Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, May 2
    Breaking:
    • രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    • വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    • കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും? ചർച്ചകൾ സജീവമാകുന്നു
    • കുവൈത്തിൽ ബസ് യാത്രക്കാരെ പോക്കറ്റടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
    • വയനാട് പുനരധിവാസം: ടൗൺഷിപ്പിലെ 17 വീടുകൾ കൂടി ഇന്ന് കൈമാറും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/05/2026 Latest India Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി– രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയ നടപടിയെ ന്യായീകരിച്ച് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രി പ്രൾഹാദ് ജോഷി. അന്താരാഷ്ട്ര വിപണിയിലെ പ്രതിസന്ധികൾ കാരണം വില വർധനവ് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യമായ പാചകവാതകത്തിന്റെ 50 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുന്നതിനാൽ ആഗോള വിപണിയിലെ മാറ്റങ്ങൾ രാജ്യത്തെയും ബാധിക്കും. എണ്ണക്കമ്പനികൾ വലിയ സാമ്പത്തിക നഷ്ടം നേരിടുന്നത് പരിഗണിച്ചാണ് ഈ തീരുമാനമെന്നും എന്നാൽ പെട്രോൾ, ഡീസൽ വില വർധനവ് ഇതുവരെ കേന്ദ്രം പിടിച്ചുനിർത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    വാണിജ്യ സിലിണ്ടറിന്റെ വിലയിൽ ഇന്നലെ ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 19 കിലോ സിലിണ്ടറിന്റെ വില 3000 രൂപ കടന്നു. ഈ വൻ വർധനവ് ഹോട്ടൽ വിഭവങ്ങളുടെ വില ഉയരാൻ കാരണമാകുമെന്ന ആശങ്ക ശക്തമാണ്. ഇതിനിടെ, നിലവിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് പ്രക്രിയകൾ പൂർത്തിയാകുന്നതോടെ രാജ്യത്ത് പെട്രോൾ, ഡീസൽ, ഗാർഹിക സിലിണ്ടർ എന്നിവയുടെ വിലയും വർധിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഉന്നത സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാടുഡേ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം കാരണം രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയർന്നതാണ് തിരിച്ചടിയാകുന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പുതിയ റിപ്പോർട്ടുകൾ പ്രകാരം പെട്രോൾ, ഡീസൽ വില ലിറ്ററിന് നാല് മുതൽ അഞ്ച് രൂപ വരെ വർധിക്കാൻ സാധ്യതയുണ്ട്. ഗാർഹിക എൽപിജി സിലിണ്ടറിന് 40 മുതൽ 50 രൂപ വരെയും കൂടിയേക്കും. അസംസ്‌കൃത എണ്ണയുടെ ഇറക്കുമതി ചെലവ് വലിയ തോതിൽ ഉയർന്നതിനാൽ വില കൂട്ടാൻ അനുവദിക്കണമെന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾ സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നയാര ഉൾപ്പെടെയുള്ള സ്വകാര്യ കമ്പനികൾ ഇതിനകം തന്നെ വില വർധിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ, ഒരു ആഴ്ചയ്ക്കുള്ളിൽ തന്നെ സാധാരണക്കാരെ ബാധിക്കുന്ന ഈ വിലക്കയറ്റം ഉണ്ടാകുമെന്നാണ് സൂചന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cylinder Price
    Latest News
    രാഷ്ട്രീയം ഗുസ്തി മത്സരമല്ല, ആശയങ്ങൾ തമ്മിലുള്ള പോരാട്ടം; പി.വി. അൻവറിന്റെ വെല്ലുവിളിയോട് പ്രതികരിച്ച് മന്ത്രി മുഹമ്മദ് റിയാസ്
    02/05/2026
    വാണിജ്യ സിലിണ്ടർ വില വർധന: ന്യായീകരിച്ച് കേന്ദ്രമന്ത്രി; പെട്രോൾ, ഡീസൽ വിലയും ഉടൻ കൂടിയേക്കും
    02/05/2026
    കേരളത്തിൽ യു.ഡി.എഫ് അധികാരത്തിലെത്തിയാൽ മുസ്ലിം ലീഗിൽ നിന്ന് ആരൊക്കെ മന്ത്രിമാരാകും? ചർച്ചകൾ സജീവമാകുന്നു
    02/05/2026
    കുവൈത്തിൽ ബസ് യാത്രക്കാരെ പോക്കറ്റടിക്കുന്ന മൂന്നംഗ സംഘം പിടിയിൽ
    02/05/2026
    വയനാട് പുനരധിവാസം: ടൗൺഷിപ്പിലെ 17 വീടുകൾ കൂടി ഇന്ന് കൈമാറും
    02/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.