റിയാദ്– ഹൃദയാഘാതത്തെ തുടര്‍ന്ന് മലപ്പുറം തിരൂര്‍ സ്വദേശി പഴയ പുത്തന്‍ വീട്ടില്‍ അലി അക്ബര്‍ (58) റിയാദിലെ അല്‍ഖര്‍ജില്‍ നിര്യാതനായി. തിരൂര്‍ അരിക്കഞ്ചിറ പരേതനായ കുഞ്ഞുമുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 33 വര്‍ഷത്തിലേറെയായി അല്‍ഖര്‍ജ് മലഫില്‍ ബൂഫിയ ജീവനക്കാരനായി ജോലി ചെയ്ത് വരികയായിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് റിയാദിലെ കിംഗ് സൗദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സക്ക് നാട്ടിലേക്ക് മടങ്ങുന്നതിനായി തയ്യാറെടുക്കുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
അല്‍ഖര്‍ജില്‍ ഡ്രൈവറായി ജോലി ചെയ്യുന്ന സഹോദരന്‍ റൂമിലെത്തി വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ അനക്കമില്ലാത്തതിനെ തുടര്‍ന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കേളി അല്‍ഖര്‍ജ് ഏരിയ മലഫ് യൂണിറ്റ് അംഗമായിരുന്നു. സഹോദരങ്ങള്‍ ഷുക്കൂര്‍, മുജീബ് (ഇരുവരും അല്‍ഖര്‍ജില്‍ ജോലി ചെയ്യുന്നു) ഏക സഹോദരി സജീന. ഭാര്യ: സാബിറ, മൂന്ന് മക്കള്‍. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ക്ക് കേളി കലാ സാംസ്‌കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.



