Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, April 23
    Breaking:
    • തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    • ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    • ഇറാനെതിരായ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക; ഏഷ്യൻ തീരങ്ങളിൽ മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞു
    • ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറുമാസം വേണ്ടിവരും; ആഗോള എണ്ണ വിപണിയിൽ ആശങ്ക
    • ഇസ്രായിൽ ആക്രമണത്തിൽ ലെബനോനിൽ 50,000 ഭവനങ്ങൾ തകർന്നു; വെടിനിർത്തലിനിടെയും തുടരുന്ന നാശനഷ്ടങ്ങൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    യു.എസ് ഉപരോധവും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പിന് തടസ്സമെന്ന് പെസെഷ്‌കിയാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/04/2026 Latest Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാൻ – അമേരിക്കയുടെ ഉപരോധങ്ങളും ഭീഷണികളും സമാധാനപരമായ ഒത്തുതീർപ്പുകൾക്ക് വലിയ തടസ്സമാണെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാൻ വ്യക്തമാക്കി. സമാധാന ചർച്ചകൾക്ക് പ്രധാന തടസ്സമാകുന്നത് അമേരിക്കയുടെ വാഗ്ദാന ലംഘനങ്ങളും ഇറാനിലെ തുറമുഖങ്ങൾക്ക് മേലുള്ള ഉപരോധങ്ങളുമാണ്. അമേരിക്കയുടെ വാക്കുകളും പ്രവൃത്തികളും തമ്മിലുള്ള വൈരുധ്യം ലോകത്തിന് മുന്നിൽ പ്രകടമാണെന്നും, എന്നാൽ ഇറാൻ എപ്പോഴും ചർച്ചകളെയും സമാധാനപരമായ നീക്കങ്ങളെയും സ്വാഗതം ചെയ്യുന്നുണ്ടെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.

    അമേരിക്കൻ ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നത് അസാധ്യമാണെന്ന് ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ് പറഞ്ഞു. വെടിനിർത്തൽ കരാറുകൾ ലംഘിക്കപ്പെടുകയും സയണിസ്റ്റ് ശക്തികൾ വിവിധ മേഖലകളിൽ യുദ്ധം തുടരുകയും ചെയ്യുന്ന സാഹചര്യത്തിൽ പൂർണ്ണമായ വെടിനിർത്തൽ കൊണ്ട് അർത്ഥമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭീഷണികളിലൂടെയോ സൈനിക ആക്രമണങ്ങളിലൂടെയോ ലക്ഷ്യങ്ങൾ നേടാമെന്ന് അമേരിക്ക കരുതേണ്ടെന്നും, ഇറാൻ ജനതയുടെ അവകാശങ്ങൾ അംഗീകരിക്കുക മാത്രമാണ് മുന്നോട്ടുള്ള ഏക വഴിയെന്നും ഖാലിബാഫ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രിൽ 11-ന് ഇസ്ലാമാബാദിൽ വെച്ച് ഇറാനും അമേരിക്കയും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു. ഖാലിബാഫ് ഇറാൻ സംഘത്തെയും വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് അമേരിക്കൻ സംഘത്തെയും നയിച്ച ഈ ചർച്ചയിൽ പ്രധാന വിഷയങ്ങളിൽ ധാരണയിലെത്താൻ സാധിച്ചില്ല. ദീർഘകാലാടിസ്ഥാനത്തിലുള്ള സമാധാന കരാറിൽ ഒപ്പിടുന്നതിന് ചില അഭിപ്രായവ്യത്യാസങ്ങൾ തടസ്സമായതായി ഇരുരാജ്യങ്ങളും പിന്നീട് സ്ഥിരീകരിക്കുകയും ചെയ്തു.

    ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാൻ താൻ ആഗ്രഹിക്കുന്നതായി യു.എസ് പ്രസിഡന്റ് കഴിഞ്ഞ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു. എന്നാൽ അമേരിക്ക ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം അംഗീകരിക്കില്ലെന്ന് ഇറാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. സ്വന്തം രാജ്യത്തിന്റെ താൽപ്പര്യങ്ങൾ പരിഗണിച്ചുമാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കൂ എന്ന നിലപാടിലാണ് ഇറാൻ ഭരണകൂടം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Iran
    Latest News
    തിരുവനന്തപുരത്ത് ഉറങ്ങിക്കിടന്ന എട്ടുവയസ്സുകാരൻ പാമ്പുകടിയേറ്റ് മരിച്ചു
    23/04/2026
    ലെബനോനിലുള്ള യു.എസ് പൗരന്മാർ ഉടൻ രാജ്യം വിടണം; സുരക്ഷാ മുന്നറിയിപ്പുമായി അമേരിക്ക
    23/04/2026
    ഇറാനെതിരായ നാവിക ഉപരോധം കടുപ്പിച്ച് അമേരിക്ക; ഏഷ്യൻ തീരങ്ങളിൽ മൂന്ന് എണ്ണക്കപ്പലുകൾ തടഞ്ഞു
    23/04/2026
    ഹോർമുസ് കടലിടുക്കിലെ മൈനുകൾ നീക്കം ചെയ്യാൻ ആറുമാസം വേണ്ടിവരും; ആഗോള എണ്ണ വിപണിയിൽ ആശങ്ക
    23/04/2026
    ഇസ്രായിൽ ആക്രമണത്തിൽ ലെബനോനിൽ 50,000 ഭവനങ്ങൾ തകർന്നു; വെടിനിർത്തലിനിടെയും തുടരുന്ന നാശനഷ്ടങ്ങൾ
    23/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.