Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, August 23
    Breaking:
    • പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    • ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    • വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    • രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    • ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Sports»Football

    ഫ്രീകിക്ക് ഗോളുമായി മെസ്സി; പോർട്ടോയെ തകർത്ത് ഇന്റർ മയാമി

    സ്പോർട്സ് ഡെസ്ക്By സ്പോർട്സ് ഡെസ്ക്20/06/2025 Football Sports Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ലയണൽ മെസ്സി, കളിയിലെ താരം
    മെസ്സിയുടെ ഫ്രീകിക്ക് ഗോളിൽ പോർട്ടോയെ തകർത്ത് ഇന്റർ മയാമി
    Share
    WhatsApp Facebook Twitter Telegram LinkedIn

    അറ്റ്‌ലാന്റ: സൂപ്പർ താരം ലയണൽ മെസ്സിയുടെ തകർപ്പൻ ഫ്രീകിക്ക് ഗോളിന്റെ ബലത്തിൽ എഫ്‌സി പോർട്ടോയെ തകർത്ത് ഇന്റർ മയാമി. ക്ലബ്ബ് ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിനായിരുന്നു അമേരിക്കൻ ക്ലബ്ബിന്റെ ജയം. ആദ്യപകുതിയിൽ സമു അഗവോഹയിലൂടെ പോർട്ടോ മുന്നിട്ടു നിന്നെങ്കിലും ഇടവേളക്കു ശേഷം ശക്തമായി തിരിച്ചുവന്ന് മയാമി ടെലാസ്‌കോ സെഗോവിയ, മെസ്സി എന്നിവരുടെ ഗോളിൽ വിജയം പിടിച്ചെടുക്കുകയായിരുന്നു. വിജയ ഗോൾ നേടുകയും നിരവധി അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്ത മെസ്സിയാണ് കളിയിലെ കേമൻ.

    പോർട്ടോയും ഇന്റർ മയാമിയും അടങ്ങുന്ന ഗ്രൂപ്പ് എയിലെ മറ്റൊരു മത്സരത്തിൽ ബ്രസീലിയൻ ക്ലബ്ബ് പാൽമീറാസ് ഈജിപ്തിൽ നിന്നുള്ള അൽ അഹ്ലിയെ രണ്ടു ഗോളിന് വീഴ്ത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കളിയുടെ തുടക്കത്തിൽ ശക്തമായി ആക്രമിച്ച ഇന്റർ മയാമി പലതവണ ഗോളിനടുത്തെത്തിയെങ്കിലും ആറാം മിനുട്ടിൽ ലീഡെടുത്തത് പോർച്ചുഗീസ് ക്ലബ്ബാണ്. വാർ പരിശോധനയിലൂടെ ലഭിച്ച പെനാൽട്ടി ലക്ഷ്യത്തിലെത്തിച്ച് ആക്രമണതാരം സമു അഗഹോവ പോർട്ടോയെ മുന്നിലെത്തിച്ചു. ഗോളോടെ കളിയുടെ നിയന്ത്രണം ഏറ്റെടുത്ത പോർട്ടോയാണ് ആദ്യപകുതിയിൽ മുന്നിട്ടു നിന്നത്. അവരുടെ ശക്തമായ പ്രതിരോധം ഭേദിക്കാൻ മയാമി കളിക്കാർക്കു കഴിഞ്ഞില്ല.

    ഇടവേള കഴിഞ്ഞെത്തിയപ്പോൾ പക്ഷേ, ചിത്രം മാറി. മികച്ചൊരു ടീം നീക്കത്തിനൊടുവിൽ വലതുവശത്തു നിന്ന് വെയ്ഗാന്‌റ് നൽകിയ ക്രോസ് ക്ലോസ്‌റേഞ്ചിൽ നിന്ന് കരുത്തുറ്റ ഷോട്ടിലൂടെ വലയിലാക്കി ടെലാസ്‌കോ സെഗോവിയ മയാമിയെ ഒപ്പമെത്തിച്ചു. 54-ാം മിനുട്ടിൽ മെസ്സിയുടെ ട്രേഡ്മാർക്ക് ഫ്രീകിക്ക് ഗോളും വന്നു. ഡി സർക്കിളിൽ ഫ്രീകിക്ക് സമ്പാദിച്ച മെസ്സി, പ്രതിരോധ നിരക്കാർക്കു മുകളിലൂടെ പന്ത് വലയിലേക്ക് വളച്ചിറക്കിയപ്പോൾ ഡൈവ് ചെയ്‌തെങ്കിലും പോർട്ടോ കീപ്പർ നിസ്സഹായനായി. മയാമിക്കു വേണ്ടിയുള്ള മെസ്സിയുടെ അൻപതാം ഗോളായിരുന്നു ഇത്.

    MESSI MAGIC ONCE AGAIN ☄️🐐

    What a free kick from the goat at the FIFA Club World Cup. pic.twitter.com/EiAv4invb8

    — Major League Soccer (@MLS) June 19, 2025

    കളിയുടെ അവസാന നിമിഷങ്ങളിൽ പോർട്ടോ സമനില ഗോൡനായി ആഞ്ഞുപിടിച്ചു നോക്കിയെങ്കിലും മയാമി ഉറച്ചു നിന്നു.

    ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം വെസ്സാം അബു അലിയുടെ സെൽഫ് ഗോളും ഹോസെ മാനുവൽ ലോപ്പസിന്റെ ഗോളുമാണ് അൽ അഹ്ലിക്കെതിരെ പാൽമീറാസിന് ജയമൊരുക്കിയത്. ഇതോടെ ഗ്രൂപ്പ് എയിൽ പാൽമീറാസ് ഒന്നും മയാമി രണ്ടും സ്ഥാനങ്ങളിലെത്തി. ഇരുടീമുകളും ഏറ്റുമുട്ടുന്ന അടുത്ത മത്സരം സമനിലയായാൽ ഇരുകൂട്ടർക്കും പ്രീക്വാർട്ടറിലേക്ക് മുന്നേറാനാവും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FC Porto inter miami Lionel Messi മെസ്സി
    Latest News
    പല രാജ്യങ്ങളിലും ആയുധഫാക്‌ടറികൾ; ഇസ്രയേലിനെതിരെയുള്ള യുദ്ധത്തിൽ ശക്തമായ മിസൈൽ ഉപയോ​ഗിച്ചിട്ടില്ല; ഇറാൻ പ്രതിരോധ മന്ത്രി
    23/08/2025
    ‘രാഹുലിന്റെ ശല്യംകാരണം വനിതാ കെ.എസ്.യു പ്രവര്‍ത്തകര്‍ സംഘടനാപ്രവർത്തനം നിർത്തി’; ശബ്ദസന്ദേശം പുറത്ത്
    23/08/2025
    വീടുകളിൽ കവർച്ച: റിയാദിൽ അഞ്ചംഗ ഫിലിപ്പിനോ സംഘം പിടിയിൽ
    23/08/2025
    രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഉയർന്നത് ഗുരുതര ആരോപണങ്ങൾ: പൊതുപ്രവർത്തകർ മാതൃകയാകേണ്ടവർ -ടി.എൻ. പ്രതാപൻ
    23/08/2025
    ആസ്റ്റൺ വില്ലയെ വീഴ്ത്തി പ്രീമിയർ ലീ​ഗിൽ ആദ്യ ജയവുമായി ബ്രന്റ്ഫോർഡ്; മറ്റു മത്സരങ്ങളിൽ ബേർൺലിക്കും ബോർൺമൗത്തിനും ജയം
    23/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.