Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 22
    Breaking:
    • യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    • ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    • യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    • ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    • ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ– ഇറാനുമായുള്ള നേരിട്ടുള്ള യുദ്ധം ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോൾ, സമാധാന ചർച്ചകളെക്കുറിച്ചും അടുത്ത ഘട്ടത്തെക്കുറിച്ചും ട്രംപ് ഭരണകൂടം പ്രാഥമിക ചർച്ചകൾ ആരംഭിച്ചതായി ആക്‌സിയോസ് റിപ്പോർട്ട് ചെയ്തു. യുദ്ധത്തിന്റെ തീവ്രത കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി പ്രസിഡൻ്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. യുദ്ധം രണ്ടാഴ്ച കൂടി തുടരാൻ സാധ്യതയുണ്ടെങ്കിലും സമാധാന കരാറിനുള്ള നയതന്ത്ര പാതയൊരുക്കാൻ ട്രംപിന്റെ ഉപദേശകരായ ജാരെഡ് കുഷ്‌നറും സ്റ്റീവ് വിറ്റ്കോഫും ശ്രമം തുടങ്ങിയിട്ടുണ്ട്.

    യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിൽ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക, ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഒഴിവാക്കുക, ആണവ പദ്ധതിയും ബാലിസ്റ്റിക് മിസൈലുകളും നിയന്ത്രിക്കുക, മേഖലയിലെ ഇതര സായുധ ഗ്രൂപ്പുകൾക്ക് നൽകുന്ന പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ നിബന്ധനകൾ ഉൾപ്പെടുമെന്നാണ് സൂചന. നിലവിൽ അമേരിക്കയും ഇറാനും തമ്മിൽ നേരിട്ട് ആശയവിനിമയം നടത്തുന്നില്ലെങ്കിലും മൂന്നാം കക്ഷി വഴി പരോക്ഷമായി സന്ദേശങ്ങൾ കൈമാറുന്നുണ്ട്. വെടിനിർത്തൽ പ്രഖ്യാപിക്കുക, ഭാവിയിൽ ആക്രമണം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകുക, സാമ്പത്തിക നഷ്ടപരിഹാരം നൽകുക എന്നിവയാണ് ഇറാന്റെ പ്രധാന ആവശ്യങ്ങൾ. എന്നാൽ നഷ്ടപരിഹാരം എന്നതിന് പകരം മരവിപ്പിച്ച ഇറാൻ ആസ്തികൾ തിരികെ നൽകുക എന്ന ഫോർമുലയാകും ഇരുപക്ഷത്തിനും സ്വീകാര്യമാകുക എന്ന് യു.എസ് ഉദ്യോഗസ്ഥർ കരുതുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആണവ കേന്ദ്രങ്ങളായ നതാൻസ്, ഇസ്ഫഹാൻ, ഫോർഡോ എന്നിവ പൊളിച്ചുനീക്കുക, മിസൈൽ പദ്ധതികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, ഹിസ്ബുള്ളയും ഹൂത്തികളും അടക്കമുള്ള ഗ്രൂപ്പുകൾക്കുള്ള സഹായം നിർത്തലാക്കുക എന്നീ ആറ് പ്രധാന ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവെക്കുന്നത്. എന്നാൽ മുൻപ് ഇത്തരം പല ഉപാധികളും ഇറാൻ തള്ളിയിരുന്നു. ഹോർമുസ് കടലിടുക്കിൽ സാധാരണ നില പുനഃസ്ഥാപിക്കണമെങ്കിൽ അമേരിക്കയും ഇസ്രായിലും ആക്രമണം നിർത്തണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഖ്ജി ഇന്ത്യൻ വിദേശകാര്യ മന്ത്രിയോട് വ്യക്തമാക്കിയിട്ടുണ്ട്. ഇറാനുമായി ചർച്ചകൾക്ക് തടസ്സമില്ലെങ്കിലും വെടിനിർത്തലുമായി ബന്ധപ്പെട്ട ഇറാന്റെ എല്ലാ ആവശ്യങ്ങളും അം7/ഗീകരിക്കാൻ ട്രംപിന് നിലവിൽ താല്പര്യമില്ല. ഇറാനിൽ തീരുമാനങ്ങൾ എടുക്കാൻ അധികാരമുള്ള യഥാർത്ഥ നേതാവ് ആരാണെന്നും മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം ഏതാണെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് ട്രംപിന്റെ സംഘം ഇപ്പോൾ.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran War
    Latest News
    യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ആരംഭിച്ച് അമേരിക്ക; മധ്യസ്ഥത വഹിക്കാൻ അനുയോജ്യമായ രാജ്യം കണ്ടെത്തണം
    22/03/2026
    ഇസ്രായിലിൽ ഇന്നത്തെ ആക്രമണത്തിൽ പരിക്കേറ്റത് 175 പേർക്ക്
    22/03/2026
    യുഎസ്- ഇസ്രായിൽ ആക്രമണത്തിൽ ജല, ഊർജ മേഖലകളിൽ കനത്ത നാശനഷ്ടം സംഭവിച്ചതായി ഇറാൻ
    22/03/2026
    ചികിത്സയിലായിരുന്ന റാന്നി സ്വദേശിനിയായ നഴ്സ് ജിസാനിൽ അന്തരിച്ചു
    22/03/2026
    ഖത്തറിൽ ഹെലികോപ്റ്റർ തകർന്ന് കാണാതായ ഏഴാമത്തെയാളെയും മരിച്ച നിലയിൽ കണ്ടെത്തി
    22/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.