Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • ഈജിപ്തില്‍ റമദാനില്‍ നൈറ്റ് ക്ലബ്ബുകള്‍,കാബറെകള്‍, മദ്യശാലകള്‍ എന്നിവ അടച്ചിടും
    • നവവരനായ സൗദി പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍
    • വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ 85 ലേറെ രാജ്യങ്ങള്‍ അപലപിച്ചു
    • ശനിയാഴ്ച മുതല്‍ ഇറാനെ ആക്രമിക്കാനുള്ള സുസജ്ജത ട്രംപിനെ അറിയിച്ച് യു.എസ് സൈന്യം
    • മയക്കുമരുന്ന് കേസില്‍ സെലിബ്രിറ്റിക്കും ഭര്‍ത്താവിനും രണ്ടു വര്‍ഷം തടവ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ശനിയാഴ്ച മുതല്‍ ഇറാനെ ആക്രമിക്കാനുള്ള സുസജ്ജത ട്രംപിനെ അറിയിച്ച് യു.എസ് സൈന്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/02/2026 Latest World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    യു.എസ് വിമാനവാഹിനിക്കപ്പല്‍ ജെറാള്‍ഡ് ഫോര്‍ഡിലെ ഉദ്യോഗസ്ഥര്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനെതിരെ ഈ ശനിയാഴ്ച മുതല്‍ ആക്രമണം നടത്താന്‍ യുഎസ് സൈന്യം സുസജ്ജമാണെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അറിയിച്ചു. എന്നാല്‍ സൈനിക നടപടിയുടെ സമയപരിധി വാരാന്ത്യത്തിനപ്പുറത്തേക്ക് നീളാന്‍ സാധ്യതയുണ്ടെന്നും ആക്രമണത്തിന്റെ കാര്യത്തില്‍ ട്രംപ് ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും സി.ബി.എസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ വിവിധ ഓപ്ഷനുകള്‍ പരിഗണനയിലാണെങ്കിലും പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് മിഡില്‍ ഈസ്റ്റിലെ ചില ഉദ്യോഗസ്ഥരെ പെന്റഗണ്‍ താല്‍ക്കാലികമായി യൂറോപ്പിലേക്കോ അമേരിക്കയിലേക്കോ മാറ്റുന്നുണ്ട്. ഇത് സൈനിക നടപടികള്‍ക്ക് മുന്നോടിയായുള്ള സാധാരണ നടപടിക്രമം മാത്രമാണെന്നും ആക്രമണം ആസന്നമാണെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

    ആക്രമണത്തിന് സൈന്യം സജ്ജമാണെന്ന വിവരം സി.എന്‍.എന്നും സ്ഥിരീകരിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റില്‍ വ്യോമ-നാവിക ആസ്തികള്‍ അമേരിക്ക ഗണ്യമായി വര്‍ധിപ്പിച്ചിട്ടുള്ള പശ്ചാത്തലത്തിലാണ് ഈ നീക്കം. സൈനിക നടപടിയെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള വാദങ്ങള്‍ ട്രംപ് ഉപദേഷ്ടാക്കളുമായും സഖ്യകക്ഷികളുമായും ചര്‍ച്ച ചെയ്യുന്നുണ്ടെങ്കിലും എന്നത്തേക്ക് തീരുമാനമുണ്ടാകുമെന്ന് വ്യക്തമല്ല. നയതന്ത്ര ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ ട്രംപ് ഭരണകൂടം ഇറാനുമായി ഒരു വലിയ യുദ്ധത്തിലേക്ക് നീങ്ങിയേക്കാമെന്ന് ആക്‌സിയോസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം, ജനീവയില്‍ നടന്ന ആണവ ചര്‍ച്ചകളില്‍ പ്രധാന തത്വങ്ങളില്‍ ധാരണയായതായും എന്നാല്‍ ചില തടസ്സങ്ങള്‍ ബാക്കിയുണ്ടെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി പറഞ്ഞു. ഈ വിടവുകള്‍ പരിഹരിക്കാന്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇറാന്‍ വിശദമായ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്ന് യുഎസ് ഉദ്യോഗസ്ഥരും വ്യക്തമാക്കിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Donald Trump Iran
    Latest News
    ഈജിപ്തില്‍ റമദാനില്‍ നൈറ്റ് ക്ലബ്ബുകള്‍,കാബറെകള്‍, മദ്യശാലകള്‍ എന്നിവ അടച്ചിടും
    19/02/2026
    നവവരനായ സൗദി പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍
    19/02/2026
    വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ 85 ലേറെ രാജ്യങ്ങള്‍ അപലപിച്ചു
    19/02/2026
    ശനിയാഴ്ച മുതല്‍ ഇറാനെ ആക്രമിക്കാനുള്ള സുസജ്ജത ട്രംപിനെ അറിയിച്ച് യു.എസ് സൈന്യം
    19/02/2026
    മയക്കുമരുന്ന് കേസില്‍ സെലിബ്രിറ്റിക്കും ഭര്‍ത്താവിനും രണ്ടു വര്‍ഷം തടവ്
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.