Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 13
    Breaking:
    • സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    • വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    • അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    • ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    • തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    സ്വിസ് അക്കൗണ്ട് പൂട്ടാന്‍ അസൂറിപ്പട ഇറങ്ങുന്നു, യൂറോ ആവേശത്തിലേക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2024 Football 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബെര്‍ലിന്‍: യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. ആദ്യ മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ ഇറ്റലി സ്വിറ്റസര്‍ലന്റിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മല്‍സരം. കഴിഞ്ഞ 31 വര്‍ഷത്തിനിടയ്ക്ക് സ്വിറ്റ്‌സര്‍ലന്റിന് ഇറ്റലി പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ഈ വര്‍ഷം ഒരു മല്‍സരത്തില്‍ മാത്രമാണ് സ്വിസ് തോല്‍വി രുചിച്ചത്. യൂറോയുടെ ഗ്രൂപ്പ് ഘട്ടം ഇറ്റലിക്ക് പരീക്ഷണങ്ങള്‍ നിറഞ്ഞതായിരുന്നു.അല്‍ബേനിയയോട് കഷ്ടിച്ച് 2-1ന്റെ ജയം നേടിയെങ്കിലും സ്‌പെയിനിനോട് പരാജയപ്പെട്ടു. ക്രൊയേഷ്യയുടെ 1-1ന്റെ സമനില വഴങ്ങുകയും ചെയ്തു.

    ഹംഗറിക്കെതിരേ 3-1ന്റെ ജയം നേടിയ സ്വിറ്റ്‌സര്‍ലന്റ് ആതിഥേയരായ ജര്‍മ്മനിയെ സമനിലയില്‍ പൂട്ടിയാണ് വരുന്നത്. മറ്റൊരു ഗ്രൂപ്പ് ഘട്ട മല്‍സരത്തില്‍ സ്‌കോട്ടലന്റിനെയും സമനിലയില്‍ പിടിച്ചിരുന്നു. ജര്‍മ്മനിയെ പൂട്ടിയ ആത്മവിശ്വസത്തിലാണ് സ്വിസ് ഇന്ന് ഇറ്റലിക്കെതിരേ ഇറങ്ങുന്നത്. 2022 ഖത്തര്‍ ലോകകപ്പ് യോഗ്യത റൗണ്ടില്‍ ഇരു ടീമും ഏറ്റുമുട്ടിയപ്പോള്‍ മല്‍സരം സമനിലയില്‍ കലാശിച്ചിരുന്നു. ഒടുവില്‍ ഗ്രൂപ്പ് ചാംപ്യന്‍മാരായ സ്വിസ് ലോകകപ്പിന് യോഗ്യത നേടിയപ്പോള്‍ ഇറ്റലി യോഗ്യത ഇല്ലാതെ പുറത്തായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അടുത്ത കാലത്തെ ഇരുടീമിന്റെയും പ്രകടനം വിലയിരുത്തുമ്പോള്‍ ഇരുടീമിനും ജയം സാധ്യതയുണ്ട്. ഒരു അട്ടിമറിക്കുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ യൂറോ ജേതാക്കളാണെങ്കിലും കഴിഞ്ഞ രണ്ട് ലോകകപ്പിന് യോഗ്യത നേടാനാവത്തതും ടീമിന് സ്ഥിരത നിലനിര്‍ത്താന്‍ കഴിയാത്തതും ഇറ്റാലിയന്‍ ടീമിന് തിരിച്ചടിയാവും.

    യാന്‍ സോമര്‍, റിക്കാര്‍ഡോ റൊഡ്രിഗസ്, റിമോ ഫ്രൂലര്‍, നോഹ ഒക്കാഫോര്‍, മൈക്കല്‍, ഡാന്‍ എന്‍ഡോയേ, ഡെന്നിസ് സക്കറിയ, സില്‍വന്‍ വിഡ്മര്‍, സെഹര്‍ദാന്‍ ഷാക്കിരി എന്നീ സ്വീസ് താരങ്ങളെല്ലാം ഇറ്റാലിയന്‍ സീരി എയില്‍ കളിക്കുന്നവരാണ്. ഇറ്റാലിയന്‍ താരങ്ങളുടെ സ്വതസിദ്ധമായ കളികള്‍ മനപാഠമാണ് സ്വിസ് താരങ്ങള്‍ക്ക്. ഈ മല്‍സരത്തിലെ വിജയികള്‍ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്-സ്ലൊവാക്കിയ മല്‍സരത്തിലെ വിജയികളെ നേരിടും.

    ഡിഫന്‍ഡര്‍ റിക്കാര്‍ഡോ കാല്‍ഫിയോറി, ലെഫ്റ്റ് ബാക്ക് ഫെഡ്‌റിക്കോ ഡിമാര്‍ക്കോ എന്നിവര്‍ ഇന്ന് നീലപ്പടയ്ക്കായി ഇറങ്ങില്ല. റിക്കാര്‍ഡോ സസ്‌പെന്‍ഷന്‍ കാരണം പുറത്താണ്. ഫെഡറിക്കോ പരിക്കിനെ തുടര്‍ന്നും പുറത്താണ്. റിക്കോര്‍ഡോയ്്ക്ക് പകരം ജിയാന്‍ലൂക്കാ മാന്‍സിനി ഇറങ്ങും. കഴിഞ്ഞ മൂന്ന് എഡിഷനുകള്‍ക്ക് ശേഷം ആദ്യമായാണ് സ്വിസ് പട യൂറോപ്യന്‍ മാമാങ്കത്തിന് എത്തുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Euro cup
    Latest News
    സൗദിയിൽ ഇന്നും ഇറാന്റെ ആക്രമണശ്രമം; രണ്ട് ദിവസത്തിനിടെ തകർത്തത് ബാലിസ്റ്റിക് മിസൈലുകളും 107 ഡ്രോണുകളും
    13/03/2026
    വിമാനം തകര്‍ന്ന് നാലു സൈനികര്‍ കൊല്ലപ്പെട്ടതായി അമേരിക്ക സ്ഥിരീകരിച്ചു
    13/03/2026
    അല്‍ജൗഫ് കെ.എം.സി.സി ഇഫ്താര്‍ സംഗമം
    13/03/2026
    ഒമാനിലെ സൊഹാറിൽ ഡ്രോൺ പതിച്ച് രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു
    13/03/2026
    തടവിൽ കഴിഞ്ഞത് 22 വർഷം; ഒടുവിൽ നിരപരാധിയെന്ന് കോടതി, ഹോണ്ടുറാസ് സ്വദേശിനിയെ വിട്ടയച്ചു
    13/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.