Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 2
    Breaking:
    • ജിസിസി രാജ്യങ്ങൾ ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുത്: ഖത്തർ മുൻ പ്രധാനമന്ത്രി
    • കുവൈത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; വിലവര്‍ധന വിലക്കി
    • യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ്
    • തെഹ്റാനിലെ എംബസി യു.എ.ഇ അടച്ചുപൂട്ടി; അംബാസഡറെ പിന്‍വലിച്ചു
    • ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്02/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനുമായുള്ള യുദ്ധത്തില്‍ മൂന്ന് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ഇറാനികള്‍ സര്‍ക്കാരിനെതിരെ രംഗത്തിറങ്ങണമെന്ന് ട്രംപ് ആഹ്വാനം ചെയ്തു. നിര്‍ഭാഗ്യവശാല്‍, യുദ്ധം അവസാനിക്കുന്നതിന് മുമ്പ് കൂടുതല്‍ ആളപായം ഉണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ അമേരിക്ക അവരുടെ മരണത്തിന് പ്രതികാരം ചെയ്യും. നാഗരികതക്കെതിരെ യുദ്ധം ചെയ്ത ഭീകരര്‍ക്ക് അന്തിമ പ്രഹരം നല്‍കും. അമേരിക്ക നിങ്ങളോടൊപ്പമുണ്ട് എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം ഇറാനികളോട് ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ ആഹ്വാനം ചെയ്തു. ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കീഴടങ്ങണം. അല്ലെങ്കില്‍ ഉറപ്പായ മരണം നേരിടേണ്ടിവരുമെന്ന് ട്രംപ് പറഞ്ഞു. യു.എസ് സൈന്യം റെവല്യൂഷണറി കമാന്‍ഡ് ആസ്ഥാനം തകര്‍ത്തതായി അറിയിച്ചു.

    അതേസമയം, പരമോന്നത നേതാവ് അലി ഖാംനഇയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത ഇറാന്‍, ഞായറാഴ്ച ഇസ്രായിലിനും ഗള്‍ഫ് രാജ്യങ്ങള്‍ക്കും നേരെ മാരകമായ ആക്രമണങ്ങള്‍ നടത്തി. ഇത് ആളപായത്തിന് കാരണമായി. ഇറാഖ് ലക്ഷ്യമിട്ടും ഇറാന്‍ ആക്രമണങ്ങള്‍ നടത്തി.
    തെഹ്റാനും ഇറാനിലെ മറ്റ് പ്രദേശങ്ങള്‍ക്കും നേരെ യു.എസും ഇസ്രായിലും ആക്രമണങ്ങള്‍ തുടര്‍ന്നു. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ഒമാന്‍, ഖത്തര്‍, ബഹ്റൈന്‍, ഇറാഖ്, ഇസ്രായില്‍ എന്നിവയെ ലക്ഷ്യമിട്ട് ഇറാന്‍ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി.
    ഞായറാഴ്ച വെര്‍ച്വലായി യോഗം ചേര്‍ന്ന ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) വിദേശ മന്ത്രിമാര്‍, ഇറാന്‍ തങ്ങളുടെ ഭൂപ്രദേശങ്ങള്‍ക്കെതിരായ ആക്രമണം ഉടന്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ആക്രമണത്തിന് തിരിച്ചടി നല്‍കാനുള്ള ഓപ്ഷന്‍ ഉള്‍പ്പെടെ സ്വയം പ്രതിരോധിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും തങ്ങളുടെ രാജ്യങ്ങള്‍ സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ജി.സി.സി രാജ്യങ്ങള്‍ക്ക് തിരിച്ചടിക്കാനുള്ള നിയമപരമായ അവകാശമുണ്ടെന്നും വിദേശ മന്ത്രിമാര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America US
    Latest News
    ജിസിസി രാജ്യങ്ങൾ ഇറാനുമായുള്ള നേരിട്ടുള്ള സംഘർഷങ്ങളിലേക്ക് വലിച്ചിഴക്കപ്പെടരുത്: ഖത്തർ മുൻ പ്രധാനമന്ത്രി
    02/03/2026
    കുവൈത്ത് ഭക്ഷ്യ കയറ്റുമതി നിരോധിച്ചു; വിലവര്‍ധന വിലക്കി
    02/03/2026
    യു.എസ് സൈനികര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യുമെന്ന് ട്രംപ്
    02/03/2026
    തെഹ്റാനിലെ എംബസി യു.എ.ഇ അടച്ചുപൂട്ടി; അംബാസഡറെ പിന്‍വലിച്ചു
    02/03/2026
    ദമ്മാം മാഡ്രിഡ് എഫ് സി ക്ക് പുതിയ നേതൃത്വം
    02/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.