ജിദ്ദ – സൗദിയില്‍ പൊതുവിദ്യാലയങ്ങളില്‍ അടുത്ത അധ്യയന വര്‍ഷത്തിലും മൂന്നു സെമസ്റ്റര്‍ സംവിധാനം തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അടുത്ത അഞ്ചു വര്‍ഷത്തേക്കുള്ള അക്കാദമിക് കലണ്ടറിന്റെ പൊതുവായ സമയക്രമം മന്ത്രിസഭ അംഗീകരിച്ചു.
അടുത്ത അധ്യയന വര്‍ഷത്തിനു ശേഷമുള്ള നാലു വര്‍ഷങ്ങളില്‍ രണ്ടു സെമസ്റ്റര്‍ രീതിയാണോ അതല്ല മൂന്നു സെമസ്റ്റര്‍ സംവിധാനമാണോ ഏറ്റവും അനുയോജ്യം എന്ന കാര്യം ഇതുമായി ബന്ധപ്പെട്ട പ്രത്യേക പഠനം പൂര്‍ത്തിയായ ശേഷം ഈ അധ്യയന വര്‍ഷാവസാനത്തില്‍ നിര്‍ണയിക്കും. ഏതു സംവിധാനം അംഗീകരിച്ചാലും അധ്യയന ദിവങ്ങള്‍ 180 ല്‍ കുറയാത്ത നിലക്ക് മന്ത്രിസഭ അംഗീകരിച്ച അക്കാദമിക് കലണ്ടറിന്റെ പൊതുവായ സമയക്രമം നിലനിര്‍ത്തും.
മന്ത്രിസഭ അംഗീകരിച്ച അക്കാദമിക് കലണ്ടറിന്റെ പൊതുവായ സമയക്രമം ഇങ്ങിനെയാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ 2024-2025 അധ്യയന വര്‍ഷത്തില്‍ 2024 ഓഗസ്റ്റ് 18 ന് തുറക്കുകയും 2025 ജൂണ്‍ 26 ന് അടക്കുകയും ചെയ്യും.
2025-2026 അധ്യയന വര്‍ത്തില്‍ 2025 ഓഗസ്റ്റ് 24 ന് തുറക്കുകയും 2026 ജൂണ്‍ 25 ന് അടക്കുകയും ചെയ്യും.
2026-2027 അധ്യയന വര്‍ഷത്തില്‍ 2026 ഓഗസ്റ്റ് 23 ന് തുറന്ന് 2027 ജൂണ്‍ 24 ന് അടക്കും.
2027-2028 അധ്യയന വര്‍ഷത്തില്‍ 2027 ഓഗസ്റ്റ് 22 ന് തുറന്ന് 2028 ജൂണ്‍ 22 ന് അടക്കും.
2028-2029 അധ്യയന വര്‍ഷത്തില്‍ 2028 ഓഗസ്റ്റ് 20 തുറന്ന് 2029 ജൂണ്‍ 28 ന് അടക്കും.