Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 8
    Breaking:
    • ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    • ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    • കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    • ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    • എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ജുമുഅ ഖുതുബയിൽ ഹനിയ്യയെ പ്രകീർത്തിച്ചു; അൽഅഖ്‌സ ഇമാമിനെ അറസ്റ്റ് ചെയ്ത് ഇസ്രായേൽ പോലീസ്

    DeskBy Desk02/08/2024 Latest Kerala World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജറൂസലം: ഇസ്രായേൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയെ ജുമുഅ ഖുതുബയിൽ പ്രകീർത്തിച്ചെന്നു ചൂണ്ടിക്കാട്ടി പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും അൽഅഖ്‌സ പള്ളി ഇമാമുമായ ശൈഖ് ഇക്രിമ സാബ്രിയെ ഇസ്രായേൽ പോലീസ് അറസ്റ്റ് ചെയ്തു.
    ഫലസ്തീൻ മുൻ ഗ്രാൻഡ് മുഫ്തി കൂടിയായ 84-കാരനായ ശൈഖ് ഇക്രിമ സാബ്രിയുടെ അൽസുവ്വാനയിലുള്ള വസതിയിലേക്ക് ജുമുഅയ്ക്കു ശേഷം ഇസ്രായേൽ പോലീസ് ഇരച്ചെത്തിയായിരുന്നു അറസ്റ്റ്.


    അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ ഫലസ്തീൻ പണ്ഡിതനായ സാബ്രിയുടെ അറസ്റ്റ് ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗവിർ സ്ഥിരീകരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. പ്രകോപനം ഉണ്ടാക്കുന്നവരോട് തന്റെ നിലപാട് വ്യക്തമാണെന്നും ഇക്കാര്യത്തിൽ ഒരു തരത്തിലുമുള്ള സഹിഷ്ണുതയുമുണ്ടാകില്ലെന്നും മന്ത്രി വാദിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    അതിനിടെ, ആക്രമണത്തിനു പ്രേരണ നല്കിയെന്ന ഇസ്രായേൽ മന്ത്രിയുടെ ആരോപണം പെരും കള്ളമാണെന്ന് ഇക്രിമ സാബ്രി പ്രതികരിച്ചു. മതപരമായ അനുസ്മരണവും അനുശോചനവുമാണ് താൻ നടത്തിയത്. ഖുതുബയിൽ ഒരു പ്രകോപനവുമുണ്ടായിട്ടില്ല. ഇസ്രായേൽ എപ്പോഴും പറയുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യമൊക്കെ എവിടെപ്പോയെന്നും ശൈഖ് സാബ്രി ചോദിച്ചു. ഫലസ്തീനിലെ സുപ്രിം ഇസ്‌ലാമിക് കൗൺസിൽ, ജെറൂസലമിലെ ഹയർ ഇസ്‌ലാമിക് അതോറിറ്റി (ഔഖാഫ്) എന്നിവയുടെ തലവൻ കൂടിയാണ് വർഷങ്ങളായി അൽഅഖ്‌സ പള്ളിയിലെ ഇമാമായി സേവനമനുഷ്ഠിക്കുന്ന ശൈഖ് ഇക്രിമ സാബ്രി.


    ഫല്‌സ്തീൻ വിമോചനത്തിനായി നയതന്ത്ര തലത്തിൽ ധീരമായ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച രാഷ്ട്രീയകാര്യ സമിതി അധ്യക്ഷൻ കൂടിയായ ഇസ്മാഈൽ ഹനിയ്യയെയും അംഗരക്ഷകനെയും കഴിഞ്ഞദിവസം ഇറാനിൽ വച്ചാണ് അക്രമികൾ കൊലപ്പെടുത്തിയത്. ഇതിനെതിരെ യു.എൻ അടക്കം ലോകത്തിന്റെ വിവിധ കോണുകളിൽനിന്ന് ഇസ്രായേലിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയർന്നത്. ഫലസ്തീൻ ജനതയ്ക്കായി വീരമൃത്യു വരിച്ച ഇസ്മാഈൽ ഹനിയ്യയുടെ മയ്യിത്ത് വെള്ളിയാഴ്ച ജുമുഅക്കുശേഷം പതിനായിരങ്ങളുടെ സാന്നിധ്യത്തിൽ ഖത്തറിലാണ് ഖബറടക്കിയത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Al-Aqsa Imam arrested Ismail Haneya shaik ikrima sabri
    Latest News
    ധരംശാലയിലെ ഐ.പി.എല്‍ മത്സരം പാതിവഴിയില്‍ ഉപേക്ഷിച്ചു
    08/05/2025
    ഐ.എം.ബി സമഗ്ര ഡീ-അഡിക്ഷൻ പദ്ധതിക്ക് തുടക്കമായി
    08/05/2025
    കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രോവോസ്റ്റ് പുതിയ മാർപാപ്പ, ലിയോ പതിനാലാമൻ എന്ന് അറിയപ്പെടും
    08/05/2025
    ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചിടാൻ ഇതേവരെ തീരുമാനിച്ചിട്ടില്ല, സുരക്ഷ ശക്തമാക്കും
    08/05/2025
    എടരിക്കോട് ഹൈവേയിൽ കണ്ടെയ്നർ ലോറി നിയന്ത്രണം വിട്ടു, വൻ അപകടം;നിരവധി വാഹനങ്ങൾ ലോറിക്കടിയിൽ
    08/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.