കാസര്‍ക്കോട്- നാടിനെ നടുക്കത്തിലാഴ്ത്തി കാസര്‍ക്കോട് മഞ്ചേശ്വരത്ത് മകന് അമ്മയെ തീവെച്ച് കൊലപ്പെടുത്തി. പിന്നാലെ അയല്‍വാസിയായ സ്ത്രീയേയും കൊലപ്പെടുത്താന്‍ ശ്രമിച്ചു. മഞ്ചേശ്വരം വോര്‍ക്കാടി നലങ്ങി സ്വദേശി ഫില്‍ഡ (60) ആണ് മകന്റെ ക്രൂരകൃത്യത്തിന് ഇരയായി കൊലചെയ്യപ്പെട്ടത്. മകന് മെല്വിന് മൊണ്ടേറ ഒളിവിലാണ്.
ബൂധനാഴ്ച രാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായതെന്നാണ് സൂചന. അമ്മയെ തീകൊളുത്തി കൊലപ്പെടുത്തിയ മെല്വിന് അയല്‍വാസിയായ ലോലിറ്റയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. വീട്ടിലെത്തിയ ലോലിറ്റയേയും തീകൊളുത്തി. പിന്നീട് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.
വ്യാഴാഴ്ച കാലത്ത് വീട്ടിലെത്തിയ അയല്‍ക്കാരാണ് മരിച്ച നിലയില്‍ ഫില്‍ഡയേയും ഗുരുതരമായി പൊള്ളലേറ്റ ലോലിറ്റയേയും കണ്ടത്. ലോലിറ്റയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ
Monday, August 31
Breaking:
- വെസ്റ്റ് ബാങ്കില്‍ ജൂത കുടിയേറ്റക്കാരുടെ ആക്രമണത്തില്‍ നാലു ഫലസ്തീനികള്‍ക്ക് പരിക്ക്
- ഹോര്‍മുസ് കടലിടുക്കില്‍ എണ്ണ ടാങ്കറിനു നേരെ ആക്രമണം
- ബഹ്റൈനിൽ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലന് ദാരുണാന്ത്യം
- ഞങ്ങൾ മതത്തെ പഠിച്ചവരാണ്, പറയൽ നിർബന്ധമാണ്. അതു നിർത്താൻ ആർക്കും കഴിയില്ല- കാന്തപുരം
- അമേരിക്കയിൽ രണ്ടു മലയാളി യുവതികൾ കൊല്ലപ്പെട്ടു, സുഹൃത്തായ വനിത അറസ്റ്റിൽ
