Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    • ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    • പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    • സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    • ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    സൗദിയിൽ ട്രാഫിക് പിഴയിളവിന് പ്രത്യേകം അപേക്ഷ നല്‍കേണ്ടതില്ല, പിഴ എക്കൗണ്ടിൽനിന്ന് നേരിട്ട് ഈടാക്കും

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്01/09/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – ഏപ്രില്‍ 18 നു മുമ്പ് രേഖപ്പെടുത്തിയ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കാന്‍ പ്രത്യേകം അപേക്ഷ സമര്‍പ്പിക്കുകയോ ഏതെങ്കിലും വെബ്‌സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യുകയോ ട്രാഫിക് ഡയറക്ടറേറ്റ് ആസ്ഥാനങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കുകയോ ചെയ്യേണ്ടതില്ലെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

    ഏപ്രില്‍ 18 മുതല്‍ ഒക്‌ടോബര്‍ 18 വരെയുള്ള കാലയളവില്‍ സദ്ദാദ് പെയ്‌മെന്റ് സംവധാനവും ഈഫാ പ്ലാറ്റ്‌ഫോമും വഴി പിഴകള്‍ അടക്കുമ്പോള്‍ 50 ശതമാനം ഇളവ് ഓട്ടോമാറ്റിക് ആയി പ്രത്യക്ഷപ്പെടും. ഇളവുകളോടെ ട്രാഫിക് പിഴകള്‍ അടച്ച് നല്‍കുമെന്ന് അവകാശപ്പെടുന്ന ലിങ്കുകള്‍ക്കും ടെലിഫോണ്‍ കോളുകള്‍ക്കുമെതിരെ ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നല്‍കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ട്രാഫിക് പിഴകള്‍ നിയമ ലംഘകരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് നേരിട്ട് പിടിക്കാന്‍ ട്രാഫിക് ഡയറക്ടറേറ്റ് നീക്കം തുടങ്ങി. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴകള്‍ ചുമത്തിയതില്‍ അപ്പീല്‍ നല്‍കാനുള്ള സാവകാശവും ഇതിനു ശേഷം പിഴ അടക്കാനുള്ള സാവകാശവും അവസാനിച്ച ശേഷം ഡ്രൈവര്‍മാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് പിഴ തുക നേരിട്ട് ഈടാക്കാന്‍ പുതിയ ട്രാഫിക് നിയമം അനുവദിക്കുന്നുണ്ട്. പിഴ അടക്കാനുള്ള സാവകാശമായ 15 ദിവസം അവസാനിച്ച ശേഷം പിഴ തുകയില്‍ അനുവദിക്കുന്ന 25 ശതമാനം ഇളവ് ഡ്രൈവര്‍മാര്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയില്ല. പിഴ തുക അടക്കാന്‍ 90 ദിവസത്തെ അധിക സാവകാശം തേടാന്‍ ഡ്രൈവര്‍മാര്‍ക്ക് അവകാശമുണ്ട്. ഇങ്ങിനെ അനുവദിക്കുന്ന അധിക സാവകാശം പിന്നിട്ട് 30 ദിവസം കഴിഞ്ഞ ശേഷവും പിഴ തുകയിളവ് ഡ്രൈവര്‍മാര്‍ക്ക് ലഭിക്കില്ല.


    ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് നല്‍കുന്ന പദ്ധതി ട്രാഫിക് ഡയറക്ടറേറ്റ് നടപ്പാക്കുന്നുണ്ട്. ഈ ആനുകൂല്യം ലഭിക്കാന്‍ മുഴുവന്‍ പിഴകളും ആറു മാസത്തിനകം അടക്കണമെന്ന് വ്യവസ്ഥയുണ്ട്. ഏപ്രില്‍ 18 നു ശേഷം പൊതുസുരക്ഷയെ ബാധിക്കുന്ന നിയമ ലംഘനങ്ങളായ വാഹനാഭ്യാസ പ്രകടനം, ലഹരിയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 120 കിലോമീറ്ററായി നിശ്ചയിച്ച റോഡില്‍ നിശ്ചിത പരിധിയിലും 50 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കല്‍, പരമാവധി വേഗം 140 കിലോമീറ്ററായി നിശ്ചയിച്ച റോഡില്‍ നിശ്ചിത പരിധിയിലും 30 കിലോമീറ്ററിലേറെ വേഗതയില്‍ വാഹനമോടിക്കല്‍ എന്നിവ നടത്തുന്നവര്‍ക്ക് ഏപ്രില്‍ 18 നു മുമ്പ് ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് ലഭിക്കില്ല.

    നേരത്തെ ചുമത്തിയ പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ചതോടെയാണ് ഏപ്രില്‍ 18 നു ശേഷം നടത്തുന്ന നിയമ ലംഘനങ്ങള്‍ക്കുള്ള പിഴകളില്‍ ട്രാഫിക് നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം 25 ശതമാനം ഇളവ് നല്‍കാന്‍ തുടങ്ങിയത്. ഈ ഇളവ് ലഭിക്കാന്‍ നിയമം അനുശാസിക്കുന്ന സമയത്തിനകം പിഴ അടക്കല്‍ നിര്‍ബന്ധമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Traffic
    Latest News
    വി.എസിനെതിരെ മോശം പരാമര്‍ശം, പ്രവാസിക്കെതിരെ കേസ്
    04/07/2025
    ജാഗ്രതൈ… നിങ്ങളുടെ ഫോണിലെ വിവരങ്ങൾ തട്ടിയെടുക്കപ്പെട്ടേക്കാം
    04/07/2025
    പ്രവാസി മലയാളി യുഎഇയില്‍ മരണപ്പെട്ടു
    04/07/2025
    സൂംബാ ഡാന്‍സിനെ വിമര്‍ശിച്ച അധ്യാപകന് നേരെയുള്ള നടപടി ഉത്തരേന്ത്യന്‍ മോഡലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
    04/07/2025
    ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാറിന്റെ ഉന്നത ബഹുമതി
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.