Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    • തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    • ഇറാന്റെ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ട്രംപിന് അവകാശമില്ലെന്ന് പെസെഷ്‌കിയാൻ
    • ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്മാറി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഹുർമുസ് കടലിടുക്കിൽ അമേരിക്കൻ ഉപരോധം തുടങ്ങി; ഇറാൻ കപ്പലുകളെ തകർക്കുമെന്ന് ട്രംപിന്റെ ഭീഷണി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ– ഇറാൻ തുറമുഖങ്ങളെയും അങ്ങോട്ടേക്ക് പോകുന്ന കപ്പലുകളെയും ലക്ഷ്യമിട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച നാവിക ഉപരോധം ഔദ്യോഗികമായി ആരംഭിച്ചു. ഇന്ത്യൻ സമയം രാത്രി ഏഴരയോടെയാണ് ഉപരോധം നിലവിൽ വന്നത്. ഉപരോധം നടപ്പാക്കാൻ ട്രംപ് അമേരിക്കൻ നാവികസേനയ്ക്ക് കർശന നിർദ്ദേശം നൽകി. ഇറാനിയൻ തുറമുഖങ്ങളിലേക്കും അവിടെ നിന്ന് പുറത്തേക്കുമുള്ള എല്ലാത്തരം സമുദ്ര ഗതാഗതവും തടയുമെന്ന് യുഎസ് നാവികസേന അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ ഉത്തരവ് അനുസരിച്ച് അനിശ്ചിതകാലത്തേക്കായിരിക്കും ഈ ഉപരോധം തുടരുക.

    ഉപരോധം ആരംഭിച്ചതിന് പിന്നാലെ ഇറാനിയൻ കപ്പലുകൾക്കെതിരെ കടുത്ത ഭീഷണിയുമായി ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. അമേരിക്കൻ കപ്പലുകൾക്ക് സമീപം ഇറാന്റെ കപ്പലുകൾ വന്നാൽ അവ തകർത്തുകളയുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മുൻപ് മയക്കുമരുന്ന് മാഫിയകളുടെ ബോട്ടുകൾ തകർത്തതുപോലെ ഇറാന്റെ കപ്പലുകളും തകർക്കുമെന്നും അത്യന്തം മാരകമായ ആക്രമണമായിരിക്കും നടത്തുകയെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെ’ വ്യക്തമാക്കി. ഇറാന്റെ നാവികസേനയെ കടലിന്റെ അടിത്തട്ടിലേക്ക് അയച്ചുവെന്നും ഇതുവരെ അവരുടെ 158 കപ്പലുകൾ തകർത്തുവെന്നും ട്രംപ് അവകാശപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇറാൻ അല്ലാത്ത മറ്റ് രാജ്യങ്ങളിലെ തുറമുഖങ്ങളിലേക്ക് പോകുന്ന കപ്പലുകളെ തടയില്ലെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹുർമുസ് കടലിടുക്കിൽ ഉപരോധം ഏർപ്പെടുത്തിയത് ആഗോള വിപണിയെ ആശങ്കയിലാക്കുന്നുണ്ട്. മേഖലയിൽ നിലനിൽക്കുന്ന കടുത്ത സംഘർഷാവസ്ഥ വരുംദിവസങ്ങളിൽ എണ്ണവില കുതിച്ചുയരാൻ കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hormuz Iran Trump
    Latest News
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026
    കോടതി സംരക്ഷണം നിലനിൽക്കെ ലാറ്റിനമേരിക്കയിൽ നിന്നുള്ള 15 അഭയാർഥികളെ അമേരിക്ക കോംഗോയിലേക്ക് നാടുകടത്തി
    19/04/2026
    തമിഴ്‌നാട്ടിലെ വിരുദുനഗർ പടക്കശാലയിൽ വൻ സ്‌ഫോടനം: 21 മരണം, നിരവധി പേർക്ക് പരിക്ക്
    19/04/2026
    ഇറാന്റെ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ട്രംപിന് അവകാശമില്ലെന്ന് പെസെഷ്‌കിയാൻ
    19/04/2026
    ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള പദ്ധതിയില്‍ നിന്ന് ട്രംപ് പിന്മാറി
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.