Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, March 20
    Breaking:
    • ഇറാൻ ആക്രമണം; റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    • യുഎഇയിൽ ഹിസ്ബുല്ല-ഇറാൻ ഭീകരശൃംഖല തകർത്തു
    • അമേരിക്കന്‍ യുദ്ധവിമാനമായ എഫ്-35 ന് നേരെ ഇറാന്റെ ആക്രമണം
    • ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലിലെ ഹൈഫ റിഫൈനറിയിൽ വൻ നാശനഷ്ടം
    • ഡ്രോണ്‍ ആക്രമണത്തില്‍ മിന അല്‍അഹ്‌മദി റിഫൈനറിയില്‍ അഗ്നിബാധ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    കമ്മ്യൂണിറ്റി ഷീൽഡ് ഫൈനൽ ഇന്ന്: ലിവർപൂളിനെ വിറപ്പിക്കുമോ ക്രിസ്റ്റൽ പാലസ്?

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്10/08/2025 Football Sports World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ലണ്ടൻ – നിലവിലെ ഇംഗ്ലീഷ് ലീഗ് ചാമ്പ്യന്മാരായ ലിവർപൂളും എഫ്.എ കപ്പ് ജേതാക്കളായ ക്രിസ്റ്റൽ പാലസും തമ്മിലുള്ള കമ്മ്യൂണിറ്റി ഷീൽഡ് പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 7:30നാണ് (സൗദി സമയം വൈകിട്ട് 5 മണിക്ക്) ഈ കലാശമത്സരത്തിന് വെംബ്ലി സ്റ്റേഡിയത്തിൽ തുടക്കമിടുക.

    ആർനെ സ്ലോട്ടിന്റെ കീഴിൽ ഇറങ്ങുന്ന ലിവർപൂൾ ശക്തമായ സാധ്യതകൾ പുലർത്തുന്നുണ്ടെങ്കിലും, ക്രിസ്റ്റൽ പാലസിനെ ഒരിക്കലും എഴുതി തള്ളാനാകില്ല. എഫ്.എ കപ്പ് ഫൈനലിൽ വമ്പൻ ശക്തികളായ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിച്ച്, ചരിത്രത്തിലെ ആദ്യത്തെ പ്രധാന കിരീടം സ്വന്തമാക്കിയ ടീമാണ് പാലസ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓസ്ട്രിയൻ മാനേജർ ഒലിവർ ഗ്ലാസ്നറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സീസണിൽ പാലസ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എബെറെച്ചി എസെ,ജീൻ-ഫിലിപ്പ് മറ്റെറ്റ, മാർക്ക് ഗുഹി എന്നിവരുടെ സാന്നിധ്യം ടീമിന് അധിക കരുത്തേകുന്നു. അവസാനം ഇവർ തമ്മിൽ ഏറ്റുമുട്ടിയപ്പോഴുള്ള സമനിലയും പാലസിന് ആത്മവിശ്വാസം നൽകുന്നുണ്ട്.

    എഫ്.എ കപ്പ് നേടിയതിനുശേഷം പാലസിന് ലഭിച്ച യൂറോപ്പ ലീഗ് യോഗ്യത യുവേഫ കോൺഫറൻസ് ലീഗ് യോഗ്യത റൗണ്ടിലേക്ക് തരം താഴ്ത്തിയിരുന്നു. ലിയോൺ ക്ലബ്ബിന്റെ ഉടമസ്ഥതയും പാലസിന്റെ ഉടമസ്ഥതയും ഒരാളുടേതായതിനാൽ, മൾട്ടി-ക്ലബ് ഉടമസ്ഥതാ നിയമം ഇവർക്ക് തിരിച്ചടിയായി.

    മറ്റൊരു വശത്ത്, ലിവർപൂൾ അലക്സാണ്ടർ അർണോൾഡ്, ലൂയിസ് ഡിയാസ്, ഡാർവിൻ നുനെസ് എന്നിവർ ക്ലബ് വിട്ടതിന് ശേഷമുള്ള ആദ്യത്തെ പ്രധാന മത്സരത്തിനാണ് ഇന്നു ഇറങ്ങുന്നത്. എങ്കിലും വിർജിൽ വാൻ ഡൈക്ക് നയിക്കുന്ന പ്രതിരോധ നിര മുതൽ, മുഹമ്മദ്‌ സലാഹ് നയിക്കുന്ന ആക്രമണ നിര വരെ വളരെ ശക്തമാണ്.
    കിരീടത്തോടെ ലിവർപൂൾ കരിയറിന് എന്ന ലക്ഷ്യത്തോടെ ഇറങ്ങുന്ന ഫ്ലോറിയൻ വിർട്സ്,
    ജെറമി ഫ്രിംപോങ്, മിലോസ് കെർകെസ് എന്നിവരുടെ സാന്നിധ്യവും ലിവർപൂളിന്റെ കരുത്ത് വർദ്ധിപ്പിക്കും.

    വാഹനാപകടത്തിൽ കൊല്ലപ്പെട്ട ഡിയോഗോ ജോട്ടയ്ക്കായി ഒരു കിരീടം നേടുക എന്ന ലക്ഷ്യത്തോടെ തന്നെയാകും ലിവർപൂൾ ഇന്ന് കളത്തിൽ ഇറങ്ങുക.

    സാധ്യത ലൈൻ അപ്പ്

    ക്രിസ്റ്റൽ പാലസ്- 3-4-2-1
    (ഹെൻഡേഴ്സൺ) (റിച്ചാർഡ്സ്, ലാക്രോയ്സ്, ഗുഹി) (മുനോസ്, ലെർമ, വാർട്ടൺ, മിച്ചെൽ) (സാർ, ഈസെ) (മാറ്റേറ്റ)

    ലിവർപൂൾ (4-2-3-1): (അലിസൻ) (ഫ്രിംപോങ്ങ്, കൊനാട്ടേ, വാൻ ഡൈക്, കെർക്കെസ്) (ഗ്രാവൻബെർച്ച്, സോബോസ്ലായ്) (സലാഹ്, വിർട്സ്, ഗാക്‌പോ) (എകിറ്റിക്കെ)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    community shield Crystal Palace Football liverpool Sports
    Latest News
    ഇറാൻ ആക്രമണം; റിയാദിൽ ഒരു ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു
    20/03/2026
    യുഎഇയിൽ ഹിസ്ബുല്ല-ഇറാൻ ഭീകരശൃംഖല തകർത്തു
    20/03/2026
    അമേരിക്കന്‍ യുദ്ധവിമാനമായ എഫ്-35 ന് നേരെ ഇറാന്റെ ആക്രമണം
    20/03/2026
    ഇറാന്‍ ആക്രമണത്തില്‍ ഇസ്രായിലിലെ ഹൈഫ റിഫൈനറിയിൽ വൻ നാശനഷ്ടം
    20/03/2026
    ഡ്രോണ്‍ ആക്രമണത്തില്‍ മിന അല്‍അഹ്‌മദി റിഫൈനറിയില്‍ അഗ്നിബാധ
    20/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.