ന്യൂഡല്‍ഹി: കെപിസിസി അധ്യക്ഷനെ തീരുമാനിക്കാന്‍ ഡല്‍ഹിയില്‍ തിരിക്കിട്ട ചര്‍ച്ചകള്‍.
നിലവിലെ അധ്യക്ഷന്‍ സണ്ണി ജോസഫിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയതോടെയാണ് പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കേണ്ട സാഹചര്യം ഉണ്ടായത്. വിഷയത്തില്‍ മുഖ്യമന്ത്രി വിഡി സതീശനും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായി നിര്‍ണായക കൂടിക്കാഴ്ച നടത്തി. വേണുഗോപാലിന്റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. എഐസിസി പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയതിനിടെയാണ് കൂടിക്കാഴ്ച നടന്നത്. മാത്യു കുഴല്‍നാടന്‍, കൊടിക്കുന്നില്‍ സുരേഷ്, ബെന്നി ബഹനാന്‍, ആന്റോ ആന്റണി, ജോസഫ് വാഴയ്ക്കന്‍, കെസി ജോസഫ്, അടൂര്‍ പ്രകാശ് തുടങ്ങിയവരുടെ പേരുകളും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സര്‍ക്കാറിന് തലവേദ സ്യഷ്ടിക്കാത്ത ആളെ പ്രസിഡന്റാക്കണമെന്നാണ് വി ഡി സതീശന്റെ ഉള്ളിലിരുപ്പ്. അത് ആരാകുമെന്നാണ് ഇനി കണ്ടറിയേണ്ടത്.അതേസമയം കെസി പക്ഷത്ത് നിന്ന് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന പ്രധാന പേരുകളില്‍ ഒന്നാണ് മാത്യു കുഴല്‍നാടന്‍. പുതിയ അധ്യക്ഷനെ സംബന്ധിച്ച് സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളുടെയും മുന്‍ കെപിസിസി അധ്യക്ഷന്മാരുടെയും അഭിപ്രായങ്ങള്‍ തേടാന്‍ ഹൈക്കമാന്‍ഡ് ദീപ ദാസ് മുന്‍ഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാന കോണ്‍ഗ്രസില്‍ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞുകിടക്കുന്നത് സംഘടനാപരമായി പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ എത്രയും വേഗം പുതിയ അധ്യക്ഷനെ നിയമിക്കണമെന്ന നിലപാടിലാണ് എഐസിസി നേതൃത്വം.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







