Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 28
    Breaking:
    • ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    • യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ഇസ്രായിലിലേക്ക് യെമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണം
    • സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസിക്ക് പരിക്ക്
    • അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
    • രൂപയ്ക്ക് സർവകാല തകർച്ച, ബഹ്റൈൻ ദിനാർ 250 കടന്നു; പ്രവാസികൾക്ക് ആശ്വാസം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദിയിലെ സ്ഥാപന ഉടമകൾ ശ്രദ്ധിക്കുക, വേതന സുരക്ഷാ പദ്ധതി ഫയല്‍ സമര്‍പ്പിക്കാനുള്ള സാവകാശം 30 ദിവസമാക്കി കുറച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്03/02/2025 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി അറേബ്യയിലെ സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് തൊഴില്‍ കരാര്‍ പ്രകാരമുള്ള പൂര്‍ണ വേതനം കൃത്യസമയത്ത് വിതരണം ചെയ്യുന്നത് ഉറപ്പുവരുത്തുന്ന വേതന സുരക്ഷാ പദ്ധതി ഫയലുകള്‍ മുദാദ് പ്ലാറ്റ്‌ഫോം വഴി സമര്‍പ്പിക്കാനുള്ള സാവകാശം 60 ദിവസത്തില്‍ നിന്ന് 30 ദിവസമായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കുറച്ചു. വേതന സുരക്ഷാ സംവിധാനത്തിന്റെ കാര്യക്ഷമത മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി. മാര്‍ച്ച് ഒന്നു മുതല്‍ പുതിയ ക്രമീകരണം നിലവില്‍വരും.

    ഇതുവരെ രണ്ടു മാസത്തെ (അതായത് 60 ദിവസം) വേതന സുരക്ഷാ ഫയലുകള്‍ അപ്ലോഡ് ചെയ്യാന്‍ വേതന സുരക്ഷാ സംവിധാനം അനുവദിച്ചിരുന്നു. തൊഴിലുടമയും തൊഴിലാളിയും പരസ്പര ധാരണയിലെത്തുന്ന ശരിയായ വേതനം കൃത്യസമയത്ത് വിതരണം ചെയ്യുന്നതിലുള്ള പ്രതിബദ്ധത ഉറപ്പാക്കാന്‍ സ്ഥാപനങ്ങള്‍ ഇപ്പോള്‍ ഒരു മാസത്തെ (30 ദിവസം) ഫയലുകളാണ് അപ്ലോഡ് ചെയ്യേണ്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വേതന സുരക്ഷാ ഫയലുകള്‍ സമര്‍പ്പിക്കുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യ സ്ഥാപന പ്രതിനിധികളുടെ പെരുമാറ്റത്തെ കുറിച്ച പഠനത്തെ അടിസ്ഥാനമാക്കിയാണ് ഫയലുകള്‍ സമര്‍പ്പിക്കേണ്ട കാലയളവ് പകുതിയായി കുറച്ചത്. വേതനം വിതരണം ചെയ്യേണ്ട തീയതി മുതല്‍ 30 ദിവസത്തിനുള്ളില്‍ 91 ശതമാനം സ്ഥാപനങ്ങളും വേതന സുരക്ഷാ ഫയലുകള്‍ സമര്‍പ്പിക്കുന്നതായി സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കുന്നു.

    സ്വകാര്യ മേഖലാ ജീവനക്കാര്‍ക്ക് കൃത്യസമയത്ത് വേതനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും തൊഴില്‍ അന്തരീക്ഷത്തില്‍ വിശ്വാസവും സുരക്ഷയും വര്‍ധിപ്പിക്കാനും കൂടുതല്‍ വേഗത്തിലും കൃത്യമായും വേതന സുരക്ഷാ സംവിധാനം പാലിക്കാന്‍ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാനുമാണ് വേതന സുരക്ഷാ ഫയലുകള്‍ സമര്‍പ്പിക്കാനുള്ള സമയം കുറച്ച് മന്ത്രാലയം ശ്രമിക്കുന്നത്. വേതന സുരക്ഷാ സംവിധാനം വികസിപ്പിക്കാനും മുദദ് പ്ലാറ്റ്ഫോം വഴി ഫയല്‍ അപ്ലോഡിംഗ് സുഗമമാക്കാനുമുള്ള മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും ഇത് സ്ഥിരീകരിക്കുന്നു. ശിക്ഷാ നടപടികള്‍ ഒഴിവാക്കാന്‍ വേതന സുരക്ഷാ ഫയലുകള്‍ മുദദ് പ്ലാറ്റ്ഫോം വഴി സ്വകാര്യ സ്ഥാപനങ്ങള്‍ മുടങ്ങാതെ അപ്ലോഡ് ചെയ്യണമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mudad വേതന സുരക്ഷാ പദ്ധതി
    Latest News
    ഒമാനിൽ ഒഴുക്കിൽ പെട്ട് പിഞ്ചുകുഞ്ഞ് മരിച്ചു
    28/03/2026
    യുദ്ധം അവസാനിച്ചിട്ടില്ലെന്ന് ട്രംപ്; ഇസ്രായിലിലേക്ക് യെമനിൽ നിന്ന് ഹൂത്തികളുടെ മിസൈലാക്രമണം
    28/03/2026
    സലാല തുറമുഖത്തിന് നേരെ ഡ്രോൺ ആക്രമണം; പ്രവാസിക്ക് പരിക്ക്
    28/03/2026
    അബുദാബിയിൽ ഇറാന്റെ മിസൈലാക്രമണം; 5 പ്രവാസികൾക്ക് പരിക്ക്
    28/03/2026
    രൂപയ്ക്ക് സർവകാല തകർച്ച, ബഹ്റൈൻ ദിനാർ 250 കടന്നു; പ്രവാസികൾക്ക് ആശ്വാസം
    28/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.