മലപ്പുറം– മതേതര കേരളത്തിന്റെ പരിഛേദമാണ് നിലമ്പൂര്‍ എന്നും ആ പ്രദേശത്തെ വിലകുറച്ചുകാണരുതെന്ന് ചിലര്‍ക്ക് സന്ദേശം നല്‍കുന്നതാണ് നിലമ്പൂരിലെ വിജയമെന്നും മുസ്ലിം ലീഗ് ദേശീയ ജനറല്‍സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലമ്പൂര്‍ ഒരു പാഠമാണ്. ജാതിമത അടിസ്ഥാനത്തില്‍ കേരളത്തെ വിഭജിക്കാനാവില്ല എന്നതിന്റെ പാഠം. മതേതര കേരളത്തെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യേണ്ട എന്നതിന്റെ ഉദാഹരണമാണതെന്നും അദ്ദേഹം വ്യക്തമാക്കി. നല്ല വിജയമുണ്ടാവുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നു.
വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തന്നെ ലീഗ് പ്രസിഡന്റ് നല്ല വിജയമുണ്ടാവുമെന്ന് പറഞ്ഞിരുന്നു. നിലമ്പൂര്‍ എന്നത് എല്ലാ സമുദായങ്ങളും ഒരുപോലലെയുള്ള നിയോജമണ്ഡലമാണ്. മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗങ്ങളുണ്ട്. ഭൂരിപക്ഷ സമുദായമുണ്ട്. ആദിവാസി വിഭാഗമുള്‍പ്പെടെ വിഭാഗങ്ങള്‍ സജീവമാണ്. നിലമ്പൂര്‍ മുന്‍സിപ്പാലിറ്റിയില്‍ തങ്ങള്‍ക്ക് മേല്‍ക്കൈയുണ്ട് എന്ന് ചിലര്‍ അവകാശപ്പെട്ടിരുന്നു. അവിടെ വരെ യുഡിഎഫ് മുന്നില്‍ വന്നതാണ് തെരെഞ്ഞെടുപ്പില്‍ കണ്ടതെന്നും പികെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു.