ആപ്പിള്‍ വാച്ചിനായി ഔദ്യോഗിക ആപ്പ് അവതരിപ്പിച്ച് വാട്സ്ആപ്പ്. സ്മാർട്ട്‌വാച്ച് ഉപയോക്താക്കൾക്ക് ഇനി ഫോൺ ഉപയോഗിക്കാതെ തന്നെ സന്ദേശങ്ങൾ വായിക്കാനും മറുപടി നൽകാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി.
പുതിയ ആപ്പിലൂടെ ഉപയോക്താക്കൾക്ക് ടെക്സ്റ്റ് മെസേജുകൾക്ക് പുറമെ വോയ്‌സ് മെസേജുകളും, മീഡിയ ഫയലുകളും, ഇമോജികളും നേരിട്ട് വാച്ച് സ്ക്രീനിൽ കാണാനും ഉപയോഗിക്കാനും കഴിയും. ഇതോടെ വാച്ച് വഴി മുഴുവൻ വാട്സ്ആപ്പ് അനുഭവം നേടാൻ സാധിക്കുന്നതാണ്.
വാട്സ്ആപ്പിന്റെ ഔദ്യോഗിക ആപ്പ് Apple Watch Series 4 മുതൽ ലഭ്യമായിരിക്കും. watchOS 10 അഥവാ അതിന് മുകളിലുള്ള പതിപ്പുകൾ ആവശ്യമാണ്. തുടക്കത്തിൽ എല്ലാ രാജ്യങ്ങളിലേക്കും ലഭ്യമാവില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻപ് വാട്സ്ആപ്പ് നോട്ടിഫിക്കേഷനുകൾ മാത്രം വാച്ചിൽ കാണാൻ സാധ്യമായിരുന്നു. എന്നാൽ, പുതുതായി പുറത്തിറങ്ങുന്ന ആപ്പിലൂടെ ചാറ്റ്, മീഡിയ ഷെയറിംഗ്, വോയ്സ് റെപ്ലൈ തുടങ്ങി കൂടുതൽ സവിശേഷതകൾ ഉപയോഗിക്കാനാകും.
ടെക് ലോകത്ത് ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ ഫീച്ചർ, ആപ്പിള്‍ ഉപയോക്താക്കളുടെ സ്മാർട്ട് അനുഭവത്തിന് പുതിയ വഴിതുറക്കുന്നുവെന്നാണ് വിലയിരുത്തൽ.



