Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, March 26
    Breaking:
    • എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    • പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    • മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    • ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    • കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദി പ്രവാസികൾ ശ്രദ്ധിക്കുക, പ്രൊഫഷൻ മാറ്റാനുള്ള സാവകാശം ഫെബ്രുവരി 1-ന് അവസാനിക്കും

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്27/01/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – സൗദി ഏകീകൃത തൊഴില്‍ ക്രമീകരണവുമായി പൊരുത്തപ്പെടുന്ന തരത്തിൽ സ്വകാര്യ മേഖലാ ജീവനക്കാരുടെ പ്രൊഫഷനുകള്‍ മാറ്റി പദവി ശരിയാക്കാന്‍ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി. അഞ്ചു വര്‍ഷം മുമ്പ് സൗദി ഏകീകൃത തൊഴില്‍ വര്‍ഗീകരണം മന്ത്രിസഭ അംഗീകരിച്ചിരുന്നു. ഇതനുസരിച്ച് മുമ്പ് നിലവിലുണ്ടായിരുന്ന നിരവധി പ്രൊഫഷനുകള്‍ ഇല്ലാതാക്കിയിരുന്നു.


    ഈ പ്രൊഫഷനുകളില്‍ ജോലി ചെയ്യുന്നവരുടെ പ്രൊഫഷനുകള്‍ പുതിയ തൊഴില്‍ വര്‍ഗീകരണം അനുസരിച്ച പുതിയ പ്രൊഫഷനുകളിലേക്ക് മാറ്റാന്‍ അനുവദിച്ച സാവകാശം ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഇതിനു മുമ്പ് പ്രൊഫഷന്‍ മാറ്റി പദവി ശരിയാക്കാന്‍ ഫീസ് നല്‍കേണ്ടതില്ല. ഖിവാ പ്ലാറ്റ്‌ഫോം വഴി തൊഴിലുടമകള്‍ക്കു തന്നെ തങ്ങള്‍ക്കു കീഴിലെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ എളുപ്പത്തില്‍ മാറ്റാന്‍ സാധിക്കും. ഫെബ്രുവരി ഒന്നിനു ശേഷം ഏകീകൃത തൊഴില്‍ വര്‍ഗീകരണം അനുസരിച്ച് പ്രൊഫഷന്‍ മാറ്റത്തിന് ആയിരം റിയാല്‍ ഫീസ് നല്‍കേണ്ടിവരും. ഇക്കാര്യം ദ മലയാളം ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    നിരവധി സ്വകാര്യ സ്ഥാപനങ്ങള്‍ ഇനിയും ഏകീകൃത തൊഴില്‍ വര്‍ഗീകരണവുമായി പൊരുത്തപ്പെടുന്ന പ്രൊഫഷനുകളിലേക്ക് തങ്ങളുടെ തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റിയിട്ടില്ല. എത്രയും വേഗം പ്രൊഫഷനുകള്‍ മാറ്റി പദവികള്‍ ശരിയാക്കണമെന്ന് ആവശ്യപ്പെട്ട് ഇത്തരം സ്ഥാപനങ്ങള്‍ക്ക് ഖിവാ പ്ലാറ്റ്‌ഫോമില്‍ നിന്ന് അറിയിപ്പ് ലഭിക്കുന്നുണ്ട്. ഏകീകൃത തൊഴില്‍ വര്‍ഗീകരണവുമായി പൊരുത്തപ്പെടുന്ന പ്രൊഫഷനുകളിലേക്ക് തൊഴിലാളികളുടെ പ്രൊഫഷനുകള്‍ മാറ്റാത്തവര്‍ക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ നിന്നുള്ള സേവനങ്ങള്‍ തടയുമെന്നാണ് വിവരം.

    അതേസമയം, കഴിഞ്ഞ വര്‍ഷം 4,37,000 സ്വദേശികള്‍ക്ക് മാനവശേഷി വികസന നിധി സഹായങ്ങളോടെ സ്വകാര്യ മേഖലയില്‍ തൊഴില്‍ ലഭിച്ചതായി ഫണ്ട് അറിയിച്ചു. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം മാനവശേഷി വികസന നിധി സഹായത്തോടെ സ്വകാര്യ മേഖലയില്‍ ജോലി ലഭിച്ച സ്വദേശികളുടെ എണ്ണം 17 ശതമാനം തോതില്‍ വര്‍ധിച്ചു. മാനവശേഷി വികസന നിധി നടപ്പാക്കിയ തൊഴില്‍ പരിശീലന, കരിയര്‍ ഗൈഡന്‍സ്, ശാക്തീകരണ പദ്ധതികളും സേവനങ്ങളും ഇരുപതു ലക്ഷത്തോളം സ്വദേശികള്‍ പ്രയോജനപ്പെടുത്തി. 2023 നെ അപേക്ഷിച്ച് ഇത്തരം പദ്ധതികളും സേവനങ്ങളും പ്രയോജനപ്പെടുത്തിയ സൗദി യുവതീയുവാക്കളുടെ എണ്ണം കഴിഞ്ഞ കൊല്ലം അഞ്ചു ശതമാനം തോതില്‍ വര്‍ധിച്ചു.


    മാനവശേഷി വികസന നിധി സേവനങ്ങള്‍ കഴിഞ്ഞ വര്‍ഷം 1,79,000 ലേറെ സ്ഥാപനങ്ങള്‍ പ്രയോജനപ്പെടുത്തി. 2023 നെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം ഫണ്ട് സേവനങ്ങള്‍ പ്രയോജനപ്പെടുത്തിയ സ്ഥാപനങ്ങളുടെ എണ്ണത്തില്‍ 49 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതില്‍ 95 ശതമാനം സ്ഥാപനങ്ങളും ചെറുകിട, ഇടത്തരം, മൈക്രോ സ്ഥാപനങ്ങളായിരുന്നു. തൊഴില്‍ പരിശീലന, ശാക്തീകരണ, കരിയര്‍ ഗൈഡന്‍സ് പദ്ധതികള്‍ക്ക് കഴിഞ്ഞ വര്‍ഷം നിധിയില്‍ നിന്ന് 774 കോടി റിയാല്‍ ചെലവഴിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Human resource Profession change Qiwa
    Latest News
    എടയാർ വ്യവസായമേഖലയിൽ വൻ തീപിടിത്തം; ഒരു ജീവനക്കാരന് ദാരുണാന്ത്യം
    26/03/2026
    പ്രശസ്ത നടനും സംവിധായകനുമായ ഇ.എ. രാജേന്ദ്രൻ അന്തരിച്ചു
    26/03/2026
    മേഖലയിലെ അമേരിക്കന്‍ താവളങ്ങള്‍ തകര്‍ത്തതായി ഇറാന്‍
    26/03/2026
    ഖാര്‍ഗ് ദ്വീപില്‍ മൈനുകളും ബൂബി ട്രാപ്പുകളും ഉപയോഗിച്ച് പ്രതിരോധം ശക്തിപ്പെടുത്തി ഇറാന്‍
    26/03/2026
    കുവൈത്തില്‍ രാഷ്ട്ര നേതാക്കളെ വധിക്കാനുള്ള ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി
    26/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.