വാഷിംഗ്ടൺ– 2026 ഫിഫ ലോകകപ്പ് ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ജൂൺ 11ന് മെക്സിക്കോയും ആഫ്രിക്കൻ കരുത്തരായ ദക്ഷിണ ആഫ്രിക്കയും തമ്മിലാകും. മത്സരം മെക്സിക്കോ സിറ്റിയിലാണ് അരങ്ങേറുക.
വാഷിംഗ്ടൺ കെന്നഡി സെന്ററിലാണ് ഗ്രൂപ്പ് നറുക്കെടുപ്പ് ചടങ്ങ് അരങ്ങേറിയത്. ആരാധകരെ ആവേശത്തിൽ ആക്കാൻ ഗ്രൂപ്പ് റൗണ്ടിൽ തന്നെ വാശിയേറിയ പോരാട്ടങ്ങൾക്കാണ് ഫുട്ബോൾ മൈതാനങ്ങൾ സാക്ഷിയാവുന്നത്. ഏറ്റവും പ്രധാനമായി കാണുന്നത് ഗ്രൂപ്പ് ഐയിലെ പോരാട്ടമായ ഫ്രാൻസ് – നോർവേ മത്സരമാണ്. എംബാപ്പേ – ഹാലൻഡ് പോരാട്ടത്തിലാണ് ഇതിലൂടെ സാക്ഷ്യം വഹിക്കുന്നത്. ഗ്രൂപ്പ് എല്ലിലെ ഇംഗ്ലണ്ട് – ക്രൊയേഷ്യ പോരാട്ടവും ആരാധകർ ഏറെ കാത്തിരിക്കുന്നതാണ്.
2026 ജൂൺ 11 മുതൽ ജൂലൈ 19 വരെ അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ രാജ്യങ്ങളിൽ സംയുക്തമായാണ് ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്. ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ പങ്കെടുക്കുന്ന ആദ്യ ലോകകപ്പും ഇതുതന്നെയാണ്. 48 ടീമുകളെ 12 ഗ്രൂപ്പുകളായാണ് തരം തിരിച്ചത്. ഒരു നാലു ടീമുകളാണ് ഉൾപ്പെടുക. ഗ്രൂപ്പ് റൗണ്ടിൽ ഒരു ടീമിന് മൂന്ന് മത്സരങ്ങൾ ഉണ്ടാകും. ഗ്രൂപ്പിൽ മുന്നിലെത്തുന്ന ആദ്യ രണ്ട് ടീമുകളും മികച്ച എട്ടു മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32 ലേക്ക് മുന്നേറും. റൗണ്ട് ഓഫ് 32 മുതൽ അരങ്ങേറുക നോക്ക് ഔട്ട് മത്സരങ്ങളാണ്. ആകെ 104 മത്സരങ്ങളാണ് അരങ്ങേറുന്നത്. ഗ്രൂപ്പ് റൗണ്ടിൽ 72 മത്സരങ്ങളാണ് ഉണ്ടാവുക
നിലവിലെ ചാമ്പ്യന്മാരായ അർജന്റീന ഗ്രൂപ്പ് ജെ യിൽ അൾജീരിയ, ഓസ്ട്രിയ, ജോർദാൻ എന്നിവരോടൊപ്പമാണ്. അർജന്റീനയുടെ ആദ്യ മത്സരം അൾജീരിയക്ക് എതിരെയാകും.
ബ്രസീലിന്റെ ഗ്രൂപ്പായ സി യിൽ മൊറോക്കോ, ഹെയ്തി, സ്കോട്ട്ലാൻഡ് എന്നിവരാണ്. ബ്രസീലിന്റെ ആദ്യ മത്സരം ഖത്തർ ലോകകപ്പിൽ സെമി വരെ മുന്നേറിയ മൊറോക്കോക്കെതിരെയാണ്.
പോർച്ചുഗലിന്റെ ഗ്രൂപ്പിൽ ഫിഫ പ്ലേ ഓഫ് 1 വഴി യോഗ്യത നേടുന്ന ടീമും ഉസ്ബകിസ്ഥാനും, കൊളംബിയയുമാണ്.
അറേബ്യൻ ശക്തികളായ സൗദി ഉൾപ്പെട്ടത് സ്പെയിൻ, ഉറുഗ്വേ, കേപ് വെർഡെ അടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ്.
യുഎസ്എ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോം, കനേഡിയൻ പ്രസിഡന്റ് മാർക്ക് കാർണി, ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ എന്നിവരുടെ സാന്നിധ്യത്തിലാണ് നറുക്കെടുപ്പിന് തുടക്കം കുറിച്ചത്. തുടർന്ന് എത്തിയ ഇംഗ്ലീഷ് ഇതിഹാസതാരം റിയോ ഫെർഡിനാൻഡ്, അമേരിക്കൻ വനിതാ ഫുട്ബോൾ താരം സാമന്ത ജോൺസൺ, കനേഡിയൻ ഐസ് ഹോക്കി താരം വെയ്ൻ ഗ്രെറ്റ്സ്കി, അമേരിക്കൻ ബേസ് ബോൾ താരം ആരോൺ ജഡ്ജ്, അമേരിക്കൻ ബാസ്ക്കറ്റ്ബോൾ താരം ഷാക്കിൾ ഒ’നീൽ, ടോം ബ്രാഡി എന്നിവർ നറുക്കെടുപ്പിന് നേതൃത്വം നൽകി
നിരവധി ഫുട്ബോൾ താരങ്ങളും, ടീമുകളുടെ പരിശീലകരും വേദിയിൽ സന്നിദ്ധരായിരുന്നു. അമേരിക്കൻ കോമഡിയേൻ ആക്ടർ കെവിൻ ഹാർട്ട്, അമേരിക്കൻ ജർമൻ മോഡലായ ഹെയ്ഡി ക്ലം എന്നിവരായിരുന്നു അവതാരകർ.
വേദിയിൽ ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരം ട്രംപിന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാൻ്റിനോ കൈമാറി. ഗാസയിൽ വെടി നിർത്തൽ കരാർ അടക്കം ലോകത്തിന്റെ പല ഭാഗത്തും ആക്രമണങ്ങൾ അവസാനിപ്പിക്കാൻ മധ്യസ്ഥത കൈവരിച്ച ട്രംപിനെ ഫിഫ പ്രസിഡന്റ് പ്രശംസിച്ചു.
ഗ്രൂപ്പുകൾ
ഗ്രൂപ്പ് എ
1) മെക്സിക്കോ
2) സൗത്ത് ആഫ്രിക്ക
3) കൊറിയ റിപ്പബ്ലിക്
4) യൂറോപ്യൻ പ്ലേ ഓഫ് ഡി
ഗ്രൂപ്പ് ബി
1) കാനഡ
2) യൂറോപ്യൻ പ്ലേ ഓഫ് എ
3) ഖത്തർ
4) സ്വിസർലാൻഡ്
ഗ്രൂപ്പ് സി
1) ബ്രസീൽ
2) മൊറാക്കോ
3) ഹെയ്തി
4) സ്കോട്ട്ലാൻഡ്
ഗ്രൂപ്പ് ഡി
1) യു എസ് എ
2) പരാഗ്വേ
3) ഓസ്ട്രേലിയ
4) യൂറോപ്പ്യൻ പ്ലേ ഓഫ് സി
ഗ്രൂപ്പ് ഇ
1) ജർമനി
2) കുറസാവോ
3) ഐവറി കോസ്റ്റ്
4) ഇക്വഡോർ
ഗ്രൂപ്പ് എഫ്
1) നെതർലാൻഡ്സ്
2) ജപ്പാൻ
3) യൂറോപ്പ്യൻ പ്ലേ ഓഫ് ബി
4) ടുണീഷ്യ
ഗ്രൂപ്പ് ജി
1) ബെൽജിയം
2) ഈജിപ്ത്
3) ഇറാൻ
4) ന്യൂസ്‌ലാൻഡ്
ഗ്രൂപ്പ് എച്ച്
1) സ്പെയിൻ
2) കേപ് വെർഡെ
3) സൗദി അറേബ്യ
4) ഉറുഗ്വേ
ഗ്രൂപ്പ് ഐ
1) ഫ്രാൻസ്
2) സെനഗൽ
3) ഫിഫ പ്ലേ ഓഫ് 2
4) നോർവേ
ഗ്രൂപ്പ് ജെ
1) അർജന്റീന
2) അൾജീരിയ
3) ഓസ്ട്രിയ
4) ജോർദാൻ
ഗ്രൂപ്പ് കെ
1) പോർച്ചുഗൽ
2) ഫിഫ പ്ലേ ഓഫ് 1
3) ഉസ്ബകിസ്ഥാൻ
4) കൊളംബിയ
ഗ്രൂപ്പ് എൽ
1) ഇംഗ്ലണ്ട്
2) ക്രൊയേഷ്യ
3) ഘാന
4) പനാമ



