റിയാദ്- ഒമാനിൽനിന്ന് മക്കയിലേക്ക് ഉംറക്ക് വരികയായിരുന്ന മലയാളി സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് രണ്ടു കുട്ടികളടക്കം മൂന്നും പേർ മരിച്ചു. സൗദി-ഒമാൻ അതിർത്തിയായ ബത്തയിലാണ് അപകടമുണ്ടായത്. ഒമാനിലെ ആർഎസ്.സി നാഷണൽ സെക്രട്ടറിമാരായ കണ്ണൂർ മമ്പറം സ്വദേശി മിസ്അബ്, കോഴിക്കോട് പയ്യോളി സ്വദേശി ശിഹാബ് എന്നിവരുടെ കുടുംബമാണ് കാറിലുണ്ടായിരുന്നത്.
ശിഹാബിന്റെ ഭാര്യ സഹ്‌ല, മകൾ ആലിയ എന്നിവരും മിസ്അബിന്റെ മകനായ ദക്‌വാനും അപകടത്തിൽ മരിച്ചു. ഇന്ന് രാവിലെ എട്ടരക്കായിരുന്നു അപകടം. കുട്ടികളുടെ മൃതദേഹങ്ങൾ ബത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. മിസ്അബിന്റെ ഭാര്യ ഹഫീന സാരമായ പരിക്കുകളോടെ സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്‌സയിലെ ആശുപത്രിയിലാണ്. മിസഅബും ശിഹാബും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group