Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 10
    Breaking:
    • ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ മഅ്ദിൻ അക്കാദമി
    • മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ.ഫാമിലി സമ്മിറ്റ് പ്രൗഢമായി സമാപിച്ചു; പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ വേണമെന്ന്സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
    • കൊളംബിയയിൽ ശക്തമായ ഭൂചലനം; കലിയിൽ 20 കെട്ടിടങ്ങൾ തകർന്നു വീണു; മരണം മുപ്പത് കവിഞ്ഞു
    • ‘സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല’: പി എം എ സലാം
    • ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Pravasam

    മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ.ഫാമിലി സമ്മിറ്റ് പ്രൗഢമായി സമാപിച്ചു; പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ വേണമെന്ന്സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി

    റയാ ഫാത്തിമBy റയാ ഫാത്തിമ10/08/2026 Pravasam 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മലപ്പുറം സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ. ഫാമിലി സമ്മിറ്റ് മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം: പ്രവാസി കുടുംബങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവും സാമ്പത്തികവും ആരോഗ്യപരവുമായ പുരോഗതിയും അഭിമുഖീകരിക്കുന്ന വിവിധ വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനായി മഅ്ദിന്‍ അക്കാദമി സംഘടിപ്പിച്ച ഗ്ലോബല്‍ എന്‍ആര്‍ഐ ഫാമിലി സമ്മേളനം മഅ്ദിന്‍ കാമ്പസില്‍ വലിയ പങ്കാളിത്തത്തോടെ പ്രൗഢമായി സമാപിച്ചു.
    രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സമ്മേളനത്തില്‍ പ്രവാസി കുടുംബങ്ങളുടെ സമഗ്ര ശാക്തീകരണം മുന്നില്‍ കണ്ടുകൊണ്ടുള്ള വൈവിധ്യമാര്‍ന്ന വിഷയങ്ങളില്‍ പ്രമുഖര്‍ സെഷനുകള്‍ നയിച്ചു. മാറുന്ന കാലഘട്ടത്തിലെ പാരന്റിംഗ് രീതികള്‍, കുടുംബങ്ങളിലെ ആരോഗ്യ സംരക്ഷണം, കൃത്യമായ സാമ്പത്തിക അച്ചടക്കം, പ്രവാസി മക്കള്‍ക്കായുള്ള കരിയര്‍ ഗൈഡന്‍സ്, സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗം തുടങ്ങി പ്രവാസികളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട പ്രധാന മേഖലകളില്‍ വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം നിര്‍വഹിച്ചു. സമ്മേളനം പ്രവാസികള്‍ക്കായി നിരവധി ക്ഷേമ നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ചു. പ്രവാസികളുടെ സ്വത്ത്, ഭൂമി സംബന്ധമായ പ്രശ്‌നങ്ങളും മറ്റ് അടിയന്തര പരാതികളും വേഗത്തില്‍ തീര്‍പ്പാക്കുന്നതിനായി പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക ‘പ്രവാസി ഡെസ്‌ക്’ ഉള്‍പ്പെടുത്തണം. കൂടാതെ, സീസണ്‍ സമയങ്ങളിലെ വിമാനക്കമ്പനികളുടെ അമിത ടിക്കറ്റ് നിരക്ക് കൊള്ള തടയാന്‍ സര്‍ക്കാറുകള്‍ അടിയന്തരമായി ഇടപെടണമെന്നും, നിലവിലുള്ള പ്രവാസി പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിച്ച് അപേക്ഷാ നടപടികള്‍ ലളിതമാക്കണമെന്നും സമ്മേളന പ്രമേയത്തില്‍ പറഞ്ഞു. പ്രവാസം അവസാനിപ്പിച്ച് തിരിച്ചെത്തുന്നവര്‍ക്കായി പലിശരഹിത വായ്പകളും പുനരധിവാസ പദ്ധതികളും ലഭ്യമാക്കുക, പ്രവാസി മക്കള്‍ക്ക് സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അര്‍ഹമായ സംവരണം ഉറപ്പാക്കുക തുടങ്ങിയ നിര്‍ദേശങ്ങളും സമ്മേളനം മുന്നോട്ടുവെച്ചു.
    മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ നടന്ന സംഗമത്തില്‍ നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍ പങ്കെടുത്തു. ഐ.സി.എഫ് യുഎഇ നാഷണല്‍ പ്രസിഡന്റ് മുസ്തഫ ദാരിമി കടാങ്കോട്, ഐസിഎഫ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഷരീഫ് കാരശ്ശേരി, ഐസിഎഫ് ഇന്റര്‍നാഷണല്‍ എജുക്കേഷന്‍ സെക്രട്ടറി ഹമീദ് പരപ്പ, ഐസിഎഫ് ഇന്റര്‍നാഷണല്‍ ഹാര്‍മണി& എമിനെന്‍സ് സെക്രട്ടറി ബശീര്‍ ഉള്ളണം, ഐസിഎഫ് ഇന്റര്‍നാഷണല്‍ തസ്‌കിയ സെക്രട്ടറി അലവി സഖാഫി തെഞ്ചേരി, മഅ്ദിന്‍ യു.എ.ഇ നാഷണല്‍ പ്ലാനിംഗ് ബോര്‍ഡ് സെക്രട്ടറി റഹീം ഹാജി പാനൂര്‍, മഅ്ദിന്‍ സലാല കമ്മിറ്റി മുന്‍ സെക്രട്ടറി ഹംസ ഹാജി, മഅ്ദിന്‍ ഒമാന്‍ കമ്മിറ്റി ചീഫ് അഡൈ്വസര്‍ മത്ര ഉമര്‍ ഹാജി, ആര്‍. എസ്.സി ഗ്ലോബല്‍ ചെയര്‍മാന്‍ ഫൈസല്‍ ബുഖാരി വാഴയൂര്‍, മഅദിന്‍ യു.എ.ഇ നാഷണല്‍ സെക്രട്ടറി ജുനൈസ് സഖാഫി എന്നിവര്‍ പ്രസംഗിച്ചു

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Madin Malappruam Pravasam pravasi and family
    Latest News
    ലക്നൗ ഖാജാ മുഈനുദ്ദീൻ ചിശ്തി ലാംഗ്വേജ് യൂണിവേഴ്സിറ്റിയുമായി സഹകരിക്കാൻ മഅ്ദിൻ അക്കാദമി
    10/08/2026
    മഅ്ദിന്‍ ഗ്ലോബല്‍ എന്‍.ആര്‍.ഐ.ഫാമിലി സമ്മിറ്റ് പ്രൗഢമായി സമാപിച്ചു; പ്രവാസി ക്ഷേമത്തിന് സമഗ്ര പദ്ധതികള്‍ വേണമെന്ന്സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി
    10/08/2026
    കൊളംബിയയിൽ ശക്തമായ ഭൂചലനം; കലിയിൽ 20 കെട്ടിടങ്ങൾ തകർന്നു വീണു; മരണം മുപ്പത് കവിഞ്ഞു
    10/08/2026
    ‘സര്‍ക്കാരിന് മേല്‍ കരിവാരി തേക്കാന്‍ ശ്രമിച്ചാല്‍ 24 മണിക്കൂറിനപ്പുറം ആ കസേരയില്‍ ഇരിക്കാന്‍ കഴിയില്ല’: പി എം എ സലാം
    10/08/2026
    ഭിന്നശേഷി കര്‍ഷക പുരസ്‌കാരം; അതിജീവനത്തിന്റെ കഥ പറയാനുണ്ട് തോരപ്പ മുസ്തഫയ്ക്ക്
    10/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version