മോസ്‌കോ – അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യഥാര്‍ഥ മുഖം വീണ്ടും തുറന്നുകാട്ടപ്പെട്ടതായി മുന്‍ റഷ്യന്‍ പ്രസിഡന്റ് കൂടിയായ റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ ഡെപ്യൂട്ടി മേധാവി ദിമിത്രി മെദ്വദേവ് പറഞ്ഞു. ഇറാനെതിരായ ആക്രമണത്തില്‍ ട്രംപിനെ ദിമിത്രി മെദ്വദേവ് രൂക്ഷമായി വിമര്‍ശിച്ച. പേര്‍ഷ്യന്‍ നാഗരികതയെ അപേക്ഷിച്ച് താരതമ്യേന ചെറിയ ചരിത്രമുള്ള അമേരിക്കക്ക് യുദ്ധത്തില്‍ ദീര്‍ഘകാലം പിടിച്ചുനില്‍ക്കാനുള്ള ശേഷിയെ അദ്ദേഹം ചോദ്യം ചെയ്തു.
സമാധാന നിര്‍മ്മാതാവ് വീണ്ടും തന്റെ യഥാര്‍ഥ മുഖം പുറത്തുകാണിച്ചു. ഇറാനുമായുള്ള എല്ലാ ചര്‍ച്ചകളും പുകമറ മാത്രമാണ്. ഇക്കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. ആരും യഥാര്‍ഥത്തില്‍ ഒന്നും ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിച്ചില്ല. ശത്രുവിന്റെ അപമാനകരമായ അന്ത്യത്തിനായി ഏറ്റവും കൂടുതല്‍ കാലം കാത്തിരിക്കാന്‍ ഏത് പക്ഷത്തിന് ക്ഷമയുണ്ടാകും എന്നതാണ് ചോദ്യം. അമേരിക്കക്ക് 249 വര്‍ഷം മാത്രമേ പഴക്കമുള്ളൂ. അതേസമയം പേര്‍ഷ്യന്‍ സാമ്രാജ്യം 2,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് സ്ഥാപിതമായി. 100 വര്‍ഷത്തിനു ശേഷം എന്ത് സംഭവിക്കുമെന്ന് നമുക്ക് കാണാം – ദിമിത്രി മെദ്വദേവ് പറഞ്ഞു.



