പാലക്കാട്– പാലക്കാട് രേഖകളില്ലാതെ കാറിൽ കൊണ്ടുവന്ന ഒരു കോടിയിലധികം രൂപ പിടികൂടി. പാലക്കാട് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൊഴിഞ്ഞാമ്പാറ പോലീസും നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. പാലക്കാട് വേലന്താളത്ത് വെച്ചായിരുന്നു ഒരു കോടി മുപ്പത് ലക്ഷം രൂപ പോലീസ് പിടികൂടിയത്. സംഭവത്തിൽ കാറിലുണ്ടായിരുന്ന രാമപുരം സ്വദേശി എസ്.സുഫിയാനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കാറിന്റെ രഹസ്യഅറയിൽ ഒളിപ്പിച്ച പണമാണ് പരിശോധനയിൽ പിടികൂടിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



