Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    • ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    • ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    • ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    • ഒമാനില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Football

    ബോസ്റ്റണിൽ ലാറ്റിൻ-യൂറോപ്യൻ പോരാട്ടം; ബ്രസീലും ഫ്രാൻസും ഇന്ന് നേർക്കുനേർ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/03/2026 Football Sports 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    image credits - Al Jazeera
    Share
    WhatsApp Facebook Twitter Telegram LinkedIn

    ​ബോസ്റ്റൺ– ലോക ഫുട്ബോളിലെ ചിരവൈരികളായ ബ്രസീലും ഫ്രാൻസും നീണ്ട 11 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും മുഖാമുഖം വരുന്നു. ബോസ്റ്റണിലെ ഗില്ലറ്റ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം പുലർച്ചെ ഒന്നരയ്ക്കാണ് ഈ വമ്പൻ പോരാട്ടം. മൂന്ന് മാസങ്ങൾക്ക് ശേഷം നടക്കാനിരിക്കുന്ന ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള ഏറ്റവും വലിയ പരീക്ഷണമായാണ് ഫുട്ബോൾ ലോകം ഈ സൗഹൃദ മത്സരത്തെ ഉറ്റുനോക്കുന്നത്.

    കിലിയൻ എംബാപ്പേ എന്ന അത്ഭുത താരത്തിന്റെ നേതൃത്വത്തിൽ എത്തുന്ന ഫ്രഞ്ച് പടയെ തളയ്ക്കാൻ കാർലോ ആഞ്ചലോട്ടിയുടെ ബ്രസീലിന് സാധിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ബ്രസീലിന് ആരാധകരുടെ വിശ്വാസം വീണ്ടെടുക്കാൻ ഇന്നത്തെ വിജയം അനിവാര്യമാണ്. ആഞ്ചലോട്ടി പരിശീലകനായി ചുമതലയേറ്റിട്ടും മഞ്ഞപ്പടയുടെ കളിശൈലിയിൽ കാര്യമായ പുരോഗതിയില്ലാത്തത് വിമർശകർ ആയുധമാക്കുന്നുണ്ട്. അതിനാൽ തന്നെ ലോകകപ്പിന് മുൻപുള്ള ആഞ്ചലോട്ടിയുടെ തന്ത്രങ്ങളുടെ വലിയൊരു പരീക്ഷണം കൂടിയാകും ബോസ്റ്റണിൽ നടക്കുക.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൂപ്പർ താരം നെയ്മർ ക്ലബ്ബിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ടീമിൽ ഉൾപ്പെടുത്താത്ത നെതിരെ ആരാധകർ ഏറെ വിമർശനം ഉയർത്തിയിരുന്നു. എങ്കിലും വിനീഷ്യസ് ജൂനിയർ, റാഫിൻഹ, കുൻഹ എന്നിവരെല്ലാം അടങ്ങുന്ന അറ്റാക്കിങ് വളരെ മികച്ചതാണ്. പരുക്ക് പറ്റി പുറത്തായ ഗോൾകീപ്പർ അലിസൺ ബക്കറിന്റെ അഭാവം തിരിച്ചടിയാകാൻ സാധ്യതയുണ്ട്.

    മുറുവശത്തേക്ക് നോക്കുമ്പോൾ സൂപ്പർതാരം കിലിയൻ എംബാപ്പ തന്നെയാണ് വജ്രായുധം. കൂടെ ടോലിസെ, ഒസ്മാൻ ഡെംബെലെ, ര്യാൻ ചേർക്കി, കന്റെ എന്നിവരെല്ലാം ചേരുമ്പോൾ ബ്രസീൽ പ്രതിരോധനിര ഒന്ന് വിയർക്കും.
    ​
    കണക്കുകൾ പരിശോധിച്ചാൽ 2015-ൽ അവസാനമായി ഏറ്റുമുട്ടിയപ്പോൾ 3-1 ന് ബ്രസീലിനായിരുന്നു വിജയം. എന്നാൽ അന്നത്തെ ബ്രസീലല്ല ഇന്നത്തേത്. നിലവിൽ ഫിഫ റാങ്കിംഗിലും ഫോമിലും ഫ്രാൻസിനാണ് മുൻതൂക്കം. ലോകകപ്പ് കിരീടം സ്വപ്നം കാണുന്ന ഇരു രാജ്യങ്ങൾക്കും തങ്ങളുടെ കരുത്ത് അളക്കാനുള്ള സുവർണ്ണാവസരമാണിത്. ബോസ്റ്റണിലെ പുൽമൈതാനത്ത് ലാറ്റിൻ അമേരിക്കൻ മാജിക്കും യൂറോപ്യൻ പവറും ഏറ്റുമുട്ടുമ്പോൾ കായിക ലോകത്ത് ആവേശം വാനോളമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    brazil fc Football france football Friendly match today matches
    Latest News
    ‘തിലാവ’ അന്താരാഷ്ട്ര ഖുർആൻ പാരായണ മത്സരം മാർച്ച്‌ 27 വെള്ളിയാഴ്ച
    26/03/2026
    ഏതൊരു സൈനിക ഇടപെടലിനും അമേരിക്ക കനത്ത വില നല്‍കേണ്ടിവരുമെന്ന് ഇറാന്‍
    26/03/2026
    ഇറാന്‍ ഭ്രാന്തന്‍ രാജ്യം, നാറ്റോ ഒരു പിന്തുണയും നല്‍കിട്ടില്ലെന്ന് ട്രംപ്
    26/03/2026
    ഇസ്രായിലിൽ നിരവധി ഇറാൻ ആക്രമണങ്ങൾ
    26/03/2026
    ഒമാനില്‍ പ്രളയത്തില്‍ പെട്ട കാറില്‍ കുടുങ്ങിയവരെ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷിച്ചു
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.