Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതകൾക്കും ഇടം
    • മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി
    • കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
    • സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    • ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/11/2024 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി- പ്രമുഖ സാഹിത്യകാരൻ ഓംചേരി എൻ.എൻ പിള്ള അന്തരിച്ചു. നൂറു വയസായിരുന്നു. ദൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഏഴു പതിറ്റാണ്ടോളമായി ദൽഹി മലയാളികൾക്കിടയിൽ സജീവസാന്നിധ്യമായിരുന്നു. 1951-ൽ ആകാശവാണി ജീവനക്കാരനായാണ് ദൽഹിയിൽ എത്തിയത്. കേരള പ്രഭ, കേരള സാഹിത്യ അക്കാദമി അവാർഡുകൾ നേടിയിട്ടുണ്ട്.

    1924 ൽ വൈക്കം ഓംചേരി വീട്ടിൽ നാരായണ പിള്ളയുടെയും പാപ്പിക്കുട്ടിയമ്മയുടെയും മകനായി ജനിച്ച് തിരുവന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠനം പൂർത്തിയാക്കിയ ഓംചേരി, ആദ്യകാലത്ത് കവിതകളാണ് എഴുതിയിരുന്നത്. പിന്നീട് നാടകത്തിലേക്ക് തിരിഞ്ഞു. 1951-ൽ ദൽഹി ആകാശവാണിയിൽ മലയാളം വാർത്താ വിഭാഗത്തിൽ ജീവനക്കാരനായി ദൽഹിയിൽ എത്തി. പിന്നീട് പ്രസിദ്ധീകരണ വിഭാഗം എഡിറ്റർ, പ്രചരണ വിഭാഗം ഉദ്യോഗസ്ഥൻ എന്നീ ചുമതലകൾ വഹിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അമേരിക്കയിലെ പെൻസിൽവാനിയ യൂണിവേഴ്സിറ്റി, മെക്സിക്കൻ സ്റ്റേറ്റ് യൂണിവേഴ്സിറ്റി, വാട്ടൻ സ്കൂൾ എന്നിവിടങ്ങളിൽ മാസ്സ് കമ്മ്യൂണിക്കേഷൻസിൽ ഉന്നത പഠനം നടത്തി. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻസിൽ അദ്ധ്യാപകനായിരുന്നു. ലോക്​സഭയിൽ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ.ജിയുടെ പ്രേരണയിലാണ് ആദ്യ നാടകം രചിച്ചത്. ഈ വെളിച്ചം നിങ്ങളുടേതാകുന്നു എന്ന നാടകത്തിൽ അഭിനയിച്ചത് എം.പിമാരായിരുന്ന കെ.സി.ജോർജ്ജ്, പി.ടി.പുന്നൂസ്, ഇമ്പിച്ചി ബാവ, വി.പി.നായർ തുടങ്ങിയവരാണ്.

    1963-ൽ എക്സിപിരിമെൻറൽ തീയറ്റർ രൂപീകരിച്ചു. ‘ചെരിപ്പു കടിക്കില്ല’ എന്ന നാടകത്തിൽ നടൻ മധുവും അഭിനയിച്ചിട്ടുണ്ട്. 1972 ൽ ‘പ്രളയം’ എന്ന നാടകത്തിന് കേരള സാഹിത്യ അക്കാദമി പുരസ്ക്കാരവും സാഹിത്യ പ്രവർത്തക സഹകരണ സംഘം പുരസ്ക്കാരവും ലഭിച്ചു. 2010 ലാണ് സമഗ്ര സംഭാവനയ്ക്കുള്ള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചത്. 9 മുഴുനീള നാടകങ്ങളും 80 ഏകാങ്കങ്ങളും ഓംചേരി കൈരളിക്ക് സമ്മാനിച്ചു. ഇതിൽ നിന്നും തെരഞ്ഞെടുത്ത 26 നാടകങ്ങളുടെ സമാഹാരം ഡിസി ബുക്സ് 2011 നവംബർ 27ന് ദൽഹിയിൽ പ്രകാശിപ്പിച്ചു. എഴുത്തിനും സാംസ്ക്കാരിക പ്രവർത്തനങ്ങൾക്കും പുറമെ ദൽഹി ഭാരതീയ വിദ്യാഭവനിൽ കമ്മ്യൂണിക്കേഷൻ മാനേജ്മെൻറ് കോളേജിന്റെ പ്രിൻസിപ്പാൾ എന്നീ നിലകളിലും പ്രവർത്തിച്ചു.
    പ്രളയം,തേവരുടെ ആന,കള്ളൻ കയറിയ വീട്, ദൈവം വീണ്ടും തെറ്റിദ്ധരിക്കപ്പെടുന്നു എന്നീ നോവലുകളും ഈ വെളിച്ചം നിങ്ങളുടേതാകുന്നു, പ്രളയം, ചെരിപ്പു കടിക്കില്ല എന്നീ നാടകവും പ്രസിദ്ധീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Delhi NN pillai Omcheri
    Latest News
    മുസ്‌ലിം ലീഗ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതകൾക്കും ഇടം
    15/05/2025
    മുസ്‍ലിം ലീഗ് ദേശീയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ചരിത്രത്തിൽ ആദ്യമായി വനിതകളെ ഉൾപ്പെടുത്തി
    15/05/2025
    കാളികാവില്‍ കടുവയുടെ ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
    15/05/2025
    സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    15/05/2025
    ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.