റാമല്ല – അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റ് ഫലസ്തീന്‍ യുവാവ് മരിച്ചു. ബെത്ലഹേമിന് കിഴക്കുള്ള ഹര്‍മല പ്രദേശത്ത് ഇസ്രായില്‍ അധിനിവേശ സേനയുടെ സംരക്ഷണയില്‍ ഇരച്ചുകയറിയ ജൂതകുടിയേറ്റക്കാരുടെ വെടിയേറ്റാണ് യുവാവ് കൊല്ലപ്പെട്ടത്.
ഹര്‍മല പ്രദേശത്ത് ഒരു കൂട്ടം ജൂതകുടിയേറ്റക്കാര്‍ നടത്തിയ ആക്രമണത്തില്‍ മറ്റ് മൂന്ന് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുടിയേറ്റ വ്യാപനം സാധ്യമാക്കാനായി ഫലസ്തീന്‍ വീടുകള്‍ക്കും സ്വത്തുവകകള്‍ക്കും നേരെ ജൂതകുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ വര്‍ധിച്ചുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



