Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, February 11
    Breaking:
    • പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി കൈത്താങ്ങായി ജമീല നാടണഞ്ഞു
    • നെതന്യാഹുവിന്റെ വിമാനത്തില്‍ നിന്ന് റഷ്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു
    • ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം ഫെബ്രുവരി 12, 13 തിയതികളില്‍
    • കുടുംബം പോറ്റാന്‍ പുരുഷ വേഷം ധരിച്ച് ജോലി ചെയ്ത അഫ്ഗാന്‍ പെണ്‍കുട്ടി അറസ്റ്റില്‍
    • ലിഫ്റ്റിൽ ഹൃദയാഘാതം, പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    നെതന്യാഹുവിന്റെ വിമാനത്തില്‍ നിന്ന് റഷ്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു

    അദ്ദേഹം ബന്ധപ്പെടുന്ന സ്ഥാപനങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന കാരണം പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകനെ വിമാനത്തില്‍ നിന്ന് ഇറക്കിയത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/02/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – വാഷിംഗ്ടണിലേക്കുള്ള യാത്രയില്‍ ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സഞ്ചരിച്ച വിമാനത്തില്‍ നിന്ന് റഷ്യന്‍ വംശജനായ ഇസ്രായിലി മാധ്യമപ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇറക്കിവിട്ടു. അദ്ദേഹം ബന്ധപ്പെടുന്ന സ്ഥാപനങ്ങളെ കുറിച്ച് അന്വേഷിക്കേണ്ടതുണ്ടെന്ന കാരണം പറഞ്ഞാണ് മാധ്യമപ്രവര്‍ത്തകനെ വിമാനത്തില്‍ നിന്ന് ഇറക്കിയത്. 42 വയസ്സുള്ള ഫ്രീലാന്‍സ് മാധ്യമപ്രവര്‍ത്തകനായ നിക്ക് കോള്‍യോഹിന്‍, നെതന്യാഹുവും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച മൂന്ന് റഷ്യന്‍ ടെലിവിഷന്‍ ചാനലുകള്‍ക്കായി റിപ്പോര്‍ട്ട് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. 2025 ല്‍ ട്രംപ് വൈറ്റ് ഹൗസില്‍ തിരിച്ചെത്തിയ ശേഷം നെത്യനാഹുവും ട്രംപും തമ്മില്‍ നടത്തുന്ന ഏഴാമത്തെ കൂടിക്കാഴ്ചയാണിത്.

    നെതന്യാഹുവിന്റെ രണ്ട് മുന്‍ അമേരിക്കന്‍ സന്ദര്‍ശനങ്ങളില്‍ നിന്ന് വ്യത്യസ്തമായി, അദ്ദേഹത്തിന്റെ വിമാനത്തില്‍ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യാന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചിരുന്നു. എന്നാല്‍, മറ്റ് പത്ത് പത്രപ്രവര്‍ത്തകരോടൊപ്പം കോള്‍യോഹിന്‍ വിമാനത്തില്‍ കയറിയ ശേഷം, ഇസ്രായിലിന്റെ ആഭ്യന്തര സുരക്ഷാ സേവന വിഭാഗമായ ഷിന്‍ ബെറ്റ് ഏജന്റുമാര്‍ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് അദ്ദേഹത്തോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. സുരക്ഷാ കാരണങ്ങളാലാണ് കോള്‍യോഹിനെ യാത്രയില്‍ നിന്ന് ഒഴിവാക്കിയതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചു. പ്രധാനമന്ത്രിയുടെ സുരക്ഷയുടെ ചുമതല തങ്ങള്‍ക്കാണെന്നും പ്രധാനമന്ത്രിക്ക് ഉണ്ടാകാനിടയുള്ള അപകടസാധ്യതകള്‍ കുറക്കാനാണ് ഇത്തരം തീരുമാനങ്ങള്‍ എടുക്കുന്നതെന്നും ഷിന്‍ ബെറ്റ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ക്ഷണിക്കപ്പെട്ട ഒരു പത്രപ്രവര്‍ത്തകനോട് ഈ രീതിയില്‍ പെരുമാറുന്നത്, എല്ലാവരുടെയും മുന്നില്‍ വെച്ച് അപമാനിക്കുകയും പുറത്താക്കുകയും ചെയ്യുന്നത് യുക്തിരഹിതമാണെന്ന് കോള്‍യോഹിന്‍ പറഞ്ഞു. അവര്‍ എന്റെ സാധനങ്ങള്‍ എടുത്തുകൊണ്ടുപോയി. എന്റെ കൈവശം ഒരു ബോംബ് ഉണ്ടെന്ന് തോന്നുന്നതുപോലെ പരിശോധിച്ചു. താന്‍ ആരൊക്കെയുമായി ബന്ധപ്പെടുന്നുണ്ടെന്ന് പരിശോധിക്കാന്‍ ആഗ്രഹിക്കുന്നതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞതായി കോള്‍യോഹിന്‍ കൂട്ടിച്ചേര്‍ത്തു.

    മോസ്‌കോയില്‍ ജനിച്ച നിക്ക് കോള്‍യോഹിന്‍ ഒന്‍പതാം വയസ്സില്‍ ഇസ്രായിലിലേക്ക് കുടിയേറി. ഇപ്പോള്‍ ഇസ്രായില്‍ പൗരത്വം മാത്രമാണുള്ളത്. 2011-2012 കാലഘട്ടത്തില്‍, നെതന്യാഹുവിന്റെ മുന്‍ ഭരണകാലത്ത്, പ്രധാനമന്ത്രിയുടെ ഓഫീസിനുള്ളിലെ സര്‍ക്കാര്‍ ഏജന്‍സിയിലും അതിനു മുമ്പ് ഇസ്രായില്‍ സൈന്യത്തിലും നിക്ക് കോള്‍യോഹിന്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Benjamin Netanyahu israel journalist Nick Kolyohin
    Latest News
    പത്തുവര്‍ഷത്തെ അനിശ്ചിതത്വം നീങ്ങി; കേളി കൈത്താങ്ങായി ജമീല നാടണഞ്ഞു
    11/02/2026
    നെതന്യാഹുവിന്റെ വിമാനത്തില്‍ നിന്ന് റഷ്യന്‍ വംശജനായ മാധ്യമപ്രവര്‍ത്തകനെ ഇറക്കിവിട്ടു
    11/02/2026
    ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ്യ സെന്റര്‍ 2025-26 വാര്‍ഷികം ഫെബ്രുവരി 12, 13 തിയതികളില്‍
    11/02/2026
    കുടുംബം പോറ്റാന്‍ പുരുഷ വേഷം ധരിച്ച് ജോലി ചെയ്ത അഫ്ഗാന്‍ പെണ്‍കുട്ടി അറസ്റ്റില്‍
    11/02/2026
    ലിഫ്റ്റിൽ ഹൃദയാഘാതം, പെരിന്തൽമണ്ണ സ്വദേശിയായ യുവാവ് ജിദ്ദയിൽ നിര്യാതനായി
    11/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.