Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 16
    Breaking:
    • സിനദിൻ സിദാന്റെ മകൻ നാളെ മെസ്സിക്കെതിരെ; ഫ്രാൻസല്ല, അൽജീരിയ ആണ് ലൂക്കായുടെ ടീം!
    • ജിദ്ദയിലെ പ്രവാസി വ്യവസായിയും കൊണ്ടോട്ടി മണ്ഡലത്തിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന സുലൈമാൻ ഹാജി ലീഗിൽ
    • ഫിഫ ലോകകപ്പ്; തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
    • ഫിഫ ലോകകപ്പ്; എംബാപ്പെയുടെ ഫ്രാൻസും ഹാലണ്ടിന്റെ നോർവേയും ഇന്നിറങ്ങുന്നു
    • ബിജു പി. നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ഫിഫ ലോകകപ്പ്; തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്16/06/2026 Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കാൻസാസ്– 1934ലെയും 38-ലെയും ഇറ്റലിയെ പോലെ 1958ലെയും 62ലെയും ബ്രസീലിനെ പോലെ ലോകകിരീടം നിലനിർത്താൻ ലക്ഷ്യമിട്ട് അർജന്റീന ഈ ലോകകപ്പിലെ ആദ്യമത്സരത്തിന് ഇറങ്ങുന്നു. ഗ്രൂപ്പ് ജെ യിലെ ആദ്യ പോരാട്ടത്തിൽ അർജന്റീന ആഫ്രിക്കൻ കുതിരകളായ അൾജീരിയയാണ് എതിരാളികൾ. നാളെ രാവിലെ ഇന്ത്യൻ സമയം ആറരയ്ക്ക് അമേരിക്കയിലെ കാൻസാസ് സിറ്റി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 2022 ലോകകപ്പ് കലാശ പോരാട്ടത്തിൽ ഫ്രാൻസിനെ മറികടന്ന് മൂന്നാം ലോകകിരീടം ചൂടിയ ആൽബിസെലെസ്റ്റുകൾ ഇത്തവണയും കിരീടം ഫേവറേറ്റുകളാണ്. ലയണൽ സ്കലോണിയുടെ കീഴിൽ ലയണൽ മെസ്സിയുടെ നേതൃത്വത്തിൽ ഇറങ്ങുന്ന അർജന്റീന ടീം ഇത്തവണ പരിചയസമ്പന്നരും യുവതാരങ്ങളും അണിനിരക്കുന്ന ടീമാണ്. 

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    മെസ്സിയെ കൂടാതെ ലൗതാരോ മാർട്ടിനെസ്, ജൂലിയൻ ആൽവരസ്, റോഡ്രിഗോ ഡി പോൾ, എൻസോ ഫെർണാണ്ടസ്, മക് അലിസ്റ്റർ, ഇറ്റാലിയൻ ക്ലബ്ബ് കോമോയുടെ സൂപ്പർതാരവും യുവതാരവുമായ നിക്കോ പാസ്, തിയാഗോ അൽമാഡ, വിൻസന്റ് ബാർകോ, ജിയൂലിയാനോ സിമിയോൺ, ലോ സെൽസോ, ക്രിസ്ത്യൻ റോമേറോ, നിക്കോളാസ് ഓട്ടമെന്റി, ലിസാൻഡ്രോ മാര്‍ട്ടിനെസ്സ്, അവസാന നിമിഷം ടീമിൽ ഇടം നേടിയ മാർക്കോ സെനെസി, മൊളീന, മോണ്ടിയൽ എന്നിവരുടെ കൂടെ സൂപ്പർ ഗോൾകീപ്പർ എമിലാനോ മാർട്ടിനെസും കൂടി ചേരുമ്പോൾ ഇത്തവണയും കിരീടത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. എങ്കിലും കഴിഞ്ഞ ലോകകപ്പിലെയും കോപ്പ അമേരിക്കയിലെയും എല്ലാം ഹീറോയായ എയ്ഞ്ചൽ ഡി മരിയയുടെ അഭാവം ആരാധകർക്കിടയിൽ സംശയം ഉണർത്തുന്നുണ്ട്. ലെഫ്റ്റ് ബാക്ക് ടാഗ്ലിയാഫിക്കോയുടെ പരിക്കും തിരിച്ചടി നൽകുന്നു.

    മറുഭാഗത്ത് 2014 ന് ശേഷം ലോകകപ്പ് വേദിയിൽ എത്തുന്ന അൾജീരിയ മികച്ച ഫോമിലാണ്. അവസാന 25 മത്സരങ്ങളിൽ രണ്ടു പരാജയം മാത്രമാണ് അൾജീരിയ നേരിട്ടത്. അതിലൊന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആണ്. മുൻ മാഞ്ചസ്റ്റർ സിറ്റി താരം റിയാദ് മെഹ്റസ് തന്നെയാണ് ടീമിന്റെ നെടുംതൂൺ. അമിൻ ഗൗരി, മുഹമ്മദ് അമൗറ, അനിസ് ഹാഡ്ജ് മൂസ, നാദിർ ബെൻബൗലി എന്നിവർ അടങ്ങിയ അറ്റാക്കിങ് നിര എതിർ ടീമുകളുടെ പ്രതിരോധത്തിന് നിരന്തരം തലവേദനയാകും. അവസാന നാല് സൗഹൃദ മത്സരങ്ങളിൽ 12 ഗോളുകൾ അടിച്ചു കൂട്ടിയ ഇവർ ഒരൊറ്റ ഗോളു പോലും വഴങ്ങിയിട്ടില്ല എന്നത് ഇവരുടെ പ്രതിരോധത്തിന്റെ മികവും എടുത്ത് കാണിക്കുന്നു. റയാൻ എയ്റ്റ്-നൂരി, റാമി ബെൻസെബൈനി തുടങ്ങിയ താരങ്ങളാണ് പ്രതിരോധത്തിലെ പ്രതീക്ഷ. മധ്യ നിരയിലെഫാരെസ് ചൈബിയും ടീമിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ്.

    ഗ്രൂപ്പ് ജെ യിലെ മറ്റൊരു മത്സരത്തിൽ ലോകകപ്പിലെ അരങ്ങേറ്റക്കാരായ ജോർദാൻ ഈ ലോകകപ്പിലെ കറുത്ത കുതിരകൾ എന്ന് വിശേഷിക്കപ്പെടുന്ന ഓസ്ട്രിയയെ നേരിടും. നാളെ രാവിലെ ഇന്ത്യൻ സമയം ഒമ്പതരക്ക് സാൻ ഫ്രാൻസിസ്കോ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ഫ്രഞ്ച് ക്ലബ്ബ് റെന്നെസിന് വേണ്ടി പന്ത് തട്ടുന്ന മൂസ തമാരിയാണ് ടീമിലെ പ്രധാനി.

    മറുഭാഗത്ത് ഓസ്ട്രിയ സെന്റർ ബാക്ക് ഡേവിഡ് അലാബ, മാർസൽ സാബിസറ്റർ, റൊമാനോ ഷ്മിഡ് തുടങ്ങിയ താരങ്ങളാൽ ടീം ശക്തമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Argentina football team fifa world cup 2026 Lionel Messi today matches
    Latest News
    സിനദിൻ സിദാന്റെ മകൻ നാളെ മെസ്സിക്കെതിരെ; ഫ്രാൻസല്ല, അൽജീരിയ ആണ് ലൂക്കായുടെ ടീം!
    16/06/2026
    ജിദ്ദയിലെ പ്രവാസി വ്യവസായിയും കൊണ്ടോട്ടി മണ്ഡലത്തിലെ മുൻ എൽ.ഡി.എഫ് സ്ഥാനാർത്ഥിയുമായിരുന്ന സുലൈമാൻ ഹാജി ലീഗിൽ
    16/06/2026
    ഫിഫ ലോകകപ്പ്; തേരോട്ടം തുടരാൻ മെസ്സിയും സംഘവും, അരങ്ങേറ്റം കുറിക്കാൻ ജോർദാൻ
    16/06/2026
    ഫിഫ ലോകകപ്പ്; എംബാപ്പെയുടെ ഫ്രാൻസും ഹാലണ്ടിന്റെ നോർവേയും ഇന്നിറങ്ങുന്നു
    16/06/2026
    ബിജു പി. നീലീശ്വരത്തിന്റെ ‘മണൽത്തട്ട്’ പ്രകാശനം ചെയ്തു
    16/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.