Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Monday, August 11
    Breaking:
    • പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    • ഒന്നാം ക്ലാസ്സ് മുതൽ സൈബർ സുരക്ഷ പാഠ്യവിഷയം: വിദ്യാലയങ്ങൾക്ക് നിർദേശം നൽകി യുഎഇ
    • അൽഖർത്തിയാത്ത് റോഡ് ഭാഗികമായി അടച്ചിടും
    • സൗദിയിൽ മലയാളി ദമ്പതികളുടെ മകൾ മരണപ്പെട്ടു
    • ഹീറോയായി ഹെൻഡേഴ്സൺ; ചാമ്പ്യൻസ് പാലസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    ആശ്വാസതീരം, നിപയിൽ എട്ടുപേരുടെ ഫലം കൂടി നെഗറ്റീവ്, ആശുപത്രി വിട്ടവർ ഐസലേഷനിൽ തുടരണം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/07/2024 Latest Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മന്ത്രി വീണ ജോർജ് മാധ്യമങ്ങളെ കാണുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    മലപ്പുറം- നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 25) പുറത്തു വന്ന എട്ടു സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെയായി ആകെ 66 സാമ്പിളുകളാണ് നെഗറ്റീവായത്. മലപ്പുറം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ വൈകീട്ട് ചേര്‍ന്ന നിപ അവലോകന യോഗത്തിൽ ആരോഗ്യ മന്ത്രി ഓൺലൈനായി പങ്കെടുത്തു. ഇന്ന് രണ്ടു പേര്‍ അഡ്മിറ്റായിട്ടുണ്ട്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ മഞ്ചേരിയിലും. ആകെ എട്ടു പേരാണ് ഇപ്പോള്‍ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജുകളില്‍ അഡ്മിറ്റായി ചികിത്സ തുടരുന്നത്.

    ആശുപത്രികളില്‍ ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടവര്‍ നിര്‍ബന്ധമായും ഐസൊലേഷനില്‍ തുടരണം. കോണ്‍ടാക്സ് ദിവസം മുതല്‍ തുടര്‍ച്ചയായ 21 ദിവസമാണ് ഐസൊലേഷന്‍. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാവരും മാസ്ക് ധരിക്കുന്നത് തുടരണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ എണ്ണം 472 ആണ്. ഇതില്‍ 220 പേരാണ് ഹൈറിസ്ക് വിഭാഗത്തിലുള്ളത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ടയർ തകർന്നു, ജിദ്ദയിൽ കോഴിക്കോട്ടേക്കുള്ള സ്പൈസ് ജെറ്റിന്റെ എമർജൻസി ലാന്റിംഗ്, യാത്രക്കാർ സുരക്ഷിതർ


    പാണ്ടിക്കാട്, ആനക്കയം ഗ്രാമ പഞ്ചായത്തുകളില്‍ പനി സര്‍വെയുടെ ഭാഗമായുള്ള ഭവനസന്ദര്‍ശനം ഇന്നത്തോടെ പൂര്‍ത്തീകരിച്ചു. ആനക്കയത്ത് 1303 വീടുകളിലും പാണ്ടിക്കാട് 174 വീടുകളിലും ആയി ആകെ 1477 വീടുകളിലാണ് ഇന്ന് പനി സര്‍വെ നടത്തിയത്. ഇതില്‍ പാണ്ടിക്കാട് 23 പനി കേസുകളും ആനക്കയത്ത് 22 പനി കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇവരാരും പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളവരല്ല. ആകെ 27908 വീടുകളിലാണ് ഇതുവരെ സര്‍വ്വെ നടത്തിയത്. 227 പേര്‍ക്ക് ഇന്ന് മാനസിക പിന്തുണക്കായി കൗണ്‍സലിങ് നല്‍കിയിട്ടുണ്ട്.


    നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന്‍ സംവിധാനമായ ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ സഞ്ജീവനിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രത്യേക ഒ.പി.ഡി ആരംഭിച്ചിട്ടുണ്ട്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിന് ആശുപത്രിയില്‍ പോകാതെ ഡോക്ടറുടെ സേവനം തേടാന്‍ ഇതിലൂടെ സാധിക്കും. 14 പേര്‍ ഇന്ന് ഈ സേവനം ഉപയോഗപ്പെടുത്തി.


    കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിൽ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ്, ജില്ലാ പൊലീസ് മേധാവി എസ്. ശശിധരന്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.കെ.ജെ റീന, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക തുടങ്ങിയവര്‍ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Nipah
    Latest News
    പേൾ ഡൈവിങ്; മത്സരത്തിലെ മുത്തായി അബ്ദുല്ല, ശേഖരിച്ച് 11.14 ഗ്രാം
    10/08/2025
    ഒന്നാം ക്ലാസ്സ് മുതൽ സൈബർ സുരക്ഷ പാഠ്യവിഷയം: വിദ്യാലയങ്ങൾക്ക് നിർദേശം നൽകി യുഎഇ
    10/08/2025
    അൽഖർത്തിയാത്ത് റോഡ് ഭാഗികമായി അടച്ചിടും
    10/08/2025
    സൗദിയിൽ മലയാളി ദമ്പതികളുടെ മകൾ മരണപ്പെട്ടു
    10/08/2025
    ഹീറോയായി ഹെൻഡേഴ്സൺ; ചാമ്പ്യൻസ് പാലസ്
    10/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.