തെഹ്‌റാന്‍ – തെഹ്റാനില്‍ കഴിഞ്ഞയാഴ്ച ഇസ്രായില്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട അലി ലാരിജാനിയുടെ പിന്‍ഗാമിയായി ഇറാന്‍ മുന്‍ റെവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ മുഹമ്മദ് ബാഖര്‍ ദുല്‍ഖദറിനെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറിയായി നിയമിച്ചതായി ഇറാന്‍ സ്റ്റേറ്റ് ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്തു. റെവല്യൂഷണറി ഗാര്‍ഡ് മുന്‍ കമാന്‍ഡറും ബാസിജ് സുരക്ഷാ സേന കാര്യങ്ങള്‍ക്കുള്ള സായുധ സേനയുടെ ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫും 2012 മുതല്‍ 2020 വരെ ജുഡീഷ്യറിയിലെ തന്ത്രപരമായ കാര്യങ്ങളുടെ ഡെപ്യൂട്ടിയുമായി മുഹമ്മദ് ബാഖര്‍ ദുല്‍ഖദര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. എക്‌സ്‌പെഡിയന്‍സി ഡിസ്സേണ്‍മെന്റ് കൗണ്‍സില്‍ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
മാര്‍ച്ച് 17 ന് ഇസ്രായില്‍-അമേരിക്കന്‍ ആക്രമണത്തിൽ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി അലി ലാരിജാനി മരിച്ചതായി ഇറാന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. മാര്‍ച്ച് 18 ന്, ലാരിജാനിയുടെ കൊലപാതകം രാഷ്ട്രീയ വ്യവസ്ഥയുടെ സ്ഥിരതയെ ബാധിക്കില്ലെന്ന് ഇറാന്‍ വിദേശ മന്ത്രി അബ്ബാസ് അറാഖ്ജി പ്രസ്താവിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



