Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയന്‍ തലസ്ഥാനത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനം
    • യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    • വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    • ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    • ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Sports»Cricket

    അയ്യര്‍ ദി ഗ്രേറ്റ്; മുംബൈയെ തകര്‍ത്ത് പഞ്ചാബ് ഫൈനലില്‍

    Sports DeskBy Sports Desk01/06/2025 Cricket Latest Top News 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    PBKS vs MI Live Score, IPL 2025 Qualifier 2: Shreyas Iyer’s Fifty innings helps Punjab Kings beat Mumbai Indians for a place in final
    Share
    WhatsApp Facebook Twitter Telegram LinkedIn

    അഹ്‌മദാബാദ്: ഐ.പി.എല്‍ 18-ാം സീസണിന്റെ കലാശപ്പോരില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും പഞ്ചാബ് കിങ്‌സും കൊമ്പുകോര്‍ക്കും. മുന്നില്‍നിന്നു നയിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ മാസ്മരിക ഇന്നിങ്‌സിന്റെ(87*) കരുത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്താണ് പഞ്ചാബ് ഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. മഴ മൂലം രണ്ടര മണിക്കൂര്‍ വൈകി തുടങ്ങിയ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സിനെ അഞ്ചു വിക്കറ്റിനു തറപറ്റിച്ചാണ് പഞ്ചാബിന്റെ വിജയക്കുതിപ്പ്. ഇതുവരെയും കിരീടം നേടാത്ത രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടാന്‍ പോകുന്നത്.

    സീസണിലുടനീളം പഞ്ചാബിന്റെ കുതിപ്പിന് കരുത്തേകിയ ഓപണിങ് ബാറ്റര്‍മാര്‍ അതിവേഗം കൂടാരം കയറിയിട്ടും ഒട്ടും സമ്മര്‍ദമില്ലാതെ ടീം ചേസിങ് തോളിലേറ്റിയ ശ്രേയസ് അയ്യര്‍ തന്നെയാണ് മത്സരത്തിലെ താരം. മിഡിലോവറുകളില്‍ പതിയെ തുടങ്ങിയ താരം, അവസാനത്തില്‍ സിക്‌സര്‍ മാലപ്പടക്കത്തിനു തിരികൊളുത്തി കത്തിപ്പടരുകയായിരുന്നു. ഒരേസമയവും ചേതോഹരവും ചടുലവുമായ ഇന്നിങ്‌സിനു മുന്നില്‍ മുംബൈയുടെ പേരുകേട്ട ബൗളിങ് നിരയ്ക്കും മറുമരുന്നുണ്ടായിരുന്നില്ല. അയ്യരുടെ ഇന്നിങ്‌സിനൊപ്പം നേഹാല്‍ വധേരയുടെയും(48) ജോഷ് ഇംഗ്ലിസിന്റെയും(38) വെടിക്കെട്ട് ബാറ്റിങ്ങും പഞ്ചാബ് വിജയത്തില്‍ നിര്‍ണായകമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ, ടോസിനു ശേഷം ഇടവിട്ടെത്തിയ മഴ നിരന്തരം വില്ലനായതോടെയാണ് കളി തുടങ്ങാന്‍ വൈകിയത്. ഒടുവില്‍ രാത്രി 9.45നാണ് മത്സരം ആരംഭിക്കുന്നത്. മുംബൈയുടെ കരുത്തുറ്റ ബാറ്റിങ് നിരയെ പിടിച്ചുകെട്ടി മത്സരം വരുതിയിലാക്കാമെന്ന പ്രതീക്ഷയിലാകാം ടോസ് ലഭിച്ചിട്ടും പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ആദ്യം ബൗളിങ് തിരഞ്ഞെടുത്തത്. എന്നാല്‍, രോഹിത് ശര്‍മയെ(എട്ട്) മൂന്നാം ഓവറില്‍ തന്നെ പുറത്താക്കാനായെന്ന ആശ്വാസം മാത്രമേ അവര്‍ക്കുണ്ടായുള്ളൂ. ബാക്കി ബാറ്റര്‍മാരെല്ലാം തങ്ങളുടേതായ സംഭാവനകളര്‍പ്പിച്ചാണു മടങ്ങിയത്.

    എലിമിനേറ്ററില്‍ നിര്‍ത്തിവച്ചിടത്തുനിന്നു തുടങ്ങുകയായിരുന്നു ജോണി ബെയര്‍സ്‌റ്റോ(24 പന്തില്‍ 38). തകര്‍പ്പനടികളുമായി നിറഞ്ഞാടിയ താരത്തെ പവര്‍പ്ലേയ്ക്കു പിന്നാലെ വിക്കറ്റ് കീപ്പര്‍ ജോഷ് ഇംഗ്ലിസിന്റെ കൈകളിലെത്തിച്ച് വിജയ്കുമാര്‍ വൈശാഖ് ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചു. എന്നാല്‍, മൂന്നാം വിക്കറ്റില്‍ തിലക് വര്‍മയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മികച്ചൊരു കൂട്ടുകെട്ട് പടുത്തുയര്‍ത്തി. റണ്‍നിരക്ക് ഒന്‍പതില്‍നിന്നു താഴാതെ ഇരുവരും ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. ഒടുവില്‍ ടീം ടോട്ടല്‍ 142ല്‍ എത്തിനില്‍ക്കുമ്പോള്‍ ഒരിക്കല്‍കൂടി യുസ്‌വേന്ദ്ര ചഹലിനു വിക്കറ്റ് നല്‍കി സൂര്യ(26 പന്തില്‍ മൂന്ന് സിക്‌സറും നാല് ബൗണ്ടറിയും സഹിതം 44) മടങ്ങി. തൊട്ടുപിന്നാലെ കെയില്‍ ജാമീസന്റെ പന്തില്‍ കിടിലന്‍ പ്രിയാന്‍ഷ് ആര്യയുടെ കിടിലന്‍ ക്യാച്ചിലൂടെ തിലകും(29 പന്തില്‍ രണ്ടുവീതം സിക്‌സറും ബൗണ്ടറിയും 44) പവലിയനിലേക്കു നടന്നു.

    ഇതോടെ മുംബൈ ബാക്ക്ഫൂട്ടിലാകുമെന്ന പ്രതീക്ഷകള്‍ തെറ്റിച്ചായിരുന്നു നമന്‍ധീറിന്റെ ബാറ്റിങ്. ഒരിക്കല്‍കൂടി ഡെത്ത് ഓവറുകളില്‍ ആക്രമണ ബാറ്റിങ് പുറത്തെടുത്ത് താരം ടീം ടോട്ടല്‍ 200 കടത്തി. അസ്മത്തുല്ല ഒമര്‍സായി എറിഞ്ഞ അവസാന ഓവറില്‍ എക്‌സ്ട്രാ കവറില്‍ മാര്‍ക്കസ് സ്‌റ്റോയിനിസിന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ 18 പന്തില്‍ 37 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

    204 എന്ന മികച്ച ടോട്ടല്‍ പിന്തുടര്‍ന്ന് ഇറങ്ങിയ പഞ്ചാബിന് തുടക്കത്തില്‍ തന്നെ ഫോമിലുള്ള ഓപണര്‍ പ്രഭ്‌സിംറാന്‍ സിങ്ങിനെ(ആറ്) നഷ്ടമായി. ട്രെന്റ് ബോള്‍ട്ടാണ് ടീമിന് ആദ്യ വിക്കറ്റ് സമ്മാനിച്ചത്. അശ്വിനി കുമാറിന് വിക്കറ്റ് നല്‍കി, വെടിക്കെട്ട് ബാറ്റര്‍ പ്രിയാന്‍ഷ് ആര്യയും(10 പന്തില്‍ 20) പവര്‍പ്ലേയില്‍ പുറത്തായതോടെ പഞ്ചാബ് പ്രതിരോധത്തിലായി.

    എന്നാല്‍, ജോഷ് ഇംഗ്ലിസും ക്യാപ്റ്റന്‍ അയ്യരും ചേര്‍ന്ന് കൂട്ടത്തകര്‍ച്ചയിലേക്കു പോകാതെ ഇന്നിങ്‌സ് ബില്‍ഡ് ചെയ്തു. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 18 പന്തില്‍ 42 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്. ലോകോത്തര ബൗളറായ ജസ്പ്രീത് ബുംറയുടെ ആദ്യ ഓവറില്‍ രണ്ടു വീതം സിക്‌സറും ബൗണ്ടറിയും പറത്തി 20 റണ്‍സ് അടിച്ചെടുത്ത് ഇംഗ്ലിസ് മുംബൈ ക്യാംപില്‍ പരിഭ്രാന്തി പടര്‍ത്തി. എന്നാല്‍, ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ വന്ന് ഇംഗ്ലിസ് ഭീഷണി അവസാനിപ്പിച്ചു. ഷോര്‍ട്ട് ബോളില്‍ വിക്കറ്റ് കീപ്പര്‍ ബെയര്‍‌സ്റ്റോ പിടിച്ച് ഇംഗ്ലിസ്(21 പന്തില്‍ അഞ്ച് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 38) പുറത്താകുമ്പോള്‍ പഞ്ചാബ് മൂന്നിന് 72 എന്ന നിലയിലായിരുന്നു.

    ആദ്യ ക്വാളിഫയറിലെ അനുഭവം മുന്നിലുള്ളതിനാല്‍ അയ്യര്‍ പിന്നീട് അല്‍പം കരുതലോടെയാണു കളിച്ചത്. ടീം ടോട്ടല്‍ 100 പിന്നിട്ട ശേഷം ഗിയര്‍ മാറ്റി. ഇംഗ്ലീഷ് പേസര്‍ റീസ് ടോപ്ലിയുടെ ഓവറില്‍ തുടര്‍ച്ചയായി മൂന്ന് സിക്‌സര്‍ പറത്തി റണ്‍റേറ്റ് സമ്മര്‍ദം കുറച്ചു താരം. ആക്രമണം ക്യാപ്റ്റന്‍ ഏറ്റെടുത്തതോടെ യുവതാരം നേഹാല്‍ വധേര ഉറച്ച പിന്തുണയുമായി കൂട്ടുനിന്നു. ഒരു ഘട്ടത്തില്‍ രണ്ടുപേരും ചേര്‍ന്ന് അനായാസ ജയമുറപ്പിക്കുമെന്നു തോന്നിച്ച ഘട്ടത്തില്‍ അശ്വിനി കുമാര്‍ വന്ന് ടീമിന് ബ്രേക്ത്രൂ സമ്മാനിച്ചു. 29 പന്ത് നേരിട്ട് നാല് ബൗണ്ടറിയും രണ്ട് സിക്‌സറും സഹിതം 48 റണ്‍സെടുത്തു നിന്ന വധേര എക്‌സ്ട്രാ കവറില്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് അനാസായ ക്യാച്ച് നല്‍കി മടങ്ങി.

    എന്നാല്‍, മുംബൈയ്ക്ക് കളി തിരിച്ചുപിടിക്കാന്‍ അയ്യര്‍ ഒരു അവസരവും നല്‍കിയില്ല. തുടര്‍ന്നങ്ങോട്ട് എല്ലാ ഓവറുകളിലും ബൗണ്ടറികളും സിക്‌സറുകളും കണ്ടെത്തി ചേസിങ് പതറാതെ കാത്തു അയ്യര്‍. ഇതിനിടയില്‍ സീസണിലെ അഞ്ചാമത്തെ അര്‍ധസെഞ്ച്വറിയും കണ്ടെത്തി. ഒടുവില്‍, അശ്വിനി കുമാര്‍ എറിഞ്ഞ പെനള്‍ട്ടിമേറ്റ് ഓവറില്‍ നാല് സിക്‌സറുകള്‍ പറത്തി ക്യാപ്റ്റന്‍ തന്നെ ടീമിനെ ഫിനിഷിങ് ലൈനിലെത്തിച്ചു. 41 പന്തില്‍ എട്ട് സിക്‌സറും അഞ്ച് ബൗണ്ടറിയും പറത്തിയാണ് താരം 87 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    ipl 2025 IPL 2025 Playoffs Josh Inglis MI Mumbai indians PBKS PBKS vs MI Punjab Kings Shreyas Iyer
    Latest News
    ഫലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബെല്‍ജിയന്‍ തലസ്ഥാനത്ത് പതിനായിരങ്ങള്‍ പങ്കെടുത്ത പ്രകടനം
    08/09/2025
    യുഎഇ ഭരണാധികാരികൾക്ക് ആദരമൊരുക്കി ആരോഗ്യപ്രവർത്തകരുടെ പൂക്കളം
    08/09/2025
    വിവിധ രാജ്യങ്ങളിലുള്ള 10-ഓളം പ്രതികളെ കുവൈത്തിലേക്ക് കൈമാറിയതായി മന്ത്രാലയം
    08/09/2025
    ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
    08/09/2025
    ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.