Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, February 22
    Breaking:
    • ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    • മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    • റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    • പഠനവും ആരോഗ്യവും പ്രധാനം; കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിയന്ത്രണം വരുന്നു?
    • ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ; സംഘർഷം രൂക്ഷം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഗാസ വിഭജിക്കുന്നതിനെ കുറിച്ച് അമേരിക്കയും ഇസ്രായിലും പഠിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍

    വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/10/2025 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഗാസയില്‍ ഇസ്രായിലിന്റെയും ഹമാസിന്റെയും കീഴിലുള്ള പ്രദേശങ്ങള്‍ താല്‍ക്കാലികമായി വിഭജിക്കുന്നതിനെ കുറിച്ച് അമേരിക്കയും ഇസ്രായിലും പഠിക്കുന്നതായി വാള്‍ സ്ട്രീറ്റ് ജേണല്‍. വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിന് നേരിടുന്ന തടസ്സങ്ങള്‍ മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. ഗാസ വിഭജിക്കാനുള്ള നിര്‍ദേശത്തെ കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ദിവസങ്ങള്‍ക്കുള്ളില്‍ അവതരിപ്പിക്കുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. എന്നാൽ, ഗാസ മുനമ്പ് വിഭജിക്കാനുള്ള ആശയം അറബ് മധ്യസ്ഥര്‍ ശക്തമായി നിരസിച്ചു.

    അതേസമയം, ഗാസ മുനമ്പില്‍ ഹമാസ് നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് പുനര്‍നിര്‍മ്മാണ ഫണ്ടുകള്‍ അനുവദിക്കില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മരുമകനും ഗാസ വെടിനിര്‍ത്തല്‍ കരാറിലെ പ്രധാന മധ്യസ്ഥനുമായ ജാരെഡ് കുഷ്നര്‍ പറഞ്ഞിരുന്നു. ഇസ്രായില്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ പ്രദേശങ്ങളില്‍ പുനര്‍നിര്‍മ്മാണം എങ്ങിനെ ആരംഭിക്കാം എന്നതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും കുഷ്നര്‍ പറഞ്ഞു. കിര്യത്ത് ഗട്ടിലെ യു.എസ്-ഇസ്രായില്‍ ഗാസ വെടിനിര്‍ത്തല്‍ ഏകോപന കേന്ദ്രത്തില്‍ യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സിനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് കുഷ്നര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ജെ.ഡി. വാന്‍സ് ഇസ്രായില്‍ സന്ദര്‍ശനം തുടരുകയാണ്. അമേരിക്കന്‍ വിദേശ മന്ത്രി സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ ഇന്ന് ഇസ്രായിലില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് പ്രതിനിധികളായ സ്റ്റീവ് വിറ്റ്‌കോഫും ജാരെഡ് കുഷ്നറും ഇസ്രായില്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം മടങ്ങി. സമാധാനത്തെ കുറിച്ചും ഏകദേശം ഒരാഴ്ച മുമ്പ് ആരംഭിച്ച കരാറിന്റെ തുടര്‍ച്ച എങ്ങിനെ ഉറപ്പാക്കാമെന്നും രണ്ടും മൂന്നും ഘട്ടങ്ങളിലേക്ക് വിജയകരമായി നീങ്ങാനുള്ള സാധ്യതയെ കുറിച്ചും സംസാരിക്കാനാണ് താന്‍ വന്നതെന്ന് ബുധനാഴ്ച ജറൂസലമില്‍ നെതന്യാഹുവിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ വാന്‍സ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel latest news
    Latest News
    ഭക്ഷ്യവിഷബാധയെന്ന് സംശയം: തിരൂരിൽ ഏഴുവയസുകാരി കുഴഞ്ഞുവീണ് മരിച്ചു
    22/02/2026
    മാധ്യമങ്ങളെ കാണുന്നതിനിടെ മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് ഖാദർ മൊയ്തീൻ കുഴഞ്ഞുവീണു, ആരോഗ്യനില തൃപ്തികരം
    22/02/2026
    റമദാനിന്റെ ചൈതന്യം ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണം: കൊണ്ടോട്ടി സെന്റർ ജിദ്ദ ഇഫ്താർ സംഗമം
    22/02/2026
    പഠനവും ആരോഗ്യവും പ്രധാനം; കർണാടകയിൽ 16 വയസ്സിന് താഴെയുള്ളവർക്ക് മൊബൈൽ ഫോൺ നിയന്ത്രണം വരുന്നു?
    22/02/2026
    ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭവുമായി വിദ്യാർഥികൾ; സംഘർഷം രൂക്ഷം
    22/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.