റിയാൽ
      4. നാസർ ഷാനി ഖാൻ (മഡഗാസ്‌കർ) – 50,000 റിയാൽ
      5. ബറാ അൽസഈം (ബ്രസീൽ) – 45,000 റിയാൽ

    ഗേൾസ് വിഭാഗം

    • വിഭാഗം 1 (ഏഴ് പാരായണ ശൈലികളോടെ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയവർ):
      1. ജുമാന ശറായിതിയ (അൾജീരിയ) – 5,00,000 റിയാൽ
      2. റഗദ് ബിൻത് ഹുസൈൻ അൽഫർഹാൻ (സൗദി) – 4,50,000 റിയാൽ
      3. ഹിബ ബിൻത് മാജിദ് അൽസ്വഫദി (സൗദി) – 4,00,000 റിയാൽ
      4. ഈമാൻ ജമാൽ ഫാറൂഖ് ഹസ്സൻ (ഈജിപ്ത്) – 3,50,000 റിയാൽ
      5. സബീഹ ബർഗൂത്ത് (സിറിയ) – 3,25,000 റിയാൽ
    • വിഭാഗം 2 (വ്യാഖ്യാനത്തോടെ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയവർ):
      1. മറിയം താൻ ആസ്മി ഇബ്രാഹിം (നൈജീരിയ) – 3,00,000 റിയാൽ
      2. അമതുറഹ്മാൻ ബദീഅ് കുലൈബ് (ബഹ്റൈൻ) – 2,75,000 റിയാൽ
      3. അമാനി ബിൻത് ശായിഅ് അൽഹാരിസി (സൗദി) – 2,50,000 റിയാൽ
      4. സൈനബ് ബിൻത് ഇബ്രാഹിം ഇദ്‌രീസ് (സൗദി) – 2,35,000 റിയാൽ
      5. ശമൂഖ് ബിൻത് ഫായിസ് അൽസൻബഖി (സൗദി) – 2,20,000 റിയാൽ
    • വിഭാഗം 3 (ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കിയവർ):
      1. സഫാ ഈമാൻ ബിൻ യഹ്യ (അൾജീരിയ) – 2,00,000 റിയാൽ
      2. സൈനബ് അബ്ദുറഹ്മാൻ (ഘാന) – 1,90,000 റിയാൽ
      3. മുസ്ഫിറ ബിൻത് മഹ്മൂദ് (ബംഗ്ലാദേശ്) – 1,80,000 റിയാൽ
      4. ഫാത്തിമ ഷായ സാഹിർ (മാലിദ്വീപ്) – 1,70,000 റിയാൽ
      5. ഫത്ഹിയ ഹസ്സൻ റശീദ് (കെനിയ) – 1,60,000 റിയാൽ
    • വിഭാഗം 4 (തുടർച്ചയായ 15 ജുസ്ഉകൾ):
      1. തീൻ ഗൈ മോൺ (മ്യാന്മർ) – 1,50,000 റിയാൽ
      2. റുബാ ശാഹിർ യൂസുഫ് (ഫലസ്തീൻ) – 1,40,000 റിയാൽ
      3. റാബിത ബിൻത് റമദാൻ (ബംഗ്ലാദേശ്) – 1,30,000 റിയാൽ
      4. മൈസം ബിൻത് അഹ്മദ് അൽഹബ്‌സിയ (ഒമാൻ) – 1,20,000 റിയാൽ
      5. ഫാഹിമ നജാഹ അൽശരീഫ (ഇന്തോനേഷ്യ) – 1,10,000 റിയാൽ
    • വിഭാഗം 5 (തുടർച്ചയായ 5 ജുസ്ഉകൾ):
      1. ഫനോമിസാന്റ്സോവ ഫരീദ (മഡഗാസ്‌കർ) – 65,000 റിയാൽ
      2. മരിയ മമദ (ബാർബഡോസ്) – 60,000 റിയാൽ
      3. കൽട്ടോമ കബാരോ (സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്) – 55,000 റിയാൽ
      4. ഹിബ ബിൻത് സോഫർ ഹൻസ (മൗറീഷ്യസ്) – 50,000 റിയാൽ
      5. ലൈല ബറ്റൂറിക് (ബോസ്‌നിയ) – 45,000 റിയാൽ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    King Abdul Azees King Salman Saudi arabia
    Latest News
    കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര ഖുര്‍ആന്‍ മത്സരം, വനിതാ വിജയികള്‍ക്ക് സമ്മാനദാനം നടത്തിയത് സല്‍മാന്‍ രാജാവിന്റെ പത്‌നി
    21/08/2026
    കെ സി എല്‍: ആദ്യ മത്സരത്തില്‍ അനായാസ വിജയവുമായി തൃശൂര്‍ ടൈറ്റന്‍സ്
    20/08/2026
    കേളി സില്‍വര്‍ വോളിബോള്‍ 2026 ഇന്നും നാളെയും
    20/08/2026
    ഷിഫ മലയാളി സമാജം പെന്‍ഷന്‍ പദ്ധതി; സഹായം നല്‍കി
    20/08/2026
    സാമ്പത്തിക യുദ്ധം അമേരിക്കക്ക് കൂടുതൽ പരാജയം വരുത്തിവെക്കും: ഇറാൻ വിദേശകാര്യ മന്ത്രി
    20/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.