Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, May 11
    Breaking:
    • യുഡിഎഫിന്റെയും ഓ.ജെ ജനീഷിന്റെയും വിജയങ്ങളിൽ ആഹ്ളാദം പ്രകടിപ്പിച്ചു
    • ഖാർഗ് ദ്വീപിന് സമീപം വീണ്ടും എണ്ണ ചോർച്ച: പാരിസ്ഥിതിക ദുരന്തഭീതിയിൽ പശ്ചിമേഷ്യ
    • MEC7 uae ടീം സൗജന്യ, DHA-സർട്ടിഫൈഡ് CPR & AED പരിശീലനം നടത്തി
    • ഹോർമുസ് കടലിടുക്കിന്മേൽ പരമാധികാരം വേണമെന്ന് ഇറാൻ; യുഎസ് നിർദ്ദേശം തള്ളി ട്രംപ്, സംഘർഷം തുടരുന്നു
    • ചാരവൃത്തി: ഇറാനിൽ എയ്‌റോസ്‌പേസ് എൻജിനീയറുടെ വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സാദിഖലി തങ്ങൾക്കെതിരായ പ്രചരണം: ചിത്രം വ്യാജമെന്ന് പോലീസ്; പണം തട്ടാൻ നിർമ്മിച്ച കെട്ടുകഥ

    15 കോടി രൂപ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചെടുത്ത വ്യാജ ചിത്രങ്ങളായിരുന്നു ഇവയെന്ന് പോലീസ് കണ്ടെത്തി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്11/05/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം– പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീർത്തിപ്പെടുത്താൻ ഉപയോഗിച്ച ചിത്രം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിലെ പ്രതി മുഹമ്മദ് റോഷൻ നേരത്തെ തന്നെ പിടിയിലായിരുന്നുവെങ്കിലും, ഇയാൾ പ്രചരിപ്പിച്ച ചിത്രങ്ങളുടെ സത്യാവസ്ഥയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് ഇപ്പോൾ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. 15 കോടി രൂപ തട്ടിയെടുക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിച്ചെടുത്ത വ്യാജ ചിത്രങ്ങളായിരുന്നു ഇവയെന്ന് പോലീസ് കണ്ടെത്തി.

    പതിനേഴ് വയസ്സുകാരിയുടെ പരാതിയുണ്ടെന്ന് വരുത്തിത്തീർത്ത് തങ്ങളെയും കുടുംബത്തെയും ബ്ലാക്ക് മെയിൽ ചെയ്യാനാണ് റോഷൻ ശ്രമിച്ചത്. എന്നാൽ ഇത്തരമൊരു പരാതിക്കാരി ഇല്ലെന്നും, പണം തട്ടാനായി പ്രതി കെട്ടിച്ചമച്ച കഥയാണിതെന്നും പോലീസ് അന്വേഷണത്തിൽ വ്യക്തമായി. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ചാണ് തങ്ങളെ ഭീഷണിപ്പെടുത്തിയതെന്ന് ശാസ്ത്രീയ പരിശോധനയിലൂടെ തെളിഞ്ഞിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നേരത്തെ മുഈനലി തങ്ങളെ നേരിൽ കണ്ട് പണം ആവശ്യപ്പെടുകയും, പണം ലഭിക്കാതെ വന്നപ്പോൾ വ്യാജ ഫേസ്ബുക്ക് ഐഡി വഴി ഈ ചിത്രങ്ങൾ പ്രചരിപ്പിക്കുകയുമായിരുന്നു ഇയാൾ ചെയ്തത്. പ്രതിക്കെതിരെ കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിക്കഴിഞ്ഞു. ഈ ആസൂത്രിത നീക്കത്തിന് പിന്നിൽ കൂടുതൽ പേരുടെ പങ്കുണ്ടോ എന്ന കാര്യത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest Sadiqali Shihab thangal
    Latest News
    യുഡിഎഫിന്റെയും ഓ.ജെ ജനീഷിന്റെയും വിജയങ്ങളിൽ ആഹ്ളാദം പ്രകടിപ്പിച്ചു
    11/05/2026
    ഖാർഗ് ദ്വീപിന് സമീപം വീണ്ടും എണ്ണ ചോർച്ച: പാരിസ്ഥിതിക ദുരന്തഭീതിയിൽ പശ്ചിമേഷ്യ
    11/05/2026
    MEC7 uae ടീം സൗജന്യ, DHA-സർട്ടിഫൈഡ് CPR & AED പരിശീലനം നടത്തി
    11/05/2026
    ഹോർമുസ് കടലിടുക്കിന്മേൽ പരമാധികാരം വേണമെന്ന് ഇറാൻ; യുഎസ് നിർദ്ദേശം തള്ളി ട്രംപ്, സംഘർഷം തുടരുന്നു
    11/05/2026
    ചാരവൃത്തി: ഇറാനിൽ എയ്‌റോസ്‌പേസ് എൻജിനീയറുടെ വധശിക്ഷ നടപ്പാക്കി
    11/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.