തിരുവനന്തപുരം– തിരുവനന്തപിരത്തു വെച്ച് നിയുക്ത മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി ആശാ സമരസമിതി നേതാക്കൾ. ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിച്ചേക്കുമെന്നാണ് സൂചന. ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ആശാവർക്കർമാരുടെ വേതനം പരിഷ്കരിക്കുന്നത് പരിഗണിച്ചേക്കും. യൂഡിഎഫ് അധികാരത്തിൽ വന്നാൽ ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ ആശാവർക്കർമാരുടെ വേതനം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുമെന്ന് വിഡി സതീശൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു.മിനി, ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് നിയുക്ത മുഖ്യമന്ത്രിയെ കാണാൻ എത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



