Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാന്റെ ആണവ അവകാശങ്ങൾ നിഷേധിക്കാൻ ട്രംപിന് അവകാശമില്ലെന്ന് പെസെഷ്‌കിയാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/04/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ – തങ്ങളുടെ ആണവ അവകാശങ്ങൾ നിഷേധിക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അധികാരമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. ഇറാൻ മറ്റൊരു രാജ്യത്തെയും ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും എന്നാൽ സ്വന്തം രാജ്യത്തെ സംരക്ഷിക്കാനുള്ള നിയമപരമായ അവകാശം പ്രയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം വ്യാപിപ്പിക്കാൻ തങ്ങൾക്ക് താല്പര്യമില്ലെന്നും ഇറാൻ ഒരു യുദ്ധത്തിനും തുടക്കമിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അവസാനിപ്പിക്കാനാണ് ഇറാൻ ശ്രമിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് മുഹമ്മദ് റിസ ആരിഫും ആവർത്തിച്ചു. ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ നിയമപരമായ ഉത്തരവാദിത്തമാണെന്നും ചർച്ചകളിലൂടെയോ അല്ലാതെയോ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

    അതേസമയം, ചില കാര്യങ്ങളിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും അമേരിക്കയുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ഇറാന്റെ മുഖ്യ ചർച്ചക്കാരനും പാർലമെന്റ് സ്പീക്കറുമായ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. ചില വിഷയങ്ങളിൽ തങ്ങൾക്ക് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇസ്ലാമാബാദിൽ വെച്ച് അമേരിക്കൻ പ്രതിനിധികളുമായും പിന്നീട് തെഹ്‌റാനിലെത്തിയ പാകിസ്ഥാൻ സംഘവുമായും നടത്തിയ ചർച്ചകളെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്. ചർച്ചകൾ നന്നായി നടക്കുന്നുണ്ടെന്ന് ട്രംപും സമ്മതിച്ചെങ്കിലും ഹുർമുസ് കടലിടുക്കിന്റെ കാര്യത്തിൽ ഇറാൻ അമേരിക്കയെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കേണ്ടെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ലെബനോനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതോടെ ഹുർമുസ് കടലിടുക്ക് തുറക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും ഇറാൻ പിന്നീട് നിലപാട് മാറ്റുകയും കടലിടുക്ക് വീണ്ടും അടയ്ക്കുകയും ചെയ്തു. ഇതോടെ ചർച്ചകളുടെ ഭാവി പ്രതിസന്ധിയിലാവുകയും ഫെബ്രുവരിയിൽ തുടങ്ങിയ യുദ്ധം വീണ്ടും ശക്തമാകാനുള്ള സാധ്യത തെളിയുകയും ചെയ്തിട്ടുണ്ട്. ഏപ്രിൽ എട്ടിന് ഇസ്ലാമാബാദിൽ നടന്ന ചർച്ചകളെത്തുടർന്ന് അമേരിക്കയും ഇസ്രായേലും ഒരു ഭാഗത്തും ഇറാൻ മറുഭാഗത്തുമായി രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്തിമ കരാറിൽ എത്താൻ സാധിച്ചില്ല. തുടർന്ന് ഇറാൻ തുറമുഖങ്ങൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തുകയും ഹുർമുസ് കടലിടുക്കിൽ ഇറാൻ നിയന്ത്രണങ്ങൾ കർശനമാക്കുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Trump
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.